Saturday, June 13, 2009

അമ്മയ്ക്കും അച്ഛനും കാരാഗൃഹം

കുട്ടിക്കാലത്തെപ്പോഴോ കേട്ടു മനസ്സിൽ പതിഞ്ഞ ഒരു പാട്ട്.ഇന്നു യാദൃശ്ചികമായി വീണ്ടും കേൾക്കാൻ ഇടയായി.മറ്റൊന്നും കൊണ്ടല്ല.ബ്ലോഗ്ഗർ കിരൺസിന്റെ കൂടെ മലയാളം പാട്ടുകളുടെ വരികൾ എഴുതുന്ന ഒരു സംരംഭത്തിൽ ഞാനും പങ്കാളിയായി.ഇന്ന് പാട്ടെഴുതാനിരുന്നപ്പോൾ കൈയ്യിൽ തടഞ്ഞത് ഈ പാട്ടാണ്.ഇന്റർവ്യൂ എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതി,വി ദക്ഷിണാമൂർത്തി സംഗീതം പകർന്ന്,പി സുശീലയുടെ മധുരസ്വരത്തിൽ ആലപിച്ച ഈ ഗാനം നിങ്ങളും കേട്ടു നോക്കൂ.


അമ്മക്കും അച്ഛനും കാരാഗൃഹം
അമ്മാവനോ സിംഹാസനം
അന്തപ്പുരത്തിൽ വളരേണ്ട കണ്ണന്
അമ്പാടി ഗോകുല ഗ്രാമം

പൊന്നും കിരീടമിരിക്കേണ്ട തലയില്‍
വര്‍ണ്ണ മയിലിന്റെ പീലി(2)
രത്നാഭരണങ്ങളണിയേണ്ട മാറില്‍
കൃഷ്ണതുളസി പൂമാലാ
അമ്പാടിയമ്മക്കും കണ്ണീര്
ഈ അമ്മൂമ്മക്കും കണ്ണീര്
രാരിരാരോ രാരാരോ
രാരിരാരോ രാരാരോ (അമ്മയ്ക്കും..)


സ്വര്‍ണതളിക ഇരിക്കേണ്ട കയ്യില്‍
കണ്ണന്‍ ചിരട്ട കിണ്ണം(2)
പള്ളിചെങ്കോല്‍ പിടിക്കേണ്ട കയ്യില്‍
ഇല്ലിമുളയുടെ പൂങ്കൊമ്പ്
അമ്പാടിയമ്മക്കും കണ്ണീര്
ഈ അമ്മൂമ്മക്കും കണ്ണീര്
രാരിരാരോ രാരാരോ
രാരിരാരോ രാരാരോ(അമ്മയ്ക്കും..)

5 comments:

ജിജ സുബ്രഹ്മണ്യൻ said...

കുട്ടിക്കാലത്തെപ്പോഴോ കേട്ടു മറന്ന ഒരു പഴയ പാട്ട്.ഇന്നത് വീണ്ടും കേട്ടപ്പോൽ പഴയ ഓർമ്മകൾ മനസ്സിൽ ഉണരുന്നു.കൈമോശം വന്ന ബാല്യകാലം വീണ്ടും തിരികെയെത്തിയോ ?ഇന്റർവ്യൂ എന്ന ചിത്രത്തിൽ പി സുശീല പാടിയ ഈ മനോഹര ഗാനം ഒന്നു കേൾക്കൂ !

അനില്‍@ബ്ലോഗ് // anil said...

ആശംസകള്‍.

വാഴക്കോടന്‍ ‍// vazhakodan said...

ഞാന്‍ മാപ്പിളപ്പാട്ടുകള്‍ അപ്‌ലോഡ്‌ ചെയ്യുന്നുണ്ട്. അതും ഇടക്കൊക്കെ ശ്രദ്ധിക്കണേ......സംഗീതം, അത് വല്ലാത്തൊരു മാന്ത്രിക സ്പര്‍ശം തന്നെ! ആശംസകള്‍..

Typist | എഴുത്തുകാരി said...

ഒരുപാട് കാലമായി ഈ പാട്ടൊക്കെ കേട്ടിട്ടു്.

ഹരീഷ് തൊടുപുഴ said...

നന്ദി..

ആശംസകളോടേ..