Saturday, June 27, 2009

അക്കരെ നിന്നൊരു കൊട്ടാരം

സ്വാഗതം എന്ന ചിത്രത്തിൽ ബിച്ചു തിരുമല എഴുതി രാജാമണി സംഗീതം പകർന്നു പട്ടണക്കാടു പുരുഷോത്തമൻ.മിന്മിനി.ജഗന്നാഥൻ എന്നിവർ ചേർന്നു ആലപിച്ച ഈ ഗാനം കേൾക്കുമ്പോൾ വേർപിരിയലിന്റെ നൊമ്പരമാണു മനസ്സിൽ ഉണർത്തുന്നത്.ചിത്രത്തിൽ ഭർത്താവിന്റെ മരണത്തെ തുടർന്ന് സ്വബോധം നഷ്ടപ്പെട്ട നിലയിൽ ചിരിച്ചു കളിച്ച് ഭർത്താവിന്റെ ശവസംസ്കാരത്തിനു പോകുന്ന പാർവതി അവതരിപ്പിച്ച കഥാപാത്രത്തെ ഇപ്പോഴും ഓർക്കുന്നു.ഈ പാട്ട് കേട്ടാൽ ശരിക്കും ഉള്ളിൽ തട്ടി സങ്കടം വരും.നിങ്ങളും കേട്ടു നോക്കൂ



അക്കരെ നിന്നൊരു കൊട്ടാരം
കപ്പലു പോലെ വരുന്നേരം
ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
പത്തേമാരിയുമെത്തേണം (2)


പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
ഞങ്ങളെ നിങ്ങൾ വിളിക്കേണം
കാഹളം വേണം യോഹലം വേണം
ബാൻഡു മേളം വേനം
ആശകളേറെ കൊതിയേറെ
ആറടിമണ്ണിൽ വിധി വേറെ
ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)


ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
തുറമുഖ തീരത്ത് വന്നീടും
കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

20 comments:

ജിജ സുബ്രഹ്മണ്യൻ said...

ആശകളേറെ കൊതിയേറെ
ആറടിമണ്ണിൽ വിധി വേറെ
ആരറിയുന്നു അതിലേറെ


എത്ര സത്യമാണു ഈ വാക്കുകൾ.ഹൃദയത്തിൽ സ്പർശിക്കുന്ന ഈ വരികൾ എഴുതിയത് ബിച്ചു തിരുമല.രാജാമണിയുടെ മനോഹര സംഗീതത്തിൽ ഉള്ള ഈ ഗാനം ഒന്നു കേട്ടു നോക്കൂ.....

പാവപ്പെട്ടവൻ said...

ശരിയാണ് മറക്കാത്ത ഒരു ഗാനം

ramanika said...

ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
തുറമുഖ തീരത്ത് വന്നീടും
കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും


manassil pathinju ee varikal
pattu manoharam!

അരുണ്‍ കരിമുട്ടം said...

നല്ല ഒരു ഗാനമാ:)

വാഴക്കോടന്‍ ‍// vazhakodan said...

ആശകളേറെ കൊതിയേറെ
ആറടിമണ്ണിൽ വിധി വേറെ
ആരറിയുന്നു അതിലേറെ

enikkariyaam... pakshe parayoolla :)

നല്ല ഗാനം

അനില്‍@ബ്ലോഗ് // anil said...

മനസ്സില്‍ തട്ടുന്ന ആലാപനവും വരികളും തന്നെ.

Anil cheleri kumaran said...

മനോഹരം.

OAB/ഒഎബി said...

ഗാനം ആസ്വദിക്കാൻ ഇപ്പൊ എനിക്ക് സമയമില്ല. ഞാൻ ഡ്യൂട്ടിയിലാണ്. അത് നല്ലൊരു രംഗവും അതിനന്നുസരിച്ച ഒരു ഗാനവുമാണെന്നറിയാം. പിന്നെ വരാം..ഒകെ

മണിഷാരത്ത്‌ said...

ഏറേക്കാലമായി ഈ ഗാനം കേട്ടിട്ട്‌..ഓര്‍മ്മപ്പെടുത്തിയതിന്‌ നന്ദി..പട്ടണക്കാട്‌ പുരുഷോത്തമനാണ്‌ ഗാനം ആലപിച്ചെതെന്ന് അറിയില്ലായിരുന്നു.

ചാണക്യന്‍ said...

ഈ ഗാനം ഓര്‍മ്മിപ്പിച്ചതിനു നന്ദി...

ജിജ സുബ്രഹ്മണ്യൻ said...

പാവപ്പെട്ടവൻ
രമണിക
അരുൺ കായംകുളം
വാഴക്കോടൻ
അനിൽ
കുമാരൻ
ഒ എ ബി
മണി ഷാരത്ത്
ചാണക്യൻ

ഈ ഗാനം ആസ്വദിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.

Sureshkumar Punjhayil said...

Aswadichu... Nandi,.. Ashams

Minnu said...

നന്നായിരിക്കുന്നു.nice song..very touching

Sabu Kottotty said...

ലളരെ നല്ല ഒരു ഗാനം വീണ്ടും ഓര്‍മ്മയിലെത്തി...

തൃശൂര്‍കാരന്‍ ..... said...

മനസ്സില്‍ തട്ടുന്ന വരികള്‍..

Gopakumar V S (ഗോപന്‍ ) said...

നല്ല ഗാനം, ഓർമ്മയിൽ നിന്നു ചികഞ്ഞെടുത്ത് കേൾപ്പിച്ചതിനു നന്ദി...

Anonymous said...

cud u send an email to me? i cudnt find from ur blog.no recent posts? what happened?

Mr. X said...

ഈ പാട്ട് പണ്ടെന്നോ കേട്ട ഓര്മ വെച്ച് സെര്‍ച്ച്‌ ചെയ്തപ്പോഴാണ് ഇവിടെ എത്തിയത്. ആ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടോ?

Mr. X said...

ഈ പാട്ട് പണ്ടെന്നോ കേട്ട ഓര്മ വെച്ച് സെര്‍ച്ച്‌ ചെയ്തപ്പോഴാണ് ഇവിടെ എത്തിയത്. ആ സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടോ?

ജിജ സുബ്രഹ്മണ്യൻ said...

http://malayalasangeetham.info/m.php?50

ഡീറ്റയിത്സ് ഇവിടെ ഉണ്ട്.ഏതു സിനിമയെപറ്റിയുള്ള വിവരവും ഇവിടെ കിട്ടും