മിഴിനീര്പൂക്കള് എന്ന ചിത്രത്തില് യേശുദാസ് പാടിയ മനോഹര ഗാനം.ഗാന ശില്പികള്‍ ദാമോദരന്‍ മാഷും എം കെ അര്‍ജ്ജുനന്‍ മാഷും..
ഒരിക്കല്‍ കിരണ്‍സ് ആവശ്യപ്പെട്ടിരുന്നു ഈ പാട്ട് പോസ്റ്റ് ചെയ്യണം എന്ന് .. അന്നു എനിക്കീ പാട്ട് ലഭിച്ചില്ല..കിട്ടിയപ്പോള്‍ പോസ്റ്റുന്നു..
പാട്ട് ഇവിടെ കേള്‍ക്കാം
ചന്ദ്ര കിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവ മിഥുനങ്ങള്‍
അവയുടെ മൌനത്തില്‍ കൂടണയും
അനുപമ സ്നേഹത്തിന്‍ അര്‍ഥങ്ങള്‍
അന്തരാര്‍ഥങ്ങള്‍... ( ചന്ദ്ര കിരണത്തിന്‍...)
ചിലച്ചും .... ചിരിച്ചും
ചിലച്ചും ചിറകടിച്ചു ചിരിച്ചും
താരത്തളിര്‍ നുള്ളി ഓളത്തില്‍ വിരിച്ചും
നിളയുടേ രോമാഞ്ചം നുകര്‍ന്നും കൊണ്ടവര്‍
നീല നികുഞ്ജത്തില്‍ മയങ്ങും ( 2)
ആ മിഥുനങ്ങളേ അനുകരിക്കാന്‍
ആ നിമിഷങ്ങളേ ആസ്വദിക്കാന്‍ ( ചന്ദ്ര ....)
മദിച്ചും കൊതിച്ചും
മദിച്ചും പരസ്പരം കൊതിച്ചും
നെഞ്ചില്‍ മധുവിധു നല്‍കും മന്ത്രങ്ങള്‍ കുറിച്ചും
ഇണയുടെ മാധുര്യം പകര്‍ന്നും കൊണ്ടവര്‍
ഈണത്തില്‍ താളത്തിലിണങ്ങും (2)
ആ മിഥുനങ്ങളെ അനുഗമിക്കാന്‍
ആ നിമിഷങ്ങളെ ആസ്വദിക്കാന്‍ ( ചന്ദ്ര ... )
Subscribe to:
Post Comments (Atom)
38 comments:
മിഴിനീര്പൂക്കള് എന്ന ചിത്രത്തില് യേശുദാസ് പാടിയ ഗാനം.ഗാന ശില്പികള്‍ ദാമോദരന്‍ മാഷും എം കെ അര്‍ജ്ജുനന്‍ മാഷും..
കാന്താരിച്ചേച്ചിയേ,
എനിയ്ക്കും ഈ പാട്ട് ഒരുപാടിഷ്ടമാണ്...വളരെ നന്ദി..പാട്ടു കേള്‍പ്പിച്ചതിന്
ഇതു ജയചന്ദ്രനാണ് കൂടുതല്‍ ഇണങ്ങുക എന്നൊരു തോന്നല്‍.
എനിക്കു പുള്ളിയെ ആണു കൂടുതലിഷ്ടം :)
great song..
:)
നല്ല ഗാനം...
നല്ല ഭാവാനുഭവം..
നന്ദി...
really,it is a nice song..
ഈ ചേച്ചിക്കെവിടുന്നാ എനിക്ക് ഇഷ്ടമുള്ള പാട്ടുകള്‍ മാത്രം കിട്ടുന്നത്. നന്നായി കേട്ടോ..
അങ്ങനെയങ്ങനെ പോരട്ടെട്ടോ!!!
കാന്താരിയമ്മേ നന്ദിനി..!
എന്നാപ്പിന്നെ ഞാനൊരായിരം പാട്ടിങ്ങനെ റിക്വസ്റ്റാരുന്നു.അതൊക്കെ ഇവിടെ ഇങ്ങനെ അങ്ങു ചേർക്കാരുന്നു..ന്ത്യേ ?
മയില്‍പ്പീലി :
അനില്‍ : എനിക്ക് ജയചന്ദ്രന്റെ ചില പാട്ടുകള്‍ ഇഷ്ടമാണ്.എന്നാലും ഒരു പൊടിക്ക് ഇഷ്ടം കൂടുതല്‍ വേണു ഗോപാലിനോടാണ്.
ഹരിപ്രസാദ് ;
പിന്‍ :
സ്മിത :
ഇഷ്ടങ്ങള്‍:
ഹരീഷ് :
കിരണ്‍സ് : ധൈര്യമായി റിക്വസ്റ്റിക്കോളൂ..ഞാന്‍ അവിടെ കുറേ പാട്ട് ചേര്‍ത്തിരുന്നു..കിട്ടീലാന്നുണ്ടോ ?? സമയം കിട്ടുന്ന പോലെ എഴുതി പോസ്റ്റാം.ന്തേ ??
പിന്നെ ഈ കാന്താരിയമ്മേ ന്നു വിളിക്കുമ്പോള്‍ ഞാന്‍ മുതു മുതുക്കി ആയ പോലെ ഒരു തോന്നല്‍..കാന്താരിചേച്ച്യേ ന്നു വിളിച്ചോ..ആ വിളിക്കല്ലേ ഒരു സുഖം ?
വന്നു പാട്ട് ആസ്വദിച്ച എല്ലാര്‍ക്കും നന്ദി.
കാന്താരിക്കുട്ടി,
ഒരു കമന്റ് തൊഴിലാളി മാത്രമാണെ.
ഒരു സംശയം ചോദിക്കുന്നു, ഗൌരവമായി.
വല്ല പാട്ടുകളും കോപ്പി റൈറ്റിന്റെ പരിധിയില്‍ പെടുമോ? ശ്രദ്ധിച്ചിരുന്നൊ?
ജയന്‍ : സത്യം പറഞ്ഞാല്‍ അറിയില്ല കേട്ടോ.പിന്നെ ഈ പാട്ടുകള്‍ ഒന്നും ഞാന്‍ എന്റേതാണ് എന്ന അവകാശവാദം പരഞ്ഞിട്ടില്ല.ഇ സ്നിപ്സില്‍ കോപ്പി റൈറ്റ് ഉള്ള പാട്ട് അപ്ലോഡ് ചെയ്യാന്‍ പറ്റില്ലായിരുന്നു.ഇതില്‍ ആ പ്രശ്നം കണ്ടില്ല.അതിന്റെ അര്‍ഥം കോപ്പിരൈറ്റ് ഉള്ളതാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല.ആരെങ്കിലും പ്രശ്നമായി വന്നാല്‍ ഈ പണി നിര്‍ത്തും എന്നോര്‍ത്താണ് ഇരിക്കുന്നത്..
വളരെ നന്ദി പാട്ടു കേള്‍പ്പിച്ചതിന്. ഇത് മാത്രമല്ല ഇതിൽ ചേർത്തിരിക്കുന്ന മറ്റു പാട്ടുകളും ഇഷ്ട്മായി.
വളരെ നന്ദി..
പണ്ടത്തെ ഗാനങ്ങളെല്ലാം അതിലെ കവിതകള്‍ കൊണ്ടും ഈണങ്ങള്‍ കൊണ്ടും എത്ര മനോഹരങ്ങളാണ് അല്ലേ ചേച്ചീ...
എന്നാല്‍ എനിക്ക് ഒരു റിക്ക്വസ്റ്റ് ഉണ്ട്,‘സായൂജ്യം‘ എന്ന സിനിമയിലെ “മറഞ്ഞിരുന്നാലൂം മനസ്സിന്റെ കണ്ണില്‍ മലരായ് വിരിയും നീ “എന്ന ഗാനം എനിക്കുവേണ്ടി ഒന്നു സംഘടിപ്പിക്കാമോ ചേച്ചീ.??
സ്നേഹിതന്‍ | Shiju,
ഇവിടെ ഒന്നു നോക്കൂ (മറഞ്ഞിരുന്നാലും)
നല്ല ഗാനം.
നന്ദി
റിജാസ്
സ്നേഹിതന്‍ : ആ പാട്ടു അനില്‍ ഇട്ടിട്ടുണ്ട് .കിട്ടിയല്ലോ അല്ലേ
അനില്‍ : ഒത്തിരി നന്ദി
നരിക്കുനന്‍ :
പാമരന്‍ ;
എല്ലാര്‍ക്കും നന്ദി പറയുന്നു..
വളരെ നന്ദി അനില്‍ ചേട്ടാ.....
ഇമ്മാതിരി അലബ് പാട്ടുകള്‍ ഇടാതെ നല്ല ബല്ല ഭക്തി ഗാനങളും ബെക്കരുതൊ......
നല്ല പാട്ട്.
പിന്നെ ഞാന്‍ ഏതായാലും, കാന്താരിയമ്മേ എന്നും, തള്ളേ എന്നും, ചേച്ചീ എന്നും ഒന്നും വിളിക്കുന്നില്ല. കാന്താരിക്കുട്ടി അതു തന്നെയാ നല്ലത്. ഒരു കുട്ടിത്തം ഒക്കെയുണ്ട്. മാത്രമല്ല കാന്താരിയും ഒരു കുഞ്ഞു മുളകല്ലേ... കാന്താരി മുളകീന്‍റെ അത്രയും വലിപ്പവും, ആ മുളകിന്‍റെ എരിവിനോളം വലിയ മനസ്സൂം, ഭാവനയുമുള്ള ഒരാള്‍... അപ്പോള്‍ പിന്നെ കാന്താരിക്കുട്ടീ എന്നു നീട്ടി വിളിക്കുന്നതാ അതിന്‍റെ ഒരു സുഖം. പരിഭവമൊന്നുമില്ലല്ലോ അല്ലേ? ഞാന്‍ ചിലപ്പോള്‍ ഒത്തിരിയൊത്തിരിയൊത്തിരി ഇളയതായിരിക്കും. കുഞ്ഞു കുഞ്ഞനിയന്‍റെ പ്രായമേ കാണൂ. ന്നാലും ഞാനങ്ങനെയേ വിളിക്കൂ...
പരാതിയുണ്ടെങ്കില്‍ രേഖാമൂലം (ഹസ്ത രേഖ കവിളില്‍ പതിപ്പിക്കണം എന്നല്ല അര്‍ത്ഥം)അറിയിക്കണം.
അര്‍ഷാദ് : മനസ്സില്‍ ഭക്തി വരുമ്പോള്‍ അല്ലേ ഭക്തി ഗാനം വെക്കാന്‍ പറ്റൂ..എന്തായാലും അഭിപ്രായം പരിഗണിക്കുന്നു കേട്ടോ..ഭക്തിഗാനം ഇടാന്‍ ശ്രമിക്കുന്നതായിരിക്കും.
ജയകൃഷ്ണന്‍ : ഒരു പരിഭവവും ഇല്ല കേട്ടോ..തന്നെയുമല്ലാ എനിക്കതു തന്നെയാ ഇഷ്ടവും.മറ്റേത് കേള്‍ക്കുമ്പോള്‍ അല്പം പ്രായക്കൂടുതല്‍ പോലെ തോന്നും..വന്നതിനു നന്ദി ട്ടോ.
ഓരോരുത്തരുടെ ഒരു ഗമയേ...
എത്ര എത്ര കമന്റുകളാ...
നന്ദി ഒത്തിരി ഒത്തിരി ഇഷ്ടം ...
ഒത്തിരി സ്നേഹത്തോടെ ...
ഈ ഗാനങ്ങളൊക്കെ ഞാന്‍ കേള്‍ക്കുന്നത് ആദ്യമായാ...നന്ദിയുണ്ട് ഒരുപാട് ഒരുപാട്...
കുഞ്ഞിപ്പെണ്ണേ ; കാന്താരി അന്നും ഇന്നും ഒരു പോലെ തന്നെയാ.ഒരു ഗമയും ഇല്ലാട്ടോ..ഇവിടെ വരെ വരാന്‍ തോന്നിയ സന്മനസ്സിനു നന്ദി പറയുന്നു.
ശിവ : ശിവയുടെ കൈയ്യില്‍ പഴയ കളക്ഷന്‍സ് ഒരു പാട് ഉണ്ടെങ്കിലും ഇതൊന്നും ഇല്ല അല്ലേ..
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി
എന്ത് കൊണ്ടായിരിക്കും കവി ഒരു ഭംഗിയുമില്ലാത്ത ചെമ്പോത്തെന്ന പക്ഷിയെ ഈ കവിതയ്ക്ക് വിഷയമാക്കിയത്? വേറെ എത്രയോ സുന്ദരന്‍ പക്ഷികള്‍ ഭൂമിയിലുന്റ്റ്?
ഇനി അത് ചെമ്പോത്തല്ലെനുന്ടോ?
കുമാരന്‍ : ചെമ്പോത്തിനു ഭംഗിയില്ലെന്നാരു പറഞ്ഞു ? ആ ചുമന്ന നിറം ഉള്ള തൂവലുകളും ചുമന്ന കണ്ണും ഹാ... എത്ര ഭംഗിയാണു
ഇവിടെ വന്നതിനു നന്ദി ട്ടോ
നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
മുല്ലപ്പുവ്..!!
സഹോദരി,
ഞാന്‍ ഇപ്പോള്‍ ഈ പാട്ട് കേട്ടുകൊണ്ടാണ് കമന്റിടുന്നത്.എന്റെ ഉള്ളം തണുത്തു.എനിക്ക് വാക്കുകളില്ല.നന്ദി.
വെള്ളായണി
Nalla ganam,nallavarikal. vayikanveedumvaram.
ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം പിന്നേം കാത്തിരിപ്പ്
അതുകൊണ്ട് അടിച്ചു പൊളിച്ചോളൂ..
ഭയങ്കര സന്തോഷായിട്ടോ ഇങ്ങനെ ഒരു ബ്ലോഗ് കണ്ടപ്പോള്‍
ചന്ദ്ര കിരണത്തില്‍ കേട്ടു....
എല്ലാ പാട്ടുകളും കേള്‍ക്കണം....
എല്ലാ ഭാവുകങ്ങളും നേരുന്നു....
സ്നേഹത്തോടെ
ജെ പി
ത്രിശ്ശിവപേരൂര്‍
കന്താരിക്കുട്ടീ.....
താഴെ പറയുന്ന പാട്ട് കേള്‍പ്പിക്കാമോ?
എള്ളെണ്ണ മണം വീശും നിന്നുടെ മുടിക്കെട്ടില്‍....
മുല്ലപ്പൂ ചൂടിച്ച വിരുന്നു കാരാ.....
ഈ പാട്ടിന്റെ തുടക്കം ഓര്‍മ്മയില്ല....
ഈ പാട്ടിനെ പറ്റി ഒരു കധയുണ്ട്... എന്റെ ബ്ലോഗില്‍...
കാന്താരിക്കുട്ടിക്ക് ഒരുപാട് സന്തോഷം അയക്കുന്നു...
ജെ പി
നന്ദീണ്ട്ട്ടോ. ഈ മനോഹര ഗാനം തന്നതിന്.
മിഴിനീര് പൂവുകളിലെ ഈ ഗാനം മനോഹരമായിരിക്കുന്നു.
മിഴിനീര് പൂവുകള്
ലാല്;കമല് കൂട്ടുകെട്ടിന്റെ ആദ്യചിത്രമാണ് കമലിന്റെ ആദ്യസിനിമയും കൊട്ടാരകര അഭിനയിച്ച അവസാനചിത്രവുമാണ്
kollam kanthari
priya kantharikkutty,
rithubhethakalpana charuthanalkiya
priyaparithoshikam,ariyathae ariyathe ennile ennil nee...
eva undo? nalla blog.
Post a Comment