Friday, October 3, 2008

മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ...

സേതു ബന്ധനം എന്ന ചിത്രത്തില്‍ ശ്രീ കുമാരന്‍ തമ്പി രചിച്ച് ജി. ദേവരാജന്‍ ഈണം പകര്‍ന്ന് ലത പാടിയ ഈ മനോഹര ഗാനം ആസ്വദിക്കാത്ത മലയാളി ഉണ്ടോ..ഈ പാട്ട് കുഞ്ഞുന്നാള്‍ മുതലെ നാവിന്‍ തുമ്പില്‍ തത്തിക്കളിച്ചിരുന്നതാണെങ്കിലും അതിന്റെ എം പി 3 ഇന്നാണു എനിക്ക് ലഭിച്ചത്..ഈ ഗാനം എനിക്ക് തന്ന എന്റെ പ്രിയ സുഹൃത്തിന് ഈ ഗാനം സമര്‍പ്പിക്കുന്നു


പാട്ട് ഇവിടെ കേള്‍ക്കാം



മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ
മയില്‍പ്പീലിക്കാട്ടിലെ വര്‍ണ്ണക്കിളീ
അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ
അനിയത്തി കൂട്ടിനുണ്ടോ വീട്ടില്‍
അനിയത്തി കൂട്ടിനുണ്ടോ ( മഞ്ഞക്കിളീ...)

മഞ്ഞിന്റെ കുളിരില്‍ നിങ്ങളെയച്ഛന്‍
മാറില്‍ കിടത്താറുണ്ടോ (2)
താമരപ്പൂവിളം തൂവല്‍ മിനുക്കീ
തഴുകിയുറക്കാറുണ്ടോ
അമ്മ താരാട്ട് പാടാറുണ്ടോ (മഞ്ഞക്കിളീ..)


അമ്മയീ വീട്ടില്‍ അച്ഛനാ വീട്ടില്‍
ഞങ്ങള്‍ അനാഥരല്ലോ (2)
അച്ഛനും അമ്മയും ഒരുമിച്ചു വാഴാന്‍
എത്ര കൊതിയാണെന്നോ
ഞങ്ങള്‍ക്കെത്ര കൊതിയാണെന്നോ (മഞ്ഞക്കിളീ..)

Tuesday, September 2, 2008

ചന്ദ്ര കിരണത്തിന്‍ ചന്ദനമുണ്ണും ചകോര യുവ മിഥുനങ്ങള്‍....

മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ മനോഹര ഗാനം.ഗാന ശില്പികള്‍ ദാമോദരന്‍ മാഷും എം കെ അര്‍ജ്ജുനന്‍ മാഷും..
ഒരിക്കല്‍ കിരണ്‍സ് ആവശ്യപ്പെട്ടിരുന്നു ഈ പാട്ട് പോസ്റ്റ് ചെയ്യണം എന്ന് .. അന്നു എനിക്കീ പാട്ട് ലഭിച്ചില്ല..കിട്ടിയപ്പോള്‍ പോസ്റ്റുന്നു..


പാട്ട് ഇവിടെ കേള്‍ക്കാം





ചന്ദ്ര കിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവ മിഥുനങ്ങള്‍
അവയുടെ മൌനത്തില്‍ കൂടണയും
അനുപമ സ്നേഹത്തിന്‍ അര്‍ഥങ്ങള്‍
അന്തരാര്‍ഥങ്ങള്‍... ( ചന്ദ്ര കിരണത്തിന്‍...)

ചിലച്ചും .... ചിരിച്ചും
ചിലച്ചും ചിറകടിച്ചു ചിരിച്ചും
താരത്തളിര്‍ നുള്ളി ഓളത്തില്‍ വിരിച്ചും
നിളയുടേ രോമാഞ്ചം നുകര്‍ന്നും കൊണ്ടവര്‍
നീല നികുഞ്ജത്തില്‍ മയങ്ങും ( 2)
ആ മിഥുനങ്ങളേ അനുകരിക്കാന്‍
ആ നിമിഷങ്ങളേ ആസ്വദിക്കാന്‍ ( ചന്ദ്ര ....)

മദിച്ചും കൊതിച്ചും
മദിച്ചും പരസ്പരം കൊതിച്ചും
നെഞ്ചില്‍ മധുവിധു നല്‍കും മന്ത്രങ്ങള്‍ കുറിച്ചും
ഇണയുടെ മാധുര്യം പകര്‍ന്നും കൊണ്ടവര്‍
ഈണത്തില്‍ താളത്തിലിണങ്ങും (2)
ആ മിഥുനങ്ങളെ അനുഗമിക്കാന്‍
ആ നിമിഷങ്ങളെ ആസ്വദിക്കാന്‍ ( ചന്ദ്ര ... )