Wednesday, July 9, 2008

ആത്മാവില്‍ ഒരു ചിത...

അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം
നിശബ്ദത പോലുമന്നു നിശബ്ദമായ്......
വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി നിന്നു പോയ്
ഞാന്ന നിഴലുകള്‍ മാതിരി

ഇപ്പോഴും കേള്‍ക്കുമ്പോള്‍ കണ്ണു നിറയുന്ന ഒരു കവിത..വയലാര്‍ രാമ വര്‍മയുടെ പ്രസിദ്ധമായ ഒരു കവിത..ആലാപനം ആരെന്നെനിക്കറിയില്ല..പക്ഷേ എനിക്കേറെ ഇഷ്ടമാണ് ഈ നൊമ്പര പൂവ്..



Get this widget | Track details | eSnips Social DNA

17 comments:

ജിജ സുബ്രഹ്മണ്യൻ said...

അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം
നിശബ്ദത പോലുമന്നു നിശബ്ദമായ്......
വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി നിന്നു പോയ്
ഞാന്ന നിഴലുകള്‍ മാതിരി

ഇപ്പോഴും കേള്‍ക്കുമ്പോള്‍ കണ്ണു നിറയുന്ന ഒരു കവിത..വയലാര്‍ രാമ വര്‍മയുടെ പ്രസിദ്ധമായ ഒരു കവിത..ആലാപനം ആരെന്നെനിക്കറിയില്ല..പക്ഷേ എനിക്കേറെ ഇഷ്ടമാണ് ഈ നൊമ്പര പൂവ്..

ഇന്നലെ മനസ്സു വല്ലാതെ അസ്വസ്ഥമായിരുന്നു..എന്റെ മരണത്തെ കുറിച്ചാണ് മുഴുവന്‍ സമയവും ചിന്തിച്ചു കൂട്ടിയത്.പിന്നെ ഈ കവിത കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞൊഴുകിയതു ഞാന്‍ പോലും അറിയാതെ ആണ്..

വല്യമ്മായി said...

മരണത്തെ കുറിച്ച് പറയാനും എഴുതാനും കേള്‍ക്കാനും എളുപ്പമാണെങ്കിലും യാഥാര്‍ത്ഥ്യം നേരിടുന്നത് അത്ര എളുപ്പമല്ല.http://rehnaliyu.blogspot.com/2007/10/blog-post_25.html

:)

ഗോപക്‌ യു ആര്‍ said...

ഛെ...കാന്താരി..എന്റെ മൂഡ്‌ മുഴുവന്‍ കളഞ്ഞു....[ഈ കവിത കേട്ടാല്‍ എങ്ങനെ സങ്കടം വരാതിരിക്കും?]......
."എന്റെ ചന്ദനപ്പംബരം എങ്ങൊ കളഞ്ഞു പോയ്‌" ഇതില്‍ ഈ കവിത മുഴുവനുമുണ്ട്‌

smitha adharsh said...

എന്നെ ഒരുപാടു സ്വാധീനിച്ച കവിത....കാരണം,അതിലെ കുട്ടി ഒരിക്കല്‍ ഞാനായിരുന്നു..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നൊമ്പരമൂണര്‍ത്തുന്നു നിശ്ചയം
ഈ വിയോഗം സുനിശ്ചിതം

( ഇതൊന്നു മെയീല്‍ ചെയ്യാമോ?priyapushpakam@gmail.com
)

കാപ്പിലാന്‍ said...

എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു കവിതാണിത് .എന്‍റെ അച്ഛന്‍ ഉറങ്ങി കിടന്നിട്ട് നവം.നാലുവര്‍ഷം തികയും .

നജൂസ്‌ said...

നല്ല കവിതയാണത്‌. ആലാപനം അതീവ സുന്ദരമാണ്. മരക്കും എന്നുള്ള ചിന്തയുണ്ടാവണമല്ലോ എല്ലാവരിലും

വല്യമ്മായി said...

മരണത്തെ പറ്റി ചിന്തിക്കേണ്ട എന്നല്ല മരണത്തെ ആഗ്രഹിക്കരുതെന്നെ ഞാന്‍ പറഞ്ഞതിനര്‍ത്ഥമുള്ളൂ

വല്യമ്മായി said...

മരണത്തെ പറ്റി ചിന്തിക്കേണ്ട എന്നല്ല മരണത്തെ ആഗ്രഹിക്കരുതെന്നെ ഞാന്‍ പറഞ്ഞതിനര്‍ത്ഥമുള്ളൂ

Rare Rose said...

കാന്താരിക്കുട്ടീ..,..ഒരുപാടിഷ്ടമുള്ള , നോവിപ്പിക്കുന്ന ഒരു കവിത...ഓരോ വരിയും മനസ്സിലാഴ്ന്നിറങ്ങി അറിയാതെ നൊമ്പരപ്പെടുത്തും..
പണ്ടൊരിക്കല്‍ അനിയത്തിക്ക് മലയാളം പദ്യം ചൊല്ലലില്‍ അമ്മ ഈ കവിതയാണു ചൊല്ലാന്‍ തെരഞ്ഞെടുത്തത്....അങ്ങനെയാദ്യമായാണു ഈ കവിത കേട്ടത്...പക്ഷെ അമ്മ പഠിപ്പിക്കുവാനായി ഈ കവിത ചൊല്ലിത്തീരുമുന്‍പേ അനിയത്തി കരഞ്ഞു പോയി...അറിയാതെ ഞാനും...പിന്നെ ആ കവിത മാറ്റി വേറെ കവിതയെടുക്കേണ്ടി വന്നു..അത്രക്കും മനസ്സിനെ തൊടുന്നയീ കവിത ഇവിടെ പോസ്റ്റിയതില്‍ ഒത്തിരി നന്ദി .....
പിനെ മരണത്തെക്കുറിച്ചു ചിന്തിച്ചുവെന്നെഴുതിക്കണ്ടു..ദുഷ് ചിന്തയൊന്നും വേണ്ടട്ടോ കാന്താരീ....

ഹരീഷ് തൊടുപുഴ said...

കാന്താരിക്കുട്ടീ,
പാട്ടുബ്ലോഗ് തുടങ്ങാനുള്ള ശ്രമം പരാജയപ്പെട്ടു. uploading കഴിയുമ്പോള്‍ ഒരു mp3 widget വരുമെന്നു പറഞ്ഞില്ലേ, അതെനിക്കു കിട്ടുന്നേയില്ല.
പിന്നെ esnips അയക്കുന്ന confermation mail ചെക്ക് ചെയ്യണം എന്നു പറഞ്ഞിട്ടുണ്ട്; പക്ഷെ ഞാന്‍ കുറെ സെര്‍ച്ച് ചെയ്തിട്ടും എനിക്കത് എടുക്കാനാവുന്നില്ല. please help me immediately.

ജിജ സുബ്രഹ്മണ്യൻ said...

വല്യമ്മായി : ഇവിടെ ആദ്യം ആണല്ലോ.മരണത്തെ പറ്റി ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.കഴിഞ്ഞ ദിവസത്തെ മാനസികാവസ്ഥ അത്രക്കും ഭീതിതമായിരുന്നു.പിന്നെ ശാന്തമായി ആലോചിച്ചപ്പോള്‍ ഒന്നും വേണ്ടാ എന്നു തോന്നി.എപ്പോഴും എല്ലാര്‍ക്കും ഒരേ മാനസികാവസ്ഥ അല്ലല്ലോ.

ഗോപക് : സാരമില്ല കേട്ടോ..ഇനി ഒരു അടി പൊളി പാട്ട് ഇടാം.എന്റെ മൂഡും ഒന്നു മാറട്ടെ..

സ്മിത : എനിക്കു മനസ്സിലാവുന്നു ആ നൊമ്പരം

വിശാലേച്ചീ : ആ കവിത ആലപിച്ച ആളെ പരിചയപ്പെടുത്തിയതില്‍ നന്ദി

കാപ്പിലാന്‍ ജീ : ഒത്തിരി നന്ദി. വിഷമത്തില്‍ പങ്കു ചേരുന്നു
നജൂസ് :വന്നതിനു നന്ദി
വല്യമ്മായി : ഇനി ഇല്ല ..ആഗ്രഹിക്കില്ല
റോസ് : ഒത്തിരി ഒത്തിരി നന്ദി.

ഹരീഷ് : ഇ സ്നിപിസ് ന്റെ കണ്‍ഫര്‍മേഷന്‍ നമ്മുടെ മെയിലില്‍ വരും.അതില്‍ നമ്മുടെ പാസ് വേഡ് ഉണ്ടാകും.അതു ഉപയോഗിച്ചാല്‍ മതി.ഒന്നു കൂടി ശ്രമിക്കൂ..


എല്ലാവര്‍ക്കും നന്ദി

വല്യമ്മായി said...

ശാന്തമായ ആ അലോചനയ്ക്ക് നന്ദി.

ഹരീഷ് തൊടുപുഴ said...

confermation കിട്ടി, പക്ഷെ അപ് ലോഡ് ചെയ്തു കഴിഞ്ഞ് mp3 widget വരുന്നില്ല, എന്താ ചെയ്ക??

തണല്‍ said...

അമ്മ പറഞ്ഞു
മകനേ നമുക്കിനി
നമ്മളേയുള്ളൂ നിന്നച്ഛന്‍
മരിച്ചു പോയ്...
:(

prasad said...

shariyanu, e kavitha kelkkubol kannu niryum enkilam ellaypozhum kavitha kelkkan manassinagraham

Unknown said...

അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം
നിശബ്ദത പോലുമന്നു നിശബ്ദമായ്
മനസ്സില്‍ ഒരു നനവായി നിറയുന്നു
ഈ വരികള്‍
വയലാറിന്റെ തുലികയില്‍ വിടര്‍ന്ന
എത്രയോ കാവ്യ ശകലങ്ങള്‍ ഇനിയും ബാക്കി
ഒക്കെ തൂത്ത് തുടച്ച് എടുക്ക് കാന്താരി ചേച്ചി
കമന്റിടാന്‍ ഈ അനിയന്‍ പിള്ളേച്ചന്‍(ആല്‍ത്തറ)ഇവിടെയുണ്ട്