Friday, May 23, 2008

ബാഗ്ദാദ്..കവിത

കവിതയെന്നു കേട്ടാല്‍ തിരിഞ്ഞോടുന്ന ഞാന്‍ കവിതയെ ഇഷ്ടപ്പെട്ടു തുടങ്ങിയത് മധുസൂദനന്‍ സാറീന്റെ അഗസ്ത്യഹൃദയം കേട്ടതോടു കൂടീയാണ്॥!

“രാമ....രഘുരാമ....നാമിനിയും നടക്കാം.
രാവിന്നു മുന്പേ കനല്‍ക്കാട് താണ്ടാം..“

എന്തു നല്ല വരികള്‍!

ഇതാ ശ്രീ. മുരുകൻ കാട്ടാക്കടയുടെ മനോഹരമായ ഈ കവിത കേള്‍ക്കൂ॥ബാഗ്ദാദ്....നിങ്ങള്‍ക്കും ഇഷ്ടപ്പെടും॥

“മണലുകരിഞ്ഞു പറക്കുന്നെന്ത്രക്കാക്ക മലര്‍ന്നു പറക്കുന്നൂ
താഴെ തൊടീയില്‍ തല കീറിച്ചുടുചോരയൊലിക്കും ബാല്യങ്ങള്‍.
ഇതു ബാഗ്ദാദാണമ്മ പറഞ്ഞോരറബിക്കഥയിലെ ബാഗ്ദാദ്”



6 comments:

ജിജ സുബ്രഹ്മണ്യൻ said...

പ്രഫസർ വി മധുസൂദനൻ നായരുടെ അതിമനോഹരമായ ഒരു കവിത. ബാഗ്ദാദ് . കേട്ടു നോക്കൂ

vimal mathew said...

yes....manoharam..athi manoharam

Unknown said...

ithu MURUKAN KATTAKADA yude kavithayalle ????

പാമരന്‍ said...

കെ.കുട്ടീ, ഇതു മുരുകന്‍ കാട്ടാക്കടയുടെ കവിതയാണ്‌..

പാമരന്‍ said...

here's the one with visualization..

ജിജ സുബ്രഹ്മണ്യൻ said...

മെഹബൂബ്,പാമരന്‍ :- തെറ്റു മനസ്സിലാക്കി തന്നതിനു നന്ദി..ഞാന്‍ മധു സൂദനന്‍ നായരുടെ കവിതകള്‍ ഒരു ഷോപ്പില്‍ നിന്നും വാങ്ങിയതാണ്.അദ്ദേഹത്തിന്റെ എല്ലാ കവിതകളും റെക്കോഡ് ചെയ്തു തരാം ന്നു പറഞ്ഞു അവര്‍ ചെയ്തു തന്ന സി ഡി യിലെ ആണ് ഈ കവിത..ഇതിന്റെ ഒപ്പം അഗസ്ത്യ ഹൃദയം,അമ്മയുടെ എഴുത്തുകള്‍,ഗാന്ധി തുടങ്ങിയ കവിതകള്‍ എല്ലാം ഉണ്ടായിരുന്നു..അങ്ങനെ ഒരു തെറ്റിദ്ധാരണ വന്നതാണ്
ഓ.ടോ: കവിത അലര്‍ജി ആയിരുന്ന എനിക്കു കവിത ഇഷ്ടപ്പെടാന്‍ ഇടയുണ്ടാക്കിയതു അദ്ദേഹത്തിന്റെ അഗസ്ത്യ ഹൃദയം കേട്ടതു മുതല്‍ ആണ്.
തെറ്റു ചൂണ്ടിക്കാണിച്ചതില്‍ നന്ദി..