മാനത്തെ കല്യാണം മണ്ണിലായെങ്കില്‍
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കില്‍
എന്ന് ആരും കേള്‍ക്കാതെ മനസ്സില്‍ എത്രയോ വട്ടം പാടിയിരിക്കുന്നു..ഈ പാട്ട് കേട്ടു നോക്കൂ... നിങ്ങള്‍ക്കും ഇഷ്ടപ്പെടും ..തീര്‍ച്ച !!!!!
RANDU NAKSHATRANGA... |
ആ........ ആ......... ആ..............
രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി
അടുക്കുവാനറിയാതെ രൂപങ്ങള്‍ നിന്നു
ആത്മാവില്‍ രശ്മികളലയടിച്ചുയര്‍ന്നു ( രണ്ടു ... )
ചാമര മേഘങ്ങള്‍ ചാഞ്ചാടി നടന്നു
സന്ദേശ കാവ്യത്തിന്‍ പൂവിളിയുയര്‍ന്നു (2)
മാനത്തെ പൊന്നോണം മനസ്സില് വന്നെങ്കില്
നമ്മളാ താരങ്ങളായ് മാറിയെങ്കില്‍ ( രണ്ടു ... )
സന്ധ്യ തന്‍ ഉദ്യാനം പൂ വാരിയെറിഞ്ഞൂ
സിന്ദൂര രേഖകള്‍ അവ കോര്‍ത്തു നടന്നു
മാനത്തെ കല്യാണം മണ്ണിലായെങ്കില്‍
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കില്‍ ( രണ്ടു ... )
ഇതിന്റെ ഫീമെയിൽ വേർഷൻ ഇവിടെ കേൾക്കൂ
15 comments:
മാനത്തെ കല്യാണം മണ്ണിലായെങ്കില്‍
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കില്‍
എന്ന് ആരും കേള്‍ക്കാതെ മനസ്സില്‍ എത്രയോ വട്ടം പാടിയിരിക്കുന്നു..ഈ പാട്ട് കേട്ടു നോക്കൂ... നിങ്ങള്‍ക്കും ഇഷ്ടപ്പെടും ..തീര്‍ച്ച !!!!!
എന്തുനല്ല പാട്ട്. സമ്മതിച്ചു ഞാന്‍... എന്താ സെലക്ഷന്‍!!
ഇതിന്റെ പി.സുശീല പാടിയ വേര്‍ഷനാണ് ഇതിലും ഗംഭീരം. അതിന്റെ മൂഡ് ഒന്നുവേറെയാ. അതു കിട്ടുമോന്നു ഞാന്‍ തിരഞ്ഞുനടക്കുകയാ. കിട്ടിയാല്‍ തീര്‍ച്ചയായും അയച്ചുതരാട്ടോ......
എന്റെ കയ്യില്‍ നിറയെ മലയാളം ഗാനങ്ങളുടെ ശേഖരം ഉണ്ടെങ്കിലും ഈ ഗാനം ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്...നന്ദിയുണ്ട് ഗാനങ്ങളുടെ നഷ്ടപ്പെട്ടുപോയ ആ കാല്പനികവസന്തം ഒരിക്കല്‍ കൂടി ഒരുക്കുന്നതിന്...
രണ്ടു നക്ഷത്രങ്ങളെയെങ്ങാനും ടൌണില്‍ വെച്ചു കണ്ടോ?...:-D
പാട്ടു കേട്ടു.
രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടീ.............
Eppozhaayirunnoo aa Kandumuttal ?
:):)
രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടീ.............
well.........thanks.
നന്ദിയുണ്ട് സുഹൃത്തേ ഈ നല്ല ഗാനം ഒരുവട്ടം കൂടി കേള്‍പ്പിച്ചതിന്..
ഞാനെന്ന നക്ഷത്രം അവളെന്ന ആ നക്ഷത്രത്തെ
കണ്ടുമുട്ടുന്ന നിമിഷം ഞാനോര്‍ത്തു പോയി
സസേനഹം
പിള്ളേച്ചന്‍
ഇതും നല്ല പാട്ട് തന്നെ. സത്യം പറയട്ടെ: ഇവിടെ നിന്നും ഞാനിതിപ്പോല്‍ കേട്ടിട്ടില്ല. കാരണം, ഒന്ന് സമയമില്ല. രണ്ട്, ഇതിന്റെ വരികളും സീനുകളും ഇന്നും മനസ്സിലുണ്ട്.
എന്നാലും നന്ദി.
സുപ്രിയ : ഈ പാട്ടിന്റെ ഫീമെയില്‍ വേര്‍ഷന്‍ ഞാന്‍ കുറെ തപ്പിയിരുന്നു.കിട്ടിയില്ല.. കിട്ടുകയാണെങ്കില്‍ എനിക്കും തരണേ..
ശിവ : പാട്ടു കേട്ടതിനും കമന്റിനും നന്ദി..
എം എം ആറ് : രണ്ടു നക്ഷത്രങ്ങളെ പണ്ട് നമ്മുടെ ഓഫീസിനു മുന്നില്‍ വെച്ചു കണ്ടിരുന്നു ഹി ഹി ഹി ..അതൊക്കെ മറന്നോ ???
അനില്‍ : നന്ദി
കാപ്പില്‍ ജീ : ആ കണ്ടു മുട്ടല്‍ ഒരു അമാവാസി രാവില്‍ ചന്ദ്രന്‍ പൂര്‍ണ പ്രഭ ചൊരിഞ്ഞു നിന്ന സമയത്തായിരുന്നു. ആ സമയത്തു മന്ദ മാരുതന്‍ ആഞ്ഞാഞ്ഞു വീശുന്നുണ്ടായിരുന്നു..
കടത്തുകാരന്‍ : നന്ദി ഉണ്ട് വന്നു ഈ പാട്ട് ആസ്വദിക്ച്ചതിനു
ഫസല്‍ : നല്ല പാട്ടാണെന്നു സമ്മതിച്ചല്ലോ.. സന്തോഷമായി..
അനൂപ് : അതു അധികം താമസിയാതെ സംഭവിക്കും
ഒ എ ബി : സമയം കിട്ടുമ്പോള്‍ ഈ പാട്ട് കേട്ടു നോക്കൂ.. ആ സിനിമ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ആളുകള്‍ ഈ പാട്ട് ഒരിക്കലും മറക്കില്ല.. അതെനിക്കുറപ്പാ..
ഇവിടെ വന്നു ഈ പാട്ട് ആസ്വദിച്ച എല്ലാവര്‍ക്കും എന്റെ നന്ദി അറിയിക്കുന്നു...
നന്ദിയുണ്ട് കാന്താരി ചേച്ചീ..ഈ പാട്ടു ആദ്യമായി കേള്‍പ്പിച്ചതിന്.
കൊള്ളാം.........അഭിനന്ദനങ്ങള്‍
ഈ പാട്ടും, പിന്നെയും ഇണക്കുയില്‍ എന്ന പാട്ടും കേട്ടു. ഈ പഴയ പാട്ടുകള്‍ കേള്‍കാന്‍ കിട്ടുക എന്നതൊരു ഭാഗ്യം തന്നെയാണ് കാന്താരീ. നന്ദി.
Post a Comment