ഇതിന്റെ ഫീമെയില്‍ വേര്‍ഷനും ഉണ്ട്.. കല്യാണി മേനോന്‍ പാടിയത്.. അതു എന്റെ കയ്യില്‍ ഇല്ല.. ഈ പാട്ട് കേട്ടു നോക്കൂ.. ഞങ്ങളുടെ വിവാഹ ആല്‍ബത്തില്‍ ചോറ്റാനിക്കര അമ്പലത്തില്‍ വെച്ചുള്ള സീനില്‍ എല്ലാം ഈ പാട്ടാണ്.. അതു കൊണ്ടു തന്നെ ഈ പാട്ട് എനിക്കൊത്തിരി പ്രിയ്പ്പെട്ടതാണ്...
PAVANARACHEZHUTHUN... |
പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം (2)
പകലകം പൊരുളിന്റെ ശ്രീ രാജധാനി
ഹരിത കമ്പളം നീര്‍ത്തി വരവേല്‍പ്പിനായ്
ഇതിലേ ഇതിലേ വരൂ
സാമഗാന വീണ മീട്ടിയഴകേ ( പവന ... )
തിരുക്കുറള്‍ പുകള്‍ പാടി കിളികുലമിളകുന്നു
ഹൃദയങ്ങള്‍ തൊഴു കയ്യില്‍ ഗായത്രിയുതിരുന്നു
ചിലപ്പതികാരം ചിതറുന്ന വാനില്‍ ഇല കണമേ നിന്‍ ഭരതവും പാട്ടും
അകലേ അകലേ കൊലു വെച്ചുഴിഞ്ഞു തൈ പിറന്ന പൊങ്കല്‍... ( പവന... )
പുഴയൊരു പൂണൂലായ് മലകളെ പുണരുമ്പോള്‍
ഉപനയനം ചെയ്യും ഉഷസ്സിനു കൌമാരം
ജല സാധകം വിണ്‍ ഗംഗയിലാടാന്‍
സരിഗമ പോലും സ്വയമുണരുന്നു
പകരൂ പകരൂ പനിനീര്‍ കുടഞ്ഞു മേഘ ദൂതു തുടരൂ ( പവന.. )
19 comments:
കുറെ ദിവസങ്ങളായി ഒരു പല കാരണങ്ങള്‍ കൊണ്ട് ബ്ലോഗ്ഗില്‍ ഞാന്‍ ആക്റ്റീവ് അല്ലായിരുന്നു.. അടുത്താഴ്ച്ചയും അങ്ങനെ തന്നെ.. ഇന്നിപ്പോള്‍ ഈ പാട്ടു കേട്ടപ്പോള്‍ ഇതു നിങ്ങളെയും കേള്‍പ്പിക്കണം എന്നൊരു ദുഷ്ട ബുദ്ധി എനിക്കു തോന്നി.. എല്ലാരും സദയം ക്ഷമിക്കുക..
appo ithu coprighted content alle??? ithu public aayi ingane idaamo?
ക്ഷമിച്ചൂ എന്നൊരു വാക്ക്...
ആദ്യം കമന്റ് എന്നിട്ട് പാട്ട് അതാണ്‍ ഇപ്പൊ ഞമ്മളെ സ്റ്റൈല്‍. ഇനി കേക്കട്ടെ.....അയ്യോ ആരോ എടുത്ത് ചാടീലോ ദൈവേ...
താങ്ക്യു! താങ്ക്യു!
എവിടെപ്പൊയ് എന്നു
കരുതിയിരിക്കുകയായിരുന്നു.
.
.ഉം..അദ്ദേഹം വന്നു അല്ലെ?
കാന്താരീ,
കല്യാണ ആല്‍ബം എടുക്കാന്‍ പോയതായിരുന്നൊ?
നല്ല പാട്ട്.
ഇവിടെ വന്നിരുന്നു,
പാട്ട് കേട്ടു,
നന്ദി...
നന്ദി കാന്താരിക്കുട്ടീ......
നെറ്റ് സ്ലോ ആയതിനാല്‍ കേള്‍ക്കാന്‍ കഴിയുന്നില്ല...ഇവിടെ ഗ്രാമത്തില്‍ ബ്രോഡ് ബാന്‍ഡ് ഇല്ല...
ഞാന്‍ ഈ ഗാനം ഏറെ ഇഷ്ടപ്പെടുന്നു...മുന്‍പ് കേട്ടിട്ടുണ്ട്....
വരികള്‍ കൂടി പോസ്റ്റ് ചെയ്യുന്നതിന് ഒരുപാട് നന്ദി...
എനിക്കിഷ്ടപ്പെട്ട ഒരുപാട് നല്ല ഗാനങ്ങളുടെ ലിസ്റ്റിലുള്ള ഈ ഗാനം ഇവിടെ കണ്ടതിൽ ഒത്തിരിയൊത്തിരി സന്തോഷമുണ്ട്
നല്ല പാട്ട് കാന്താരീ. കേള്‍പ്പിച്ചതിന് നന്ദി.
നല്ല ഗാനം
:)
ബ്ലോഗില് പാട്ട് കേള്പ്പിക്കുന്ന പരിപാടി ഇഷ്ടപ്പെട്ടു
ഒന്ന് പറഞ്ഞുതരുമൊ?
പുതിയ ആളാണ്.
കേട്ടിട്ടുണ്ട് ഒരുപാട് ഇഷ്ടവുമാണ് ഈ ബ്ലൊഗ് ഇഷ്ടമായി
ഒരു ഓര്‍മ്മപ്പെടുത്തലിനു നന്ദി.
Rajan : cpoyright prasnam okke undu..pinne ithente swantham paattaanennu njaan evideyum paranjittila.. athu kondu pidichu nilkkunnu..
OAB : aaraa eduthu chadeethu ???
PAMARAN Ji : peruthu nandi
GOPAK : nandi ketto.. addeham vannila.....
ANIL
CHANAKYAN
LATHI
AGNEYA
SIVA
RASIKAN
SREE
mirchi
GEETHECHI
HARISREE
KUNJIPPENNU : paranju tharaam ketto....
MAHI :
ivide vanna ellaavarkkum nandi.offisil malayalam kittunnila.. athu kondanu ee sahasam
ellavarum iniyum varumallo...........
arun : othiri nandi
നന്നായിട്ടുണ്ട് ചേച്ചി....
ഇനിയും പ്രതീക്ഷിക്കുന്നു.....
സസ്നേഹം,
മുല്ലപ്പുവ്..!!
Post a Comment