Friday, October 3, 2008

മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ...

സേതു ബന്ധനം എന്ന ചിത്രത്തില്‍ ശ്രീ കുമാരന്‍ തമ്പി രചിച്ച് ജി. ദേവരാജന്‍ ഈണം പകര്‍ന്ന് ലത പാടിയ ഈ മനോഹര ഗാനം ആസ്വദിക്കാത്ത മലയാളി ഉണ്ടോ..ഈ പാട്ട് കുഞ്ഞുന്നാള്‍ മുതലെ നാവിന്‍ തുമ്പില്‍ തത്തിക്കളിച്ചിരുന്നതാണെങ്കിലും അതിന്റെ എം പി 3 ഇന്നാണു എനിക്ക് ലഭിച്ചത്..ഈ ഗാനം എനിക്ക് തന്ന എന്റെ പ്രിയ സുഹൃത്തിന് ഈ ഗാനം സമര്‍പ്പിക്കുന്നു


പാട്ട് ഇവിടെ കേള്‍ക്കാം



മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ
മയില്‍പ്പീലിക്കാട്ടിലെ വര്‍ണ്ണക്കിളീ
അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ
അനിയത്തി കൂട്ടിനുണ്ടോ വീട്ടില്‍
അനിയത്തി കൂട്ടിനുണ്ടോ ( മഞ്ഞക്കിളീ...)

മഞ്ഞിന്റെ കുളിരില്‍ നിങ്ങളെയച്ഛന്‍
മാറില്‍ കിടത്താറുണ്ടോ (2)
താമരപ്പൂവിളം തൂവല്‍ മിനുക്കീ
തഴുകിയുറക്കാറുണ്ടോ
അമ്മ താരാട്ട് പാടാറുണ്ടോ (മഞ്ഞക്കിളീ..)


അമ്മയീ വീട്ടില്‍ അച്ഛനാ വീട്ടില്‍
ഞങ്ങള്‍ അനാഥരല്ലോ (2)
അച്ഛനും അമ്മയും ഒരുമിച്ചു വാഴാന്‍
എത്ര കൊതിയാണെന്നോ
ഞങ്ങള്‍ക്കെത്ര കൊതിയാണെന്നോ (മഞ്ഞക്കിളീ..)

Tuesday, September 2, 2008

ചന്ദ്ര കിരണത്തിന്‍ ചന്ദനമുണ്ണും ചകോര യുവ മിഥുനങ്ങള്‍....

മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ മനോഹര ഗാനം.ഗാന ശില്പികള്‍ ദാമോദരന്‍ മാഷും എം കെ അര്‍ജ്ജുനന്‍ മാഷും..
ഒരിക്കല്‍ കിരണ്‍സ് ആവശ്യപ്പെട്ടിരുന്നു ഈ പാട്ട് പോസ്റ്റ് ചെയ്യണം എന്ന് .. അന്നു എനിക്കീ പാട്ട് ലഭിച്ചില്ല..കിട്ടിയപ്പോള്‍ പോസ്റ്റുന്നു..


പാട്ട് ഇവിടെ കേള്‍ക്കാം





ചന്ദ്ര കിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവ മിഥുനങ്ങള്‍
അവയുടെ മൌനത്തില്‍ കൂടണയും
അനുപമ സ്നേഹത്തിന്‍ അര്‍ഥങ്ങള്‍
അന്തരാര്‍ഥങ്ങള്‍... ( ചന്ദ്ര കിരണത്തിന്‍...)

ചിലച്ചും .... ചിരിച്ചും
ചിലച്ചും ചിറകടിച്ചു ചിരിച്ചും
താരത്തളിര്‍ നുള്ളി ഓളത്തില്‍ വിരിച്ചും
നിളയുടേ രോമാഞ്ചം നുകര്‍ന്നും കൊണ്ടവര്‍
നീല നികുഞ്ജത്തില്‍ മയങ്ങും ( 2)
ആ മിഥുനങ്ങളേ അനുകരിക്കാന്‍
ആ നിമിഷങ്ങളേ ആസ്വദിക്കാന്‍ ( ചന്ദ്ര ....)

മദിച്ചും കൊതിച്ചും
മദിച്ചും പരസ്പരം കൊതിച്ചും
നെഞ്ചില്‍ മധുവിധു നല്‍കും മന്ത്രങ്ങള്‍ കുറിച്ചും
ഇണയുടെ മാധുര്യം പകര്‍ന്നും കൊണ്ടവര്‍
ഈണത്തില്‍ താളത്തിലിണങ്ങും (2)
ആ മിഥുനങ്ങളെ അനുഗമിക്കാന്‍
ആ നിമിഷങ്ങളെ ആസ്വദിക്കാന്‍ ( ചന്ദ്ര ... )

Friday, August 15, 2008

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ....

ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തില്‍ മധുസൂദനന്‍ മാഷ് രചിച്ചു മാഷ് തന്നെ ആലപിച്ച ഒരു ഗാനം..



പാട്ട് ഇവിടെ കേള്‍ക്കാം




ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു (2)
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു



ഒരു കുഞ്ഞു പൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ (2)
ജീവനൊഴുകുമ്പോളൊരു തുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി
നീ വിരിയിച്ചൊരാകാശമെങ്ങു വേറെ

ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവി തന്‍ താരാട്ട് തളരുമ്പൊഴും (2)

കനിവിലൊരു കല്ലു കനിമധുരമാകുമ്പൊഴും
കാലമിടറുമ്പൊഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോവുന്നു


അടരുവാന്‍ വയ്യ ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും (2)
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം (2)
നിന്നിലലിയുന്നതേ നിത്യ സത്യം..

Thursday, August 14, 2008

തുമ്പീ തുമ്പീ തുള്ളാന്‍ വായൊ..

പൊന്നോണം ഇങ്ങു വന്നു കൊണ്ടിരിക്കുന്നു..എല്ലാ ബ്ലോഗ്ഗിലും ഓണ വിഭവങ്ങളും ഓണപ്പാട്ടു മത്സരവും ഓണസ്മരണകളും നിറഞ്ഞു നില്‍ക്കുന്നു..അപ്പോള്‍ എനിക്കും ഒരാഗ്രഹം..ഞാന്‍ എന്റെ ഓണാഘോഷം തുമ്പ്പി തുള്ളലോടു കൂടി തുടങ്ങട്ടെ..


അപരാധി എന്ന ചിത്രത്തില് അമ്പിളിയും കൂട്ടരും പാടിയ ഒരു തുമ്പി പാട്ട് ആകട്ടെ ഇന്ന്നത്തെ സ്പെഷ്യല്...ഗാന ശില്‍പ്പികള്‍ പി ഭാസ്കരന്‍ മാഷും സലില്‍ ചൌധരിയും...നമ്മളെ ചെറുപ്പകാലത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന ഒരു പാട്ട്...



പാട്ടു ഇവിടെ കേള്‍ക്കാം




ഏയ് തുമ്പീ തുള്ളാന്‍ വാ ഓടി വാ..



തുമ്പീ തുമ്പീ തുള്ളാന്‍ വായോ
ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ
മുറ്റത്തെ മുല്ലയിലൂഞ്ഞാലാടാം
തത്തമ്മപ്പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാം ( തുമ്പീ..)

എന്തിനാ മക്കളേ തുമ്പിയെ വിളിക്കുന്നത് ??

അമ്മക്കു ചൂടാന്‍ പൂക്കള്‍ തായോ
അമ്മക്കു ചുറ്റാന്‍ പൂമ്പട്ടു തായോ (2)
താമരക്കണ്ണിനഞ്ജനം തായോ
പൂവണി നെറ്റിക്കു കുങ്കുമം തായോ (തുമ്പീ..)

സദ്യയുണ്ടിട്ട് എല്ലാരും കൂടെ എന്തു ചെയ്യും ?


പുത്തന്‍ പള്ളിയില്‍ കൃസ്തുമസ്സാണേ
പത്തു വെളുപ്പിനു പാട്ടും കൂത്തും
അമ്പലക്കാവില്‍ വേലയുണ്ടല്ലോ
ആനയെ കാണാം അമ്പാരി കാണാം (2) (തുമ്പീ..)

Sunday, August 10, 2008

തുമ്പീ തുമ്പീ വാ വാ ...

കൂടപ്പിറപ്പ് എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ചു കെ രാഘവന് മാഷ് ഈണം പകര്‍ന്ന് ശാന്താ പി നായര്‍ എന്ന അനുഗൃഹീത ഗായിക ആലപിച്ച ഒരു പാട്ട്..ഇന്നും ഈ പാട്ടിനു എന്തൊരു മധുര്യമാണ്..കേട്ടു നോക്കൂ


പാട്ട് ഇവിടെ





തുമ്പീ തുമ്പീ വാ വാ തുമ്പത്തണലില് വാ വാ (2)

പട്ടുറുമാലും കെട്ടി ഒരു പച്ചക്കമ്പിളി ചുറ്റി
എത്തറ നാടുകളെത്തറ കാടുകള്‍
ഇത്തറ നാളും കണ്ടൂ.... ( തുമ്പീ ...)

കൊച്ചി ക്കോട്ടകള്‍ കണ്ടോ ഒരു
കൊച്ചെറണാകുളമുണ്ടോ
കാഴ്ച്ചകള്‍ കണ്ടു നടന്നപ്പോളെ-
ന്റച്ഛനേയവിടെ കണ്ടോ ( തുമ്പീ... )

പീലിചുരുള്‍ മുടി ചീകി ഒരു
നീല കണ്ണട ചൂടി
കൊച്ചെലിവാലന്‍ മീശയുമായെ-
ന്നച്ഛനയവിടെ കണ്ടോ ( തുമ്പീ... )

കരളു പുകഞ്ഞിട്ടമ്മ എന്‍
കവിളില്‍ നല്‍കിയൊരുമ്മ
കരിവാളിച്ചൊരു മറുകുണ്ടാക്കിയ
കാരിയമച്ഛനറിഞ്ഞോ ( തുമ്പീ ... )

ഒത്തിരി നാളായ് ചുണ്ടില് ഒരു
കിക്കിളിയുമ്മയുമായി
അമ്മ കരഞ്ഞിട്ടച്ഛനെ നോക്കി
കണ്ണു നെറഞ്ഞൂ തുമ്പീ ( തുമ്പീ ... )

പച്ചക്കുതിരയിലേറി എന്‍
അച്ഛനുറങ്ങണ തൊട്ടില്‍
കൊണ്ടു വരാമോ കാലില്‍ തൂക്കി
കൊണ്ടു വരാമോ തുമ്പീ ( തുമ്പീ.... )

Saturday, August 2, 2008

പവനരച്ചെഴുതുന്നു കോലങ്ങളെന്നും..

വായ് നാറ്റം കോളനി അയ്യോ അല്ല വിയറ്റ്നാം കോളനി എന്ന പടത്തില്‍ ബിച്ചു തിരുമല രചിച്ച ഒരു പാട്ട്..ദാസേട്ടന്‍ പാടി മനോഹരമാക്കിയ പാട്ട്..
ഇതിന്റെ ഫീമെയില്‍ വേര്‍ഷനും ഉണ്ട്.. കല്യാണി മേനോന്‍ പാടിയത്.. അതു എന്റെ കയ്യില്‍ ഇല്ല.. ഈ പാട്ട് കേട്ടു നോക്കൂ.. ഞങ്ങളുടെ വിവാഹ ആല്‍ബത്തില്‍ ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചുള്ള സീനില്‍ എല്ലാം ഈ പാട്ടാണ്.. അതു കൊണ്ടു തന്നെ ഈ പാട്ട് എനിക്കൊത്തിരി പ്രിയ്പ്പെട്ടതാണ്...


PAVANARACHEZHUTHUN...



പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം (2)
പകലകം പൊരുളിന്റെ ശ്രീ രാജധാനി
ഹരിത കമ്പളം നീര്‍ത്തി വരവേല്‍പ്പിനായ്
ഇതിലേ ഇതിലേ വരൂ
സാമഗാന വീണ മീട്ടിയഴകേ ( പവന ... )


തിരുക്കുറള്‍ പുകള്‍ പാടി കിളികുലമിളകുന്നു
ഹൃദയങ്ങള്‍ തൊഴു കയ്യില്‍ ഗായത്രിയുതിരുന്നു
ചിലപ്പതികാരം ചിതറുന്ന വാനില്‍ ഇല കണമേ നിന്‍ ഭരതവും പാട്ടും
അകലേ അകലേ കൊലു വെച്ചുഴിഞ്ഞു തൈ പിറന്ന പൊങ്കല്‍... ( പവന... )

പുഴയൊരു പൂണൂലായ് മലകളെ പുണരുമ്പോള്‍
ഉപനയനം ചെയ്യും ഉഷസ്സിനു കൌമാരം
ജല സാധകം വിണ്‍ ഗംഗയിലാടാന്‍
സരിഗമ പോലും സ്വയമുണരുന്നു
പകരൂ പകരൂ പനിനീര്‍ കുടഞ്ഞു മേഘ ദൂതു തുടരൂ ( പവന.. )

Friday, July 25, 2008

രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടീ.............

കന്യാദാനം എന്ന സിനിമയില്‍ ശ്രീ കുമാരന്‍ തമ്പി എഴുതി എം കെ അര്‍ജ്ജുനന്‍ മാഷ് സംഗീത സംവിധാനം നിര്‍വഹിച്ചു യേശുദാസ് പാടിയ ഒരു മനോഹര ഗാനം !!!!ഇതിന്റെ ഫീമെയില്‍ വേര്‍ഷനും കേട്ടിട്ടുണ്ട്. പക്ഷേ എന്റെ കൈയ്യില്‍ അതില്ല.. ഈ പാട്ട് എന്നെ പഴയ പ്രണയ കാലത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടു പോകാറുണ്ട്..


മാനത്തെ കല്യാണം മണ്ണിലായെങ്കില്‍
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കില്‍
എന്ന് ആരും കേള്‍ക്കാതെ മനസ്സില്‍ എത്രയോ വട്ടം പാടിയിരിക്കുന്നു..ഈ പാട്ട് കേട്ടു നോക്കൂ... നിങ്ങള്‍ക്കും ഇഷ്ടപ്പെടും ..തീര്‍ച്ച !!!!!

RANDU NAKSHATRANGA...


ആ........ ആ......... ആ..............

രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി
അടുക്കുവാനറിയാതെ രൂപങ്ങള്‍ നിന്നു
ആത്മാവില്‍ രശ്മികളലയടിച്ചുയര്‍ന്നു ( രണ്ടു ... )

ചാമര മേഘങ്ങള്‍ ചാഞ്ചാടി നടന്നു
സന്ദേശ കാവ്യത്തിന്‍ പൂവിളിയുയര്‍ന്നു (2)
മാനത്തെ പൊന്നോണം മനസ്സില് വന്നെങ്കില്
നമ്മളാ താരങ്ങളായ് മാറിയെങ്കില്‍ ( രണ്ടു ... )

സന്ധ്യ തന്‍ ഉദ്യാനം പൂ വാരിയെറിഞ്ഞൂ
സിന്ദൂര രേഖകള്‍ അവ കോര്‍ത്തു നടന്നു
മാനത്തെ കല്യാണം മണ്ണിലായെങ്കില്‍
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കില്‍ ( രണ്ടു ... )



ഇതിന്റെ ഫീമെയിൽ വേർഷൻ ഇവിടെ കേൾക്കൂ

Monday, July 21, 2008

പിന്നെയും ഇണക്കുയില്‍ പിണങിയല്ലോ ഇന്നെന്താണിന്നെന്താണുറക്കമില്ലേ

ഇതു ഏതു സിനിമയിലേ ആണെന്നറിയില്ല.. പക്ഷേ ഇതു കേട്ടാല്‍ പഴയ മധുവിധു കാലത്തേക്ക് ഒന്നു മടങ്ങി പോകാം..എനിക്കും എന്റെ കണ്ണനും ഏറെ ഇഷ്ടമുള്ള ഒരു പാട്ട്.. കേട്ടു നോക്കൂ





024.PINNEYUMENAKUY...


പിന്നെയുമിണക്കുയില്‍ പിണങ്ങിയല്ലോ
ഇന്നെന്താണിന്നെന്താണുറക്കമില്ലേ.... ഉറക്കമില്ലേ (2)


കഥയൊന്നു ചൊല്ലുവാന്‍ ബാക്കിയില്ലേ


ശ്ശ്... മെല്ലെ ....ഇനി മെല്ലെ..

ഈ കളിയും ചിരിയും കളിത്തോഴിമാര്‍ കേള്‍ക്കില്ലേ.. ഇല്ലേ

നാളെയവര്‍ കൈ കൊട്ടിക്കളിയാക്കില്ലേ (2)

ഇതു പതിവല്ലേ.. മധു വിധുവല്ലേ..
ഈ മണിയറയില്‍ തള്ളിയതവരെല്ലാമല്ലേ അല്ലേ.... (പിന്നെ.. )


വിരുന്നുകാരൊക്കെയൊന്നു പിരിഞ്ഞോട്ടെ
വീട്ടിലെ വിളക്കുകള്‍ അണഞ്ഞോട്ടെ
കഥകള്‍ പറഞ്ഞോളൂ കവിതകള്‍ പാടിക്കൊള്ളൂ (2)
മധു വിധു ഇന്നല്ലേ തുടങ്ങിയുള്ളൂ ( പിന്നെ.. )


ആയിരം രജനികള്‍ വന്നാലും
ആദ്യത്തെ രാത്രിയിതൊന്നു മാത്രം
മാനസ മുരളി തന്‍ സ്വരരാഗ സംഗീതം (2)
ഞാനിന്നടക്കിയാലടങ്ങുകില്ല (പിന്നെ... )

Friday, July 11, 2008

കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം...ഒരു കുറിയെന്‍ കാറ്റേ..

കാണുമ്പോള്‍ പറയാമോ
കരളിലെ അനുരാഗം ഒരു കുറിയെന്‍ കാറ്റേ...

ഇഷ്ടം എന്ന സിനിമയിലെ പ്രണയാര്‍ദ്രമായ ഒരു ഗാനം..





Kanumbol.mp3

Wednesday, July 9, 2008

ആത്മാവില്‍ ഒരു ചിത...

അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം
നിശബ്ദത പോലുമന്നു നിശബ്ദമായ്......
വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി നിന്നു പോയ്
ഞാന്ന നിഴലുകള്‍ മാതിരി

ഇപ്പോഴും കേള്‍ക്കുമ്പോള്‍ കണ്ണു നിറയുന്ന ഒരു കവിത..വയലാര്‍ രാമ വര്‍മയുടെ പ്രസിദ്ധമായ ഒരു കവിത..ആലാപനം ആരെന്നെനിക്കറിയില്ല..പക്ഷേ എനിക്കേറെ ഇഷ്ടമാണ് ഈ നൊമ്പര പൂവ്..



Get this widget | Track details | eSnips Social DNA

Monday, July 7, 2008

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍...........

നീയെത്ര ധന്യ എന്ന ചിത്രത്തില് ഒ എന് വി കുറുപ്പു മാഷ് എഴുതി ദേവരാജന്റെ സംഗീത സംവിധാനത്തില് യെശുദാസ് ആലപിച്ച ഈ ഗാനം എന്നും എനിക്കു പ്രിയപെട്ടതാണ്..


ARIKIL NEE UNDAYIR...



അരികില് നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി (2)


രാത്രി മഴ പെയ്തു തോര്‍ന്ന നേരം,കുളിര്‍-
കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില് പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക-
വാതിലിന് ചാരെ ചിലച്ച നേരം (2)
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി ( അരികില്‍ )

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാ‍മാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്‍പ്പം തലോടി നില്‍ക്കെ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ (2)
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി ( അരികില്‍ )

Sunday, July 6, 2008

പുഴയോരഴകുള്ള പെണ്ണ്.. ആലുവ പുഴയോരഴകുള്ള പെണ്ണ്...

എന്റെ നന്ദിനികുട്ടിക്ക് എന്ന ചിത്രത്തില്‍ ദാസേട്ടന്‍ പാടിയ ഈ പാട്ട് എന്റെ എന്നത്തെയും ഇഷ്ടഗാനങ്ങളില്‍ ഒന്നാണ്...



പുഴയോരഴകുള്ള പെണ്ണ് ആലുവ പുഴയോരഴകുള്ള പെണ്ണ്.....
..........................................
...........................................
അവളൊരു പാവം പാല്‍ക്കാരി പെണ്ണ്



പാല്‍ എന്നു പദമുള്ള ഏതു പാട്ടും ഇഷ്ടപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു...ഇപ്പോഴും ഇഷടമാണ്..കേട്ടു നോക്കൂ...




Puzhayorazhakullap...

Saturday, July 5, 2008

നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ .....

നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ

എനിക്കു ഒത്തിരി ഇഷ്ടപ്പെട്ട ഒരു പാട്ട്..ഇന്നു വൈകുന്നേരം കേട്ടപ്പോള്‍ എവിടെ ഒക്കെയോ ഒരു നൊമ്പരം ഉണര്‍ത്തിയ ഒരു പാട്ട്.സിനിമ ഏതാ എന്നൊന്നും എനിക്കു ഓര്‍മ്മയില്ല..പാടിയത് ദാസേട്ടന്‍ ആണെന്നറിയാം..
നിങ്ങള്‍ക്കും ഇഷ്ടപ്പെടും..കേട്ടു നോക്കൂ




NINNE PUNARAN NEET...

Friday, July 4, 2008

തളിര്‍ വലയൊ..താമര വലയോ.........

മീന്‍ എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ ഈ പാട്ട് എനിക്കേറെ ഇഷ്ടമുള്ളതാണ്.കേട്ടു മറന്ന പഴയ പാട്ടുകള്‍..ഈ പാട്ടിനു എന്തൊരു ലാളിത്യമാണ്..കേട്ടു നോക്കൂ..



Get this widget | Track details | eSnips Social DNA

Saturday, June 28, 2008

വാര്‍മുകിലേ വാനില് നീ വന്നു നിന്നാലോര്‍മ്മകളില്‍

varmukile.mp3





മഴ


ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ എന്ന സിനിമ പ്രേക്ഷക മനസ്സുകളില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും സംഗീത മഴ പെയ്യിച്ച സിനിമ ആയിരുന്നു.അതിലേ ഏറ്റവും ശ്രദ്ധേയമായ പ്രണയ ഗാനം...യൂസഫലി കേച്ചേരി രചിച്ചു രവീന്ദ്രന്‍ മാഷ് സംഗീതം നല്‍കി ചിത്രയുടെ മധുര സ്വരത്തില്‍ കൂടെ കേരളം കേട്ട ആ ഗാനം ഒരിക്കല്‍ കൂടെ കേള്‍ക്കൂ..........



വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാ-
ലോര്‍മ്മകളില്‍ ശ്യാമ വര്‍ണ്ണന്‍
കളിയാടി നില്‍ക്കും കദനം നിറയും
യമുനാ നദിയായ് മിഴിനീര് വഴിയും ( വാര്‍മുകിലേ )

പണ്ടു നിന്നെ കണ്ട നാളില്
പീലി നീര്‍ത്തി മാനസം
മന്ദഹാസം ചന്ദനമായീ
ഹൃദയ രമണാ.........
ഇന്നെന്റെ വനിയില്‍
കൊഴിഞ്ഞു പുഷ്പങ്ങള്‍
ജീവന്റെ താളങ്ങള്‍ ( വാറ്മുകിലേ )

അന്നു നീയെന്‍ മുന്നില്‍ വന്നു
പൂവണിഞ്ഞു ജീവിതം
തേന് കിനാക്കള് നന്ദനമായി
നളിന നയനാ......
പ്രണയ വിരഹം നിറഞ്ഞ വാനില്‍
പോരുമോ വീണ്ടും, ( വാര്‍മുകിലെ )

Friday, June 13, 2008

ആറുമുഖൻ....

എന്നും ഇങ്ങനെ കണ്ണീർ പാട്ടുകൾ കേട്ടിരുന്നാൽ മതിയോ?.(കണ്ണീർ വീണ് പാല് പിരിയരുതല്ലോ?!) ദാ ഒരു അടിപൊളി പാട്ട്. മുല്ല എന്ന ചിത്രത്തിലെ “ആറുമുഖൻ മുന്നിൽ ചെന്ന് കാവടിയൊന്നാട്.........” റിമി ടോമിയുടെ ഒരു ഫാസ്റ്റ് നമ്പർ..! റിമിടോമിയുടെ തിരിച്ചുവരവ് എന്നു വേണമെങ്കിൽ പറയാം... താള നിബദ്ധമായ ഈ പാട്ടൊന്ന് കേട്ടു നോക്കൂ..ഇഷ്ടമാവും..!
Get this widget | Track details | eSnips Social DNA

Thursday, June 12, 2008

ആഷാഡ മേഘങ്ങള്‍ നിഴലുകളെറിഞ്ഞൂ..........

ശ്രീ ഗുപ്തൻ ആവശ്യപ്പെട്ട “ആഷാ‍ഡ മേഘങ്ങൾ നിഴലുകളെറിഞ്ഞു വിഷാദ ചന്ദ്രിക മങ്ങിപ്പടർന്നു.. വിരഹം വിരഹം രാവിനു വിരഹം രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു...എന്ന ഗാനം പോസ്റ്റുന്നു. വിരഹത്തിന്റെ തീവ്രമായ ഭാവം ഈ ഗാനത്തിലുണ്ട്.. എനിക്കും പ്രിയപ്പെട്ട ഈ ഗാനം നിങ്ങളും കേട്ടു നോക്കൂ..














Get this widget |Track details |eSnips Social DNA





ആഷാഡ്ഡ മേഘങ്ങള്‍ നിഴലുകളെറിഞ്ഞു
വിഷാദ ചന്ദ്രിക മങ്ങി പടര്‍ന്നു
വിരഹം വിരഹം രാവിനു വിരഹം
രാഗാര്‍ദ്രനാം കിളി തേങ്ങിത്തളര്‍ന്നു

മോഹാശ്രു ധാരയില്‍ ഒഴുകി വരും
സ്നേഹമെന്‍ ബാഷ്പ മേഘമേ
അകലെയെന്‍ പ്രിയനവന്‍ മിഴിനീരില്‍
എഴുതിയ വിരഹ സന്ദേശവുമാ‍യ്
നീ ഇതു വഴി വന്നൂ.............
പിരിയാന്‍ വിതുമ്പുമീ നീര്‍മണിപ്പൂവിന്റെ
നിശ്വാസങ്ങള്‍ അറിയുന്നുവോ പ്രിയനറിയുന്നുവോ
അറിയുന്നു ഞാന്‍ അറിയുന്നു ഞാന്‍ (വിരഹം )


മൂകമീ രാവിന്‍ മാറില്‍ തളര്‍ന്നൊരു
വിഷാദബിന്ദു ഞാനടിയുമ്പോള്‍
എന്റെ നിഷാദങ്ങള്‍ പൊഴിയുമ്പോള്‍
അകലെയെന്‍ ഇണക്കിളി പാടുന്നുവോ
ഏതോ ഗദ്ഗദ ഗാനം
മധുമൊഴിയവളുടെ നീര്‍മിഴിയിതളുകള്‍
കവിയും കണ്ണീരിലുലയുന്നുവോ
മനമഴിയുന്നുവോ
അഴിയുന്നൂ മനം അഴിയുന്നൂ (ആഷാഡ്ഡ)

Monday, June 9, 2008

ഓർമ്മകളേ കൈവള ചാർത്തി....!!

ഹൃദയത്തിന്റെ ഉള്ളിൽ നിന്നും ഒരു തേങ്ങലായി ദാ ഈ ഗാനം ..
ഓർമ്മകളേ.. കൈവള ചാർത്തി വരൂ‍ വിമൂകമീ വേദിയിൽ...
ചിത്രം പ്രതീക്ഷ ആണെന്നു തോന്നുന്നു.. കുറേ പഴയതാ
സലിൽ ചൌധരിയുടെ സംഗീതം യേശുദാസിന്റെ മധുര ശബ്ദത്തിൽ
കേൾക്കൂ.

Get this widget | Track details | eSnips Social DNA

Friday, May 30, 2008

എല്ലാം ഓർമ്മകൾ....!!!

എല്ലാം ഓർമ്മകൾ....എല്ലാം ഓർമ്മകൾ എന്നീ കുഴിയിൽ മൂടീ ഞാൻ....
..................
.................
.................
കവാടങ്ങൾ മൂടുന്നു ഹൃദയം സദാ..
ജാലങ്ങൾ കാട്ടുന്നൂ കാലം മുദാ...

എന്തർത്ഥമുള്ള വരികൾ അല്ലെ?

1981 ൽ പുറത്തിറങ്ങിയ “ഒരു വിളിപ്പാടകലെ“ എന്ന ചിത്രത്തിനു വേണ്ടി പി.ഭാസ്കരൻ രചിച്ച്
ജറി അമൽ ദേവ് സംഗീത സംവിധാനം നിർവ്വഹിച്ച ഈ ഗാനം ജയചന്ദ്രനും ജാനകിയമ്മയും ചേർന്ന് ആലപിച്ചിരിക്കുന്നു.
നിങ്ങൾക്കും ഇഷ്ടമാവില്ലേ?
Get this widget Track details eSnips Social DNA

Thursday, May 29, 2008

ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന....

“വെറുതേയീമോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം..”
എന്തു നല്ല വരികൾ അല്ലെ?.

ഒരുവട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം....!!
1982 ൽ പുറത്തിറങ്ങിയ ചില്ല് എന്ന ചിത്രത്തിൽ ശ്രീ ഒ.എൻ.വി കുറുപ്പിന്റെ ഈ വരികൾ ജാനകിയമ്മ മനോഹരമായി പാടിയത് ഒരിക്കൽ കൂടി കേൾക്കൂ....


Get this widget | Track details | eSnips Social DNA

Friday, May 23, 2008

മാടത്തക്കിളി...

മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം ????
വജ്രം എന്ന സിനിമയിലെ നല്ലൊരു പാട്ട്...

ബാഗ്ദാദ്..കവിത

കവിതയെന്നു കേട്ടാല്‍ തിരിഞ്ഞോടുന്ന ഞാന്‍ കവിതയെ ഇഷ്ടപ്പെട്ടു തുടങ്ങിയത് മധുസൂദനന്‍ സാറീന്റെ അഗസ്ത്യഹൃദയം കേട്ടതോടു കൂടീയാണ്॥!

“രാമ....രഘുരാമ....നാമിനിയും നടക്കാം.
രാവിന്നു മുന്പേ കനല്‍ക്കാട് താണ്ടാം..“

എന്തു നല്ല വരികള്‍!

ഇതാ ശ്രീ. മുരുകൻ കാട്ടാക്കടയുടെ മനോഹരമായ ഈ കവിത കേള്‍ക്കൂ॥ബാഗ്ദാദ്....നിങ്ങള്‍ക്കും ഇഷ്ടപ്പെടും॥

“മണലുകരിഞ്ഞു പറക്കുന്നെന്ത്രക്കാക്ക മലര്‍ന്നു പറക്കുന്നൂ
താഴെ തൊടീയില്‍ തല കീറിച്ചുടുചോരയൊലിക്കും ബാല്യങ്ങള്‍.
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്”



Thursday, May 22, 2008

സുഖമൊരു ബിന്ദു...ദു:ഖമൊരു ബിന്ദു...ബിന്ദുവില്‍ നിന്നും ബിന്ദുവിലേക്കൊരു പെന്‍ഡുലമാടുന്നു...ജീവിതം അതു ജീവിതം...


Click here to get your own player.





എന്തു നല്ല ചിന്ത...ദുഖ:ത്തിന്റെയും സുഖത്തിന്റെയും ഇടക്കാടുന്ന ഒരു പെന്‍ഡുലം തന്നെ അല്ലേ ജീവിതം ?

വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം വാരി വിതറും ത്രിസന്ധ്യ പോകെ...


Click here to get your own player.





ഇട നാഴിയില്‍ ഒരു കാലൊച്ച എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ ഈ പാട്ട് എന്റെ എന്നത്തേയും പ്രിയപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ്..കണ്ണന്റെയും ...

Tuesday, February 12, 2008

എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു..

എന്റെ മോഹങ്ങള്‍ പൂവണീഞ്ഞു എന്ന സിനിമയിലെ എനിക്കു ഏറെ ഇഷ്ടപ്പെട്ട ഒരു ഗാനം യേശുദാസും ജാനകിയും കൂടെ ആലപിച്ചിരിക്കുന്നു
ആഷാഡ്ഡ മേഘങ്ങള്‍ നിഴലുകളെറിഞ്ഞു
വിഷാദ ചന്ദ്രിക മങ്ങി പടര്‍ന്നു
വിരഹം വിരഹം രാവിനു വിരഹം
രാഗാര്‍ദ്രനാം കിളി തേങ്ങിത്തളര്‍ന്നു

മോഹാശ്രു ധാരയില്‍ ഒഴുകി വരും സ്നേഹമെന്‍ ബാഷ്പ മേഘമേ
അകലെയെന്‍ പ്രിയനവന്‍ മിഴിനീരില്‍ എഴുതിയ വിരഹ സന്ദേശവുമാ‍യ്
നീ ഇതു വഴി വന്നൂ
പിരിയാന്‍ വിതുമ്പുമീ നീര്‍മണിപ്പൂവിന്റെ നിശ്വാസങ്ങള്‍ അറിയുന്നുവോ പ്രിയനറിയുന്നുവോ
അറിയുന്നു ഞാന്‍ അറിയുന്നു ഞാന്‍ (വിരഹം )


മൂകമീ രാവിന്‍ മാറില്‍ തളര്‍ന്നൊരു വിഷാദബിന്ദു ഞാനടിയുമ്പോള്‍
എന്റെ നിഷാദങ്ങള്‍ പൊഴിയുമ്പോള്‍ അകലെയെന്‍ ഇണക്കിളി പാടുന്നുവോ
ഏതോ ഗദ്ഗദ ഗാനം
മധുമൊഴിയാളുടെ നീര്‍മിഴിയിതളുകള്‍ കവിയും കണ്ണീരിലുലയുന്നുവോ
മനമഴിയുന്നുവോ
അഴിയുന്നൂ മനം അഴിയുന്നൂ (ആഷാഡ്ഡ )

മുറ്റത്തെ മുല്ല എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ ഈ പാട്ട് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്


മനം പോലെയാണോ മംഗല്യം

ആ മംഗല്യമാണോ സൌഭാഗ്യം

വിടര്‍ന്ന മനസ്സുകളേ ഉറങ്ങാത്ത കണ്ണുകളേ

ഉത്തരമുണ്ടെങ്കില്‍ പറയൂ നിങ്ങള്‍ക്കുത്തരമുണ്ടെങ്കില്‍ പറയൂ

നിങ്ങള്‍ പറയൂ


മലര്‍മെത്ത നനഞ്ഞത് പനിനീരിലോ

നവ വധു തൂകിയ മിഴിനീരിലോ

ആദ്യത്തെ രാത്രിയല്ലേ അരികത്തു പ്രിയനെവിടെ

ആരുടെ തെറ്റെന്നു പറയൂ ഇത് ആരുടെ തെറ്റെന്നു പറയൂ നിങ്ങള്‍ പറയൂ (മനം )


പൂത്താലി ചരടില്‍ കോര്‍ത്താല്‍ നില്‍ക്കുമോ

ചേര്‍ച്ചകള്‍ ഇല്ലാത്ത ഹ്രുദയങ്ങളേ

മംഗളം നേര്‍ന്നവരേ മാനം കാത്തവരേ

മനസ്സാക്ഷിയുണ്ടെങ്കില്‍ പറയൂ നിങ്ങള്‍ പറയൂ (മനം )



സീത എന്ന ചിത്രത്തില്‍ പി।സുശീല പാടി മനോഹരമാക്കിയ പാട്ട്।


പാട്ടു പാടിയുറക്കാം ഞാന്‍ താമരപ്പൂം പൈതലേ

കേട്ടു കേട്ടു നീയുറങ്ങെന്‍ കരളിന്റെ കാതലേ


നിന്‍ നാളില്‍ പുല്‍മാടം പൂമേടയായെടാ

കണ്ണാ നീ എനിക്കു സാമ്രാജ്യം കൈ വന്നെടാ വന്നെടാ॥ (പാട്ട് പാടി )

രാജാവായ് തീരും നീ ഒരു കാലമോമനേ

മറക്കാതെയന്നു നിന്‍ താതന്‍ ശ്രീ രാമനെ രാമനെ (പാട്ടു പാടി )
കാര്യം നിസ്സാരം എന്ന ചിത്രത്തില്‍ യേശുദാസ് ആലപിച്ച ഒരു മനോഹര ഗാനം
കണ്മണി പെണ്മണിയേ കാര്‍ത്തിക പൊന്‍ കണിയേ
താരോ തളിരോ ആരാരോ
കന്നിക്കണിയേ കണ്ണിന്‍ കുളിരേ മുത്തേ നിന്നെ താരാട്ടാം
മലരേ മധുര തേനൂട്ടാം
ആരിരം॥രാരോ ആരിരം രാരോ (കണ്മണി।)

പാലു തരാം ഞാന്‍ ഇങ്കു തരാം ഞാന്‍
പൊന്നിന്‍ കുടമേ കരയരുതേ
പുലരിക്കതിരേ പുളകക്കുരുന്നേ
അഴ കേ നീയെന്‍ ആലോലം
അഴകേ നീയെന്‍ ആലോലം (കണ്മണി॥)

അമ്മക്കു വേണ്ടേലും തങ്കമെന്‍ മോളല്ലേ
അച്ചന്റെ സുന്ദരീമണീയല്ലേ
കണ്ണേ പൊന്നേ കണീവെള്ളരിയേ
കരളേ നീയെന്‍ കൈനീട്ടം
കരളേ നീയെന്‍ കൈനീട്ടം (കണ്മണി..)