Saturday, June 28, 2008

വാര്‍മുകിലേ വാനില് നീ വന്നു നിന്നാലോര്‍മ്മകളില്‍

varmukile.mp3





മഴ


ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ എന്ന സിനിമ പ്രേക്ഷക മനസ്സുകളില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും സംഗീത മഴ പെയ്യിച്ച സിനിമ ആയിരുന്നു.അതിലേ ഏറ്റവും ശ്രദ്ധേയമായ പ്രണയ ഗാനം...യൂസഫലി കേച്ചേരി രചിച്ചു രവീന്ദ്രന്‍ മാഷ് സംഗീതം നല്‍കി ചിത്രയുടെ മധുര സ്വരത്തില്‍ കൂടെ കേരളം കേട്ട ആ ഗാനം ഒരിക്കല്‍ കൂടെ കേള്‍ക്കൂ..........



വാര്‍മുകിലേ വാനില്‍ നീ വന്നു നിന്നാ-
ലോര്‍മ്മകളില്‍ ശ്യാമ വര്‍ണ്ണന്‍
കളിയാടി നില്‍ക്കും കദനം നിറയും
യമുനാ നദിയായ് മിഴിനീര് വഴിയും ( വാര്‍മുകിലേ )

പണ്ടു നിന്നെ കണ്ട നാളില്
പീലി നീര്‍ത്തി മാനസം
മന്ദഹാസം ചന്ദനമായീ
ഹൃദയ രമണാ.........
ഇന്നെന്റെ വനിയില്‍
കൊഴിഞ്ഞു പുഷ്പങ്ങള്‍
ജീവന്റെ താളങ്ങള്‍ ( വാറ്മുകിലേ )

അന്നു നീയെന്‍ മുന്നില്‍ വന്നു
പൂവണിഞ്ഞു ജീവിതം
തേന് കിനാക്കള് നന്ദനമായി
നളിന നയനാ......
പ്രണയ വിരഹം നിറഞ്ഞ വാനില്‍
പോരുമോ വീണ്ടും, ( വാര്‍മുകിലെ )

9 comments:

ജിജ സുബ്രഹ്മണ്യൻ said...

ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മഴ എന്ന സിനിമ പ്രേക്ഷക മനസ്സുകളില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും സംഗീത മഴ പെയ്യിച്ച സിനിമ ആയിരുന്നു.അതിലേ ഏറ്റവും ശ്രദ്ധേയമായ പ്രണയ ഗാനം...യൂസഫലി കേച്ചെരി രചിച്ചു രവീന്ദ്രന്‍ മാഷ് സംഗീതം നല്‍കി ചിത്രയുടെ മധുര സ്വരത്തില്‍ കൂടെ കേരളം കേട്ട ആ ഗാനം ഒരിക്കല്‍ കൂടെ കേള്‍ക്കൂ..........

ഗുപ്തന്‍ said...

അഹാ കോപ്പിലെഫ്റ്റ്‌ പേടി മാറിയോ..

ഇതു തകർപ്പൻ പാട്ടാണ്‌.. എന്റെ ഇഷ്ടഗാനങ്ങളിലൊന്ന്..

പാമരന്‍ said...

thanks!

siva // ശിവ said...

ഇവിടെ നെറ്റ് ഡൌണ്‍ ആണ്...കേള്‍ക്കാന്‍ കഴിയുന്നില്ല...ഈ വരികള്‍ വായിച്ചു...മഴപോലെ പെയ്തു വീഴുന്ന വരികള്‍...

ഞാന്‍ കുറെ നാളായി കയ്പനാരിഞ്ചിയും(വനമാലിനി) തേടി നടക്കുകയാണ്....നോ രക്ഷ....


സസ്നേഹം,

ശിവ

Sharu (Ansha Muneer) said...

എനിയ്ക്കൊരുപാടിഷ്ടമുള്ള ഒരു പാട്ടാണിത്...

ഗീത said...

വളരെ ഹൃദ്യമായ ഗാനം.....

Unknown said...

പാട്ട് ഇഷ്ട്ടായി.. :)
ഇനി കളിയാട്ടത്തിലെ എന്നോടെന്തിനീ പിണക്കം എന്ന പാട്ട് വെച്ചു തരോ?

ജിജ സുബ്രഹ്മണ്യൻ said...

ഗുപ്തന്‍ ചേട്ടാ: പേടി മാറീട്ടൊന്നും ഇല്ല.കിരണ്‍സ് എപ്പോളാ ചൂലെടുക്കുക എന്നറിയില്ല..ഹ ഹ ഹ

പാമരന്‍ ജീ
ശിവ
ഷാരു
തണല്‍
ഗീതേച്ചീ
മുരളിക

വന്നതില്‍ ഒത്തിരി സന്തോഷം..മുരളിക പറഞ്ഞ പാട്ട് കിട്ടുമോന്നു ഞാന്‍ നോക്കട്ടെ ..എന്റെ സിസ്റ്റത്തില്‍ അതില്ല....

ഇഷ്ടങ്ങള്‍ said...

പാട്ട് വളരെ ഇഷ്ടമായി. യൂസഫലിയുടെ മനോഹരമായ രചന.