Tuesday, February 12, 2008

എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു..

എന്റെ മോഹങ്ങള്‍ പൂവണീഞ്ഞു എന്ന സിനിമയിലെ എനിക്കു ഏറെ ഇഷ്ടപ്പെട്ട ഒരു ഗാനം യേശുദാസും ജാനകിയും കൂടെ ആലപിച്ചിരിക്കുന്നു
ആഷാഡ്ഡ മേഘങ്ങള്‍ നിഴലുകളെറിഞ്ഞു
വിഷാദ ചന്ദ്രിക മങ്ങി പടര്‍ന്നു
വിരഹം വിരഹം രാവിനു വിരഹം
രാഗാര്‍ദ്രനാം കിളി തേങ്ങിത്തളര്‍ന്നു

മോഹാശ്രു ധാരയില്‍ ഒഴുകി വരും സ്നേഹമെന്‍ ബാഷ്പ മേഘമേ
അകലെയെന്‍ പ്രിയനവന്‍ മിഴിനീരില്‍ എഴുതിയ വിരഹ സന്ദേശവുമാ‍യ്
നീ ഇതു വഴി വന്നൂ
പിരിയാന്‍ വിതുമ്പുമീ നീര്‍മണിപ്പൂവിന്റെ നിശ്വാസങ്ങള്‍ അറിയുന്നുവോ പ്രിയനറിയുന്നുവോ
അറിയുന്നു ഞാന്‍ അറിയുന്നു ഞാന്‍ (വിരഹം )


മൂകമീ രാവിന്‍ മാറില്‍ തളര്‍ന്നൊരു വിഷാദബിന്ദു ഞാനടിയുമ്പോള്‍
എന്റെ നിഷാദങ്ങള്‍ പൊഴിയുമ്പോള്‍ അകലെയെന്‍ ഇണക്കിളി പാടുന്നുവോ
ഏതോ ഗദ്ഗദ ഗാനം
മധുമൊഴിയാളുടെ നീര്‍മിഴിയിതളുകള്‍ കവിയും കണ്ണീരിലുലയുന്നുവോ
മനമഴിയുന്നുവോ
അഴിയുന്നൂ മനം അഴിയുന്നൂ (ആഷാഡ്ഡ )

3 comments:

Ramesh Cheruvallil said...

Hi
valare nalla chinthakal


keep it up

please read my blogs at http://rameshcheruvallil.blogspot.com

ഭൂമിപുത്രി said...

കാന്താരിക്കുട്ടീ,ഇതുപോലെയൊന്നു ഞാനും തുടങ്ങിയിരുന്നു
ഇതാ ഇവിടെ
ആഗ്രഗ്രേറ്ററില്‍ ഇതുവരെ വരാത്തതുകോണ്ട്
കൂടുതല്‍ പോസ്റ്റ് ചെയ്തില്ലെന്ന് മാത്രം

ഹരിശ്രീ said...

നല്ല ഗാനം...

ആശംസകള്‍

:)