പൊന്നോണം ഇങ്ങു വന്നു കൊണ്ടിരിക്കുന്നു..എല്ലാ ബ്ലോഗ്ഗിലും ഓണ വിഭവങ്ങളും ഓണപ്പാട്ടു മത്സരവും ഓണസ്മരണകളും നിറഞ്ഞു നില്‍ക്കുന്നു..അപ്പോള്‍ എനിക്കും ഒരാഗ്രഹം..ഞാന്‍ എന്റെ ഓണാഘോഷം തുമ്പ്പി തുള്ളലോടു കൂടി തുടങ്ങട്ടെ..
അപരാധി എന്ന ചിത്രത്തില് അമ്പിളിയും കൂട്ടരും പാടിയ ഒരു തുമ്പി പാട്ട് ആകട്ടെ ഇന്ന്നത്തെ സ്പെഷ്യല്...ഗാന ശില്‍പ്പികള്‍ പി ഭാസ്കരന്‍ മാഷും സലില്‍ ചൌധരിയും...നമ്മളെ ചെറുപ്പകാലത്തിലേക്കു കൂട്ടിക്കൊണ്ടു പോകുന്ന ഒരു പാട്ട്...
പാട്ടു ഇവിടെ കേള്‍ക്കാം
ഏയ് തുമ്പീ തുള്ളാന്‍ വാ ഓടി വാ..
തുമ്പീ തുമ്പീ തുള്ളാന്‍ വായോ
ചെമ്പകപ്പൂക്കള്‍ നുള്ളാന്‍ വായോ
മുറ്റത്തെ മുല്ലയിലൂഞ്ഞാലാടാം
തത്തമ്മപ്പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാം ( തുമ്പീ..)
എന്തിനാ മക്കളേ തുമ്പിയെ വിളിക്കുന്നത് ??
അമ്മക്കു ചൂടാന്‍ പൂക്കള്‍ തായോ
അമ്മക്കു ചുറ്റാന്‍ പൂമ്പട്ടു തായോ (2)
താമരക്കണ്ണിനഞ്ജനം തായോ
പൂവണി നെറ്റിക്കു കുങ്കുമം തായോ (തുമ്പീ..)
സദ്യയുണ്ടിട്ട് എല്ലാരും കൂടെ എന്തു ചെയ്യും ?
പുത്തന്‍ പള്ളിയില്‍ കൃസ്തുമസ്സാണേ
പത്തു വെളുപ്പിനു പാട്ടും കൂത്തും
അമ്പലക്കാവില്‍ വേലയുണ്ടല്ലോ
ആനയെ കാണാം അമ്പാരി കാണാം (2) (തുമ്പീ..)
Thursday, August 14, 2008
Subscribe to:
Post Comments (Atom)
10 comments:
പൊന്നോണം ഇങ്ങു വന്നു കൊണ്ടിരിക്കുന്നു..എല്ലാ ബ്ലോഗ്ഗിലും ഓണ വിഭവങ്ങളും ഓണപ്പാട്ടു മത്സരവും ഓണസ്മരണകളും നിറഞ്ഞു നില്‍ക്കുന്നു..അപ്പോള്‍ എനിക്കും ഒരാഗ്രഹം..ഞാന്‍ എന്റെ ഓണാഘോഷം തുമ്പ്പി തുള്ളലോടു കൂടി തുടങ്ങട്ടെ..
തേങ്ങ വേണ്ടാന്നു വച്ചു.
പഴയ പാട്ടുകളോടാണോ പ്രിയം?
ഈ പാട്ടുകള്‍ നമ്മള്‍ തന്നെയല്ലെ അപ് ലോഡ് ചെയ്യുന്നത്?
ഷെവലിയാര്‍ മിഖായേല്‍ എന്ന സിനിമയില്‍ നദി നദീ എന്നു തുടങ്ങുന്ന ഗാനം ഉണ്ടോ കൈയില്‍???
വളരെ നന്ദി.പക്ഷെ കേള്‍ക്കാന്‍ സാധിച്ചില്ല.
ഈ മനോഹരഗാനം
വീണ്ടും കേള്‍ക്കാനായതില്‍
ഒരുപാടു സന്തോഷം..
:)
മുകളില്‍ വലതുവശത്തുള്ള
കുറേ നല്ല പാട്ടുകള്‍ക്ക്
"ഇതുവരെ ഉള്ള പരാക്രമങ്ങള്‍"
എന്ന് എന്തിനു തലക്കെട്ടു നല്‍കുന്നു?
അനില്‍:
പാമരന്‍ ജീ
ഹരീഷ് : ആ പാട്ട് എന്റെ കൈഇയില്‍ ഇല്ല ..ഞാന്‍ കുറെ തപ്പി.കിട്ടിയില്ല.. ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ഹരീഷിനു വേണ്ടി അതു പോസ്റ്റണേ...
ഏറനാടന്‍ : എനിക്കിവിടെ കേള്‍ക്കാന്‍ കഴിയുന്നുണ്ട്..അവിടെ എന്താ പ്രശനം എന്നെനിക്കറിയില്ല..
ഹരിപ്രസാദ് : ഒത്തിരി നന്ദി..തലക്കെട്ട് മാറ്റിയിട്ടുണ്ട്..
ഒരു നല്ല ഫീലിങ്..!
ഓണാഘോഷം ഒരു മാസം മുമ്പു തുടങ്ങിയൊ?
നല്ല പാട്ടു ചേച്ചീ..
nalla varikal .veentumvaraam....
Post a Comment