Friday, July 25, 2008

രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടീ.............

കന്യാദാനം എന്ന സിനിമയില്‍ ശ്രീ കുമാരന്‍ തമ്പി എഴുതി എം കെ അര്‍ജ്ജുനന്‍ മാഷ് സംഗീത സംവിധാനം നിര്‍വഹിച്ചു യേശുദാസ് പാടിയ ഒരു മനോഹര ഗാനം !!!!ഇതിന്റെ ഫീമെയില്‍ വേര്‍ഷനും കേട്ടിട്ടുണ്ട്. പക്ഷേ എന്റെ കൈയ്യില്‍ അതില്ല.. ഈ പാട്ട് എന്നെ പഴയ പ്രണയ കാലത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടു പോകാറുണ്ട്..


മാനത്തെ കല്യാണം മണ്ണിലായെങ്കില്‍
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കില്‍
എന്ന് ആരും കേള്‍ക്കാതെ മനസ്സില്‍ എത്രയോ വട്ടം പാടിയിരിക്കുന്നു..ഈ പാട്ട് കേട്ടു നോക്കൂ... നിങ്ങള്‍ക്കും ഇഷ്ടപ്പെടും ..തീര്‍ച്ച !!!!!

RANDU NAKSHATRANGA...


ആ........ ആ......... ആ..............

രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി
അടുക്കുവാനറിയാതെ രൂപങ്ങള്‍ നിന്നു
ആത്മാവില്‍ രശ്മികളലയടിച്ചുയര്‍ന്നു ( രണ്ടു ... )

ചാമര മേഘങ്ങള്‍ ചാഞ്ചാടി നടന്നു
സന്ദേശ കാവ്യത്തിന്‍ പൂവിളിയുയര്‍ന്നു (2)
മാനത്തെ പൊന്നോണം മനസ്സില് വന്നെങ്കില്
നമ്മളാ താരങ്ങളായ് മാറിയെങ്കില്‍ ( രണ്ടു ... )

സന്ധ്യ തന്‍ ഉദ്യാനം പൂ വാരിയെറിഞ്ഞൂ
സിന്ദൂര രേഖകള്‍ അവ കോര്‍ത്തു നടന്നു
മാനത്തെ കല്യാണം മണ്ണിലായെങ്കില്‍
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കില്‍ ( രണ്ടു ... )



ഇതിന്റെ ഫീമെയിൽ വേർഷൻ ഇവിടെ കേൾക്കൂ

Monday, July 21, 2008

പിന്നെയും ഇണക്കുയില്‍ പിണങിയല്ലോ ഇന്നെന്താണിന്നെന്താണുറക്കമില്ലേ

ഇതു ഏതു സിനിമയിലേ ആണെന്നറിയില്ല.. പക്ഷേ ഇതു കേട്ടാല്‍ പഴയ മധുവിധു കാലത്തേക്ക് ഒന്നു മടങ്ങി പോകാം..എനിക്കും എന്റെ കണ്ണനും ഏറെ ഇഷ്ടമുള്ള ഒരു പാട്ട്.. കേട്ടു നോക്കൂ





024.PINNEYUMENAKUY...


പിന്നെയുമിണക്കുയില്‍ പിണങ്ങിയല്ലോ
ഇന്നെന്താണിന്നെന്താണുറക്കമില്ലേ.... ഉറക്കമില്ലേ (2)


കഥയൊന്നു ചൊല്ലുവാന്‍ ബാക്കിയില്ലേ


ശ്ശ്... മെല്ലെ ....ഇനി മെല്ലെ..

ഈ കളിയും ചിരിയും കളിത്തോഴിമാര്‍ കേള്‍ക്കില്ലേ.. ഇല്ലേ

നാളെയവര്‍ കൈ കൊട്ടിക്കളിയാക്കില്ലേ (2)

ഇതു പതിവല്ലേ.. മധു വിധുവല്ലേ..
ഈ മണിയറയില്‍ തള്ളിയതവരെല്ലാമല്ലേ അല്ലേ.... (പിന്നെ.. )


വിരുന്നുകാരൊക്കെയൊന്നു പിരിഞ്ഞോട്ടെ
വീട്ടിലെ വിളക്കുകള്‍ അണഞ്ഞോട്ടെ
കഥകള്‍ പറഞ്ഞോളൂ കവിതകള്‍ പാടിക്കൊള്ളൂ (2)
മധു വിധു ഇന്നല്ലേ തുടങ്ങിയുള്ളൂ ( പിന്നെ.. )


ആയിരം രജനികള്‍ വന്നാലും
ആദ്യത്തെ രാത്രിയിതൊന്നു മാത്രം
മാനസ മുരളി തന്‍ സ്വരരാഗ സംഗീതം (2)
ഞാനിന്നടക്കിയാലടങ്ങുകില്ല (പിന്നെ... )