024.PINNEYUMENAKUY... |
പിന്നെയുമിണക്കുയില്‍ പിണങ്ങിയല്ലോ
ഇന്നെന്താണിന്നെന്താണുറക്കമില്ലേ.... ഉറക്കമില്ലേ (2)
കഥയൊന്നു ചൊല്ലുവാന്‍ ബാക്കിയില്ലേ
ശ്ശ്... മെല്ലെ ....ഇനി മെല്ലെ..
ഈ കളിയും ചിരിയും കളിത്തോഴിമാര്‍ കേള്‍ക്കില്ലേ.. ഇല്ലേ
നാളെയവര്‍ കൈ കൊട്ടിക്കളിയാക്കില്ലേ (2)
ഇതു പതിവല്ലേ.. മധു വിധുവല്ലേ..
ഈ മണിയറയില്‍ തള്ളിയതവരെല്ലാമല്ലേ അല്ലേ.... (പിന്നെ.. )
വിരുന്നുകാരൊക്കെയൊന്നു പിരിഞ്ഞോട്ടെ
വീട്ടിലെ വിളക്കുകള്‍ അണഞ്ഞോട്ടെ
കഥകള്‍ പറഞ്ഞോളൂ കവിതകള്‍ പാടിക്കൊള്ളൂ (2)
മധു വിധു ഇന്നല്ലേ തുടങ്ങിയുള്ളൂ ( പിന്നെ.. )
ആയിരം രജനികള്‍ വന്നാലും
ആദ്യത്തെ രാത്രിയിതൊന്നു മാത്രം
മാനസ മുരളി തന്‍ സ്വരരാഗ സംഗീതം (2)
ഞാനിന്നടക്കിയാലടങ്ങുകില്ല (പിന്നെ... )
12 comments:
ഇതു ഏതു സിനിമയിലേ ആണെന്നറിയില്ല.. പക്ഷേ ഇതു കേട്ടാല്‍ പഴയ മധുവിധു കാലത്തേക്ക് ഒന്നു മടങ്ങി പോകാം..എനിക്കും എന്റെ കണ്ണനും ഏറെ ഇഷ്ടമുള്ള ഒരു പാട്ട്.. കേട്ടു നോക്കൂ
അയ്യട ..ബൂലോകരെ മുഴുവന്‍ ആ ആ മധുവിടുവിലേക്ക് കൊണ്ടുപോകണ്ട ..അയ്യേ ഈ കൊച്ചിന് ഒരു നാണവുമില്ലേ
നല്ല പട്ടാണു കേട്ടൊ,
പഴയതെല്ലാം നല്ലതു തന്നെ.
എന്റെ കയ്യില്‍ കുറെ ഉണ്ടു. പീന്നെ ദേവരാഗം നോക്കിയിട്ടുണ്ടൊ, നല്ല സൈറ്റാണു.
ഇത് ആല്‍മരം എന്ന ചിത്രത്തിലേയാണ്. കെ.ജെ.ജോയ് ആണോ എ.ടി.ഉമ്മര്‍ ആണോ എന്നുറപ്പില്ല. യേശുദാസ്-ജാനകി
നല്ല്ല പാട്ട് ചേച്ചി
കണ്ണൂസ്, അല്പം തിരുത്തുണ്ട്.
എ.ടി ഉമ്മര്‍ തന്നെയാണ് സംഗീതം. എഴുതിയത് ഭാസ്കരന്‍മാഷ്. ചിത്രം ആല്‍മരം (1969) പാടിയിരിക്കുന്നത് ജയചന്ദ്രനും എസ്.ജാനകിയുമാണ്.
കേള്‍ക്കാന്‍ സുഖമുള്ള പാട്ടാണ്.
ശരിയാണ്, നല്ല പാട്ട് ആണ് ഇത്
ഒന്നുകൂടി വന്നു,
പിണങ്ങരുതെന്നു പറയാന്‍.
ഞാന്‍ ആദ്യമായിട്ടാണ് ഈ ഗാനം കേള്‍ക്കുന്നത്...ഇഷ്ടമായി ഈ ഗാനം...ഇനി വരികള്‍ കൂടി ടൈപ്പ് ചെയ്തു പോസ്റ്റ് ചെയ്യുമല്ലോ...
സസ്നേഹം,
ശിവ.
കാന്താരിക്കുട്ടീ;
ഇ-സ്നിപ്സീല്‍ ഒരു ഐ.ഡി. ഉണ്ടാക്കി; എന്റെ ബ്ലോഗില്‍ പോസ്റ്റാന്‍ പാകത്തിനാക്കി എനിക്ക് മെയിലില്‍ സെന്റാമൊ?
ഞാന്‍ ശ്രമിച്ചിട്ട് ഒരു രക്ഷയുമില്ല, help me plsssss....
ശിവ എന്തോന്നോ പറഞ്ഞല്ലോ ? ജ്ജ് മലയാളിയല്ലേ ?
ശിവാ...ഞാന്‍ ഓടീ....
:) :)
ഇതിന്റെ വരികള്‍ കൂടെ പോസ്റ്റുന്നു
ഇവിടെ വന്നു പാട്ട് ആസ്വദിച്ച
കാപ്പിലാന്‍ ജീ,കണ്ണൂസ്,അനില്‍,അനൂപ്,തകര്‍പ്പന്‍,ശ്രീ,ശിവ,ഹരീഷ്,നിരക്ഷരന്‍ ജീ
എല്ലാവര്‍ക്കും നന്ദി പറയുന്നു
കണ്ണൂസിനും തകര്‍പ്പനും പ്രത്യേകം നന്ദി..
Post a Comment