കൂടപ്പിറപ്പ് എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ചു കെ രാഘവന് മാഷ് ഈണം പകര്‍ന്ന് ശാന്താ പി നായര്‍ എന്ന അനുഗൃഹീത ഗായിക ആലപിച്ച ഒരു പാട്ട്..ഇന്നും ഈ പാട്ടിനു എന്തൊരു മധുര്യമാണ്..കേട്ടു നോക്കൂ
പാട്ട് ഇവിടെ
തുമ്പീ തുമ്പീ വാ വാ തുമ്പത്തണലില് വാ വാ (2)
പട്ടുറുമാലും കെട്ടി ഒരു പച്ചക്കമ്പിളി ചുറ്റി
എത്തറ നാടുകളെത്തറ കാടുകള്‍
ഇത്തറ നാളും കണ്ടൂ.... ( തുമ്പീ ...)
കൊച്ചി ക്കോട്ടകള്‍ കണ്ടോ ഒരു
കൊച്ചെറണാകുളമുണ്ടോ
കാഴ്ച്ചകള്‍ കണ്ടു നടന്നപ്പോളെ-
ന്റച്ഛനേയവിടെ കണ്ടോ ( തുമ്പീ... )
പീലിചുരുള്‍ മുടി ചീകി ഒരു
നീല കണ്ണട ചൂടി
കൊച്ചെലിവാലന്‍ മീശയുമായെ-
ന്നച്ഛനയവിടെ കണ്ടോ ( തുമ്പീ... )
കരളു പുകഞ്ഞിട്ടമ്മ എന്‍
കവിളില്‍ നല്‍കിയൊരുമ്മ
കരിവാളിച്ചൊരു മറുകുണ്ടാക്കിയ
കാരിയമച്ഛനറിഞ്ഞോ ( തുമ്പീ ... )
ഒത്തിരി നാളായ് ചുണ്ടില് ഒരു
കിക്കിളിയുമ്മയുമായി
അമ്മ കരഞ്ഞിട്ടച്ഛനെ നോക്കി
കണ്ണു നെറഞ്ഞൂ തുമ്പീ ( തുമ്പീ ... )
പച്ചക്കുതിരയിലേറി എന്‍
അച്ഛനുറങ്ങണ തൊട്ടില്‍
കൊണ്ടു വരാമോ കാലില്‍ തൂക്കി
കൊണ്ടു വരാമോ തുമ്പീ ( തുമ്പീ.... )
Sunday, August 10, 2008
Subscribe to:
Post Comments (Atom)
8 comments:
കൂടപ്പിറപ്പ് എന്ന ചിത്രത്തില്‍ വയലാര്‍ രചിച്ചു കെ രാഘവന് മാഷ് ഈണം പകര്‍ന്ന് ശാന്താ പി നായര്‍ എന്ന അനുഗൃഹീത ഗായിക ആലപിച്ച ഒരു പാട്ട്..ഇന്നും ഈ പാട്ടിനു എന്തൊരു മധുര്യമാണ്..കേട്ടു നോക്കൂ
തേ....
വേണ്ട.
നല്ല പാട്ടാണു കേട്ടൊ,സെലക്ഷനും.
നല്ല പട്ട ..സോറി പാട്ട്
നല്ല പാട്ട്
സത്യം പറയട്ടെ ഈ പാട്ടു കേട്ടപ്പോൾ എനിക്കു ഫിലോമിന ച്ചേച്ചിയെയാണ് ഓർമ്മ വന്നത് . ഏതോ ഒരു സിനിമയിൽ ഈ പാട്ടു പാടി വരുന്ന ഒരു രംഗമുണ്ട്
മലയാളികളുടേ മനസ്സിൽ എന്നും മായാതെ കിടക്കുന്ന ഈ വരികൾ ഇവിടെ എത്തിച്ച കാന്താരിക്കുട്ടിക്ക് ആശംസകൾ
ഈ പാട്ടു എന്‍റെ മോള്‍ക്ക് അമ്മ പാടിക്കൊടുക്കാരുണ്ട്.നല്ല പാട്ട്.
ഇന്നും ഈ പാട്ടു കേള്‍ക്കുമ്പോള്‍ എനിക്ക് എന്റെ അച്ഛനെയാണു ഓര്‍മ്മ വരിക.അച്ഛന്‍ എനിക്കു പാറ്റിത്തരാറുള്ള പാട്ടാണിത്..ഇന്നു ഈ പാട്ട് ഞാന്‍ എന്റെ മക്കളേ പാടിക്കേള്‍പ്പിക്കുന്നു..മോനു അടിപൊളി പാട്ടാണിഷ്ടം..എങ്കിലും എന്റെ മോള്‍ക്കിതു കേള്‍ക്കാന്‍ ഒത്തിരി ഇഷ്ടമാണു..അവള്‍ എന്നെ കൊണ്ട് ഇടക്കു പാടിക്കും.
ഇവിടെ വന്നു സാന്നിധ്യം അറിയിച്ച അനില്‍,കാപ്പിലാന്‍ ചേട്ടന്‍,പാമരന് ചേട്ടന്‍,ലതി ചേച്ചി,രസികന്‍,ചാണക്യന്‍,സ്മിത,മിര്‍ച്ചി എന്നിവര്‍ക്കു കാന്താരിക്കുട്ടിയുടെ നന്ദിനി .!!!!
നല്ല പാട്ട്...!!
ആശംസകള്‍....
സസ്നേഹം,
മുല്ലപ്പുവ്..!!
Post a Comment