Friday, October 3, 2008

മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ...

സേതു ബന്ധനം എന്ന ചിത്രത്തില്‍ ശ്രീ കുമാരന്‍ തമ്പി രചിച്ച് ജി. ദേവരാജന്‍ ഈണം പകര്‍ന്ന് ലത പാടിയ ഈ മനോഹര ഗാനം ആസ്വദിക്കാത്ത മലയാളി ഉണ്ടോ..ഈ പാട്ട് കുഞ്ഞുന്നാള്‍ മുതലെ നാവിന്‍ തുമ്പില്‍ തത്തിക്കളിച്ചിരുന്നതാണെങ്കിലും അതിന്റെ എം പി 3 ഇന്നാണു എനിക്ക് ലഭിച്ചത്..ഈ ഗാനം എനിക്ക് തന്ന എന്റെ പ്രിയ സുഹൃത്തിന് ഈ ഗാനം സമര്‍പ്പിക്കുന്നു


പാട്ട് ഇവിടെ കേള്‍ക്കാം



മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ
മയില്‍പ്പീലിക്കാട്ടിലെ വര്‍ണ്ണക്കിളീ
അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ
അനിയത്തി കൂട്ടിനുണ്ടോ വീട്ടില്‍
അനിയത്തി കൂട്ടിനുണ്ടോ ( മഞ്ഞക്കിളീ...)

മഞ്ഞിന്റെ കുളിരില്‍ നിങ്ങളെയച്ഛന്‍
മാറില്‍ കിടത്താറുണ്ടോ (2)
താമരപ്പൂവിളം തൂവല്‍ മിനുക്കീ
തഴുകിയുറക്കാറുണ്ടോ
അമ്മ താരാട്ട് പാടാറുണ്ടോ (മഞ്ഞക്കിളീ..)


അമ്മയീ വീട്ടില്‍ അച്ഛനാ വീട്ടില്‍
ഞങ്ങള്‍ അനാഥരല്ലോ (2)
അച്ഛനും അമ്മയും ഒരുമിച്ചു വാഴാന്‍
എത്ര കൊതിയാണെന്നോ
ഞങ്ങള്‍ക്കെത്ര കൊതിയാണെന്നോ (മഞ്ഞക്കിളീ..)

45 comments:

ജിജ സുബ്രഹ്മണ്യൻ said...

അമ്മയീ വീട്ടില്‍ അച്ഛനാ വീട്ടില്‍
ഞങ്ങള്‍ അനാഥരല്ലോ (2)
അച്ഛനും അമ്മയും ഒരുമിച്ചു വാഴാന്‍
എത്ര കൊതിയാണെന്നോ
ഞങ്ങള്‍ക്കെത്ര കൊതിയാണെന്നോ


സേതു ബന്ധനം എന്ന സിനിമ കണ്ടവര്‍ ആരും ഈ പാട്ട് മറക്കും എന്നു തോന്നുന്നില്ല..എത്ര അര്‍ഥ സമ്പുഷ്ടമായ പാട്ട്..എനിക്കേറെ ഇഷ്ടം ഉള്ള ഈ പാട്ട് കേട്ടാല്‍ നിങ്ങള്‍ക്കും ഇഷ്ടപ്പെടും..

യാരിദ്‌|~|Yarid said...

ഡാങ്ക്സ്..;)

അനില്‍@ബ്ലോഗ് // anil said...

നല്ല പാട്ട്. പക്ഷെ വിഷ്വത്സ് അല്പം നാടകീയമാണ്.

ഓഫ്ഫ്:
എന്തേ കണ്ണനു കറുപ്പു നിറം? അതിനുത്തരം കിട്ടിയില്ല.

ഭൂമിപുത്രി said...

അമ്പിളിയല്ലേ ഈ പാട്ടു പാറ്റിയതു കാന്താരിക്കുട്ടീ?
അതോ ലതയോ?

Bindhu Unny said...

Touching song!

ഭൂമിപുത്രി said...

പാറ്റിയതല്ല..പാടിയതു :)

നരിക്കുന്നൻ said...

മനോഹരമായ ഈ ഗാനത്തിന് നന്ദി. ഈ ചിത്രം കണ്ടിട്ടില്ലങ്കിലും മനോഹരമായ ഈ ഗാനം വളരെ ഇഷ്ടമാണ്.

smitha adharsh said...

നല്ല പാട്ടാണ് ചേച്ചീ...ശരിക്കും,അര്‍ത്ഥവത്തായ വരികള്‍..

ചാണക്യന്‍ said...

ഇഷ്ടമുള്ള പാട്ടാണ്, പക്ഷെ കേട്ടുകഴിയുമ്പോള്‍ വല്ലാത്ത ഒരു നൊമ്പരം....
വീണ്ടും നൊമ്പരമുണര്‍ത്തിയതിന് നന്ദി...

siva // ശിവ said...

അദ്യമായാ ഞാന്‍ ഈ ഗാനം കേള്‍ക്കുന്നത്....ഞാന്‍ അത് ഡൌണ്‍‌ലോഡ് ചെയ്യുകയും ചെയ്തു....ഇതൊക്കെ കേള്‍‍പ്പിക്കുന്നതിന് നന്ദിയുണ്ട്....

ഹരീഷ് തൊടുപുഴ said...

ഞാനും ആദ്യമായിട്ടാണീ ഗാനം കേള്‍ക്കുന്നത്; നന്ദി...

ജിജ സുബ്രഹ്മണ്യൻ said...

യാരിദ് : നന്ദിനി

അനില്‍ :പഴയ സിനിമയിലെ വിഷ്വത്സ് ഇപ്പോളത്തെ പിള്ളേര്‍ കാണുമ്പോള്‍ കൂവും.പക്ഷേ എന്തു കൊണ്ടെന്നറിയില്ല..എനിക്ക് ആ സിനിമയും ഈ പാട്ടും വളരെ ഇഷ്ടമായിരുന്നു

പിന്നേ കണ്ണന്‍ അടുപ്പില്‍ ചാടീട്ടാണു കറുപ്പു നിറം !!!

ഭൂമിപുത്രി ചേച്ചീ : ഈ പാട്ട് പാടിയത് ലത ആണെന്നാണു എന്റെ അറിവ്

ബിന്ദു ഉണ്ണി
നരിക്കുനന്‍ : പാട്ട് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം

സ്മിത :
ചാണക്യന്‍ : ആ സിനിമ കണ്ടവര്‍ക്ക് ആ വിഷമം ഉള്‍ക്കൊള്ളാന്‍ കഴിയും ല്ലേ..

ശിവ :
ഹരീഷ് :

നന്ദി..ഇത്ര പഴയ നല്ല ഒരു ഗാനം ആസ്വദിച്ചതിനു നന്ദി

കാപ്പിലാന്‍ said...

good

വികടശിരോമണി said...

ഇതു കൊള്ളാലോ...

Ranjith chemmad / ചെമ്മാടൻ said...

മനോഹരമായിരിക്കുന്നു.

K C G said...

പണ്ട് ഈ പാട്ട് കേള്‍ക്കാന്‍ ഇഷ്ടമില്ലായിരുന്നു കാന്താരീ. അതിലെ ദു:ഖഭാവം തന്നെ കാരണം. ഇന്നിപ്പോള്‍ അതിന്റെ സംഗീതം മാത്രം ശ്രദ്ധിച്ചപ്പോള്‍ ഇഷ്ടായി.

കിഷോർ‍:Kishor said...

ഗൃഹാതുരമുണര്‍ത്തുന്ന വളരെ നല്ല പാട്ട്. ഇത് ഞാന്‍ ആറാം ക്ലാസില്‍ പാടിയതോര്‍ക്കുന്നു. :-)

രാഗം: മായാമാളവ ഗൌള

ഗോപക്‌ യു ആര്‍ said...

അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ
അനിയത്തി കൂട്ടിനുണ്ടോ വീട്ടില്‍

usuallay i feel to cry
on hearing this lines...

സഹയാത്രികന്‍ said...

കൊള്ളാം... മനോഹരഗാനം തന്നെ....

Unknown said...

nannaayirikkunnu

Lathika subhash said...

നന്ദി, കാന്താരിക്കുട്ടീ.

മരത്തലയന്‍ പട്ടേട്ടന്‍ said...

നല്ല പോസ്റ്റ്!.

മിർച്ചി said...

ഒരു നല്ല കുടുംബം നശിപ്പിച്ച്, ഭാര്യാഭര്‍ത്താക്കന്മാരെ തമ്മില്‍ അകറ്റിയവര്‍ക്ക് അവരുടെ കുട്ടികളുടെ ദുഖം കാണാന്‍ സുഖവും ,മറ്റുള്ളവരുടെ കൈയടിവാങ്ങാന്‍
സന്തോഷവും കാണും. ശരിയല്ലെ കാന്താരീ!!!!!
ഇങ്ങനെയും മനുഷ്യര്‍ ഭൂമിയിലുണ്ട്. എന്റെ
അനുഭവം എന്നെകൊണ്ട് ഇങ്ങനെ പറയീപ്പിക്കുന്നു.

മിർച്ചി said...
This comment has been removed by a blog administrator.
ജിജ സുബ്രഹ്മണ്യൻ said...

ഇവിടെ വന്നു ഗാനം കേട്ട എല്ലാവര്‍ക്കും ഒറ്റ വാക്കില്‍ നന്ദി അറിയിക്കുന്നു..ആരുടെയും പേരെടുത്ത് പറയുന്നില്ല..ഒരിക്കല്‍ കൂടി നന്ദി.

രസികന്‍ said...

നന്ദി..................................... ഒറ്റവാക്കിലല്ലാ ഒരായിരത്തൊന്നു വാക്കുകളില്‍ ..

കാവാലം ജയകൃഷ്ണന്‍ said...

എല്ലാവരും കമന്‍റടിച്ചിട്ട് അവസാനം അടിക്കാമെന്നു കരുതി. ഫസ്റ്റ് വണ്‍ ആയില്ലെങ്കില്‍ ലാസ്റ്റ് വണ്‍ ആകാമല്ലോ... പാട്ട് നന്നായിരിക്കുന്നു. അല്ലെങ്കിലും തമ്പി സാറിന്‍റെ ഏതു പാട്ടാണ് മധുര മനോഹരമല്ലാത്തത്? ശരിക്കും ഇതു പാട്ടിന്‍റെ പാലാഴി തന്നെ.

കാവാലം ജയകൃഷ്ണന്‍ said...

കാന്താരിക്കുട്ടി എന്നോട് നീത്തി നിഷേധം കാട്ടി. എന്‍റെ കമന്‍റ് ഇതു വരെ മോഡറേറ്റ് ചെയ്തിട്ടില്ലാ... അതില്‍ പ്രതിഷേധിച്ച് എന്‍റെ തലയില്‍ ആകെയുള്ള മൂന്നു വെളുത്ത മുടികള്‍ ഞാന്‍ കറുപ്പിക്കും. (ബ്ലോഗ് കറുപ്പിക്കാന്‍ മനസ്സില്ല)

ജിജ സുബ്രഹ്മണ്യൻ said...

ജയകൃഷ്ണന്‍ ..സോറീ ട്ടോ..കുറെ നാളായി ബ്ലോഗ്ഗ് നോക്കാറില്ല.കമന്റ് വന്നു കിടന്നതു കണ്ടിരുന്നു.അതു പബ്ലിഷ് ചെയ്തില്ലാ എന്ന കാര്യം മറന്നു പോയി..സോറി ട്ടോ

കാവാലം ജയകൃഷ്ണന്‍ said...

പിന്നെയും നീതി നിഷേധം !!! എന്‍റെ ആദ്യത്തെ കമന്‍റ് എവിടെ???

മേരിക്കുട്ടി(Marykutty) said...

നല്ല പാട്ടാണ്...ഇതേ പാട്ടിന്റെ സിറ്റുവേഷന്‍ വരുന്ന വേറെ ഒരു പാട്ടുണ്ട്..ഇപ്പൊ ഓര്മ കിട്ടുന്നില്ല

അരുണ്‍ കരിമുട്ടം said...

ഒരിക്കല്‍ കൂടി ഈ വരികളിലേക്ക് കൂട്ടി കൊണ്ട് പോയതിനു നന്ദി.
ഇനിയും പോരട്ടെ ഇത്തരം നല്ല പാട്ടുകള്‍

Unknown said...

നന്നായിരിക്കുന്നു ചേച്ചി

Unknown said...

കൊള്ളാട്ടോ

ജെ പി വെട്ടിയാട്ടില്‍ said...

ഒരുപാട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കേണ്ടതുണ്ട്..
ദയവായി email ID and fone number തരിക...
പാട്ടുപെട്ടി അടിപൊളി...
ഞങ്ങളുടെ ചാനലില്‍ പാടുന്ന് കുട്ടികളുടെ പാട്ടുകള്‍
എനിക്ക് ഒരു പാട്ടുപെട്ടിയില്‍ ഇടണമെന്നുണ്ടു...
അങ്ങിനെ പലതും ചോദിക്കാനുട്..

ജിജ സുബ്രഹ്മണ്യൻ said...

ജെ പി : സ്വന്തം പാട്ടുകള്‍ റെക്കോഡ് ചെയ്യുന്ന സാങ്കേതിക വിദ്യ എനിക്കത്ര വശം ഇല്ല..പണ്ട് ഞാന്‍ ഒരെണ്ണം ഇട്ടത് യാഹൂവില്‍ റെക്കോഡ് ചെയ്തിട്ട് അത് അപ് ലോഡ് ച്യ്തിട്ടാണു.ഈ രംഗത്തെ പുലികള്‍ ആയ കിരണ്‍സ്,പൊറാടത്ത് എന്നിവരോടു ചോദിച്ചാല്‍ കൂടുതല്‍ ഡീറ്റയിത്സ് കിട്ടും.എന്റെ ഇ മെയില്‍ ഐ ഡിയും ഫോണ്‍ നമ്പറും ഞാന്‍ ആര്‍ക്കും കൊടുക്കാറില്ല.ക്ഷമിക്കൂ..

Kunjipenne - കുഞ്ഞിപെണ്ണ് said...

പഴയ ഗാനങ്ങളുടെ ശക്തി........

വിജയലക്ഷ്മി said...

Mole....enikorupadishtama eeghaanam.othhiriarthhasumpushtamaya varikal.

joice samuel said...

:)

ജെ പി വെട്ടിയാട്ടില്‍ said...

കന്താരിക്കുട്ടീ
ഞാന്‍ കുറെ നാള്‍ മുന്‍പ് ഒരു പാട്ടിനെ പറ്റി പറഞ്ഞിരുന്നല്ലോ?
എള്ളെണ്ണ മണം വീശും നിന്നുടെ മുടിക്കെട്ടില്‍
എന്ന വരികളുള്ള ഗാനം
അത് ഇട്ട് തന്നില്ലല്ലോ?

ജെ പി വെട്ടിയാട്ടില്‍ said...

എന്റെ പാട്ട് ഇതു വരെ വന്നില്ലല്ലോ?
++++++++++++++

ത്രിശ്ശിവപേരൂരില് ഒരു ബ്ലോഗറ് കൂട്ടം
ഞാന്‍ എന്റെ നാട്ടിലെ ബ്ലോഗര്‍മാര്‍ക്ക് മാസത്തില്‍ ഒരിക്കലോ, വല്ലപ്പോഴുമൊക്കെയോ സമ്മേളിക്കാന്‍ ഒരു ക്ലബ്ബ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.

തുറന്ന വേദിയില്‍ ആശയവിനിമയം നടത്താനും, പരിചയപ്പെടാനും, ശില്പശാലകള്‍ നടത്താനും എല്ലാം ഈ വേദി ഉപയോഗപ്പെടുത്താമല്ലോ?
kindly visit my blog and read the rest
i shall be obliged if you could circulate this message to your friends world wide

P R Reghunath said...

Dear madam,
Happy new year.

ജെ പി വെട്ടിയാട്ടില്‍ said...

eeee kantarikkuttikku enthoru pavvaraaaaaaa
enthaa ithrayum thalakkanam
oru kaaryam paranjittenthaa sahayikkathe
enikku kurachu paattukal upload cheyyanundu
soothram paranju tharaathathenthaa
onnumillengilum praayamulla alalle molooooooootty
enne evidom vare ethichathu moloottene polulla aalukalaa

B Shihab said...

നന്ദി...

ജെ പി വെട്ടിയാട്ടില്‍ said...

എടീ കാന്താരിക്കുട്ട്യേ

അന്നെ കണ്ടിട്ട് കൊറേ നാളായല്ലോ മോളെ
എനിക്ക് പറ്റിയ ഒരു പാട്ട് ഇത് വരെ ഇട്ട് തന്നില്ലല്ലോ

“എള്ളെണ്ണ മണം വീശും എന്ന് വരികളുള്ള ഒരു പാട്ട്..........

ഇട്ട് തരൂ മോളേ............