Friday, July 25, 2008

രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടീ.............

കന്യാദാനം എന്ന സിനിമയില്‍ ശ്രീ കുമാരന്‍ തമ്പി എഴുതി എം കെ അര്‍ജ്ജുനന്‍ മാഷ് സംഗീത സംവിധാനം നിര്‍വഹിച്ചു യേശുദാസ് പാടിയ ഒരു മനോഹര ഗാനം !!!!ഇതിന്റെ ഫീമെയില്‍ വേര്‍ഷനും കേട്ടിട്ടുണ്ട്. പക്ഷേ എന്റെ കൈയ്യില്‍ അതില്ല.. ഈ പാട്ട് എന്നെ പഴയ പ്രണയ കാലത്തിന്റെ ഓര്‍മ്മകളിലേക്ക് കൊണ്ടു പോകാറുണ്ട്..


മാനത്തെ കല്യാണം മണ്ണിലായെങ്കില്‍
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കില്‍
എന്ന് ആരും കേള്‍ക്കാതെ മനസ്സില്‍ എത്രയോ വട്ടം പാടിയിരിക്കുന്നു..ഈ പാട്ട് കേട്ടു നോക്കൂ... നിങ്ങള്‍ക്കും ഇഷ്ടപ്പെടും ..തീര്‍ച്ച !!!!!

RANDU NAKSHATRANGA...


ആ........ ആ......... ആ..............

രണ്ടു നക്ഷത്രങ്ങള്‍ കണ്ടു മുട്ടീ
ചന്ദ്രോദയം പുഷ്പമാല നീട്ടി
അടുക്കുവാനറിയാതെ രൂപങ്ങള്‍ നിന്നു
ആത്മാവില്‍ രശ്മികളലയടിച്ചുയര്‍ന്നു ( രണ്ടു ... )

ചാമര മേഘങ്ങള്‍ ചാഞ്ചാടി നടന്നു
സന്ദേശ കാവ്യത്തിന്‍ പൂവിളിയുയര്‍ന്നു (2)
മാനത്തെ പൊന്നോണം മനസ്സില് വന്നെങ്കില്
നമ്മളാ താരങ്ങളായ് മാറിയെങ്കില്‍ ( രണ്ടു ... )

സന്ധ്യ തന്‍ ഉദ്യാനം പൂ വാരിയെറിഞ്ഞൂ
സിന്ദൂര രേഖകള്‍ അവ കോര്‍ത്തു നടന്നു
മാനത്തെ കല്യാണം മണ്ണിലായെങ്കില്‍
നമ്മളാ മിഥുനങ്ങളായ് മാറിയെങ്കില്‍ ( രണ്ടു ... )



ഇതിന്റെ ഫീമെയിൽ വേർഷൻ ഇവിടെ കേൾക്കൂ

Monday, July 21, 2008

പിന്നെയും ഇണക്കുയില്‍ പിണങിയല്ലോ ഇന്നെന്താണിന്നെന്താണുറക്കമില്ലേ

ഇതു ഏതു സിനിമയിലേ ആണെന്നറിയില്ല.. പക്ഷേ ഇതു കേട്ടാല്‍ പഴയ മധുവിധു കാലത്തേക്ക് ഒന്നു മടങ്ങി പോകാം..എനിക്കും എന്റെ കണ്ണനും ഏറെ ഇഷ്ടമുള്ള ഒരു പാട്ട്.. കേട്ടു നോക്കൂ





024.PINNEYUMENAKUY...


പിന്നെയുമിണക്കുയില്‍ പിണങ്ങിയല്ലോ
ഇന്നെന്താണിന്നെന്താണുറക്കമില്ലേ.... ഉറക്കമില്ലേ (2)


കഥയൊന്നു ചൊല്ലുവാന്‍ ബാക്കിയില്ലേ


ശ്ശ്... മെല്ലെ ....ഇനി മെല്ലെ..

ഈ കളിയും ചിരിയും കളിത്തോഴിമാര്‍ കേള്‍ക്കില്ലേ.. ഇല്ലേ

നാളെയവര്‍ കൈ കൊട്ടിക്കളിയാക്കില്ലേ (2)

ഇതു പതിവല്ലേ.. മധു വിധുവല്ലേ..
ഈ മണിയറയില്‍ തള്ളിയതവരെല്ലാമല്ലേ അല്ലേ.... (പിന്നെ.. )


വിരുന്നുകാരൊക്കെയൊന്നു പിരിഞ്ഞോട്ടെ
വീട്ടിലെ വിളക്കുകള്‍ അണഞ്ഞോട്ടെ
കഥകള്‍ പറഞ്ഞോളൂ കവിതകള്‍ പാടിക്കൊള്ളൂ (2)
മധു വിധു ഇന്നല്ലേ തുടങ്ങിയുള്ളൂ ( പിന്നെ.. )


ആയിരം രജനികള്‍ വന്നാലും
ആദ്യത്തെ രാത്രിയിതൊന്നു മാത്രം
മാനസ മുരളി തന്‍ സ്വരരാഗ സംഗീതം (2)
ഞാനിന്നടക്കിയാലടങ്ങുകില്ല (പിന്നെ... )

Friday, July 11, 2008

കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം...ഒരു കുറിയെന്‍ കാറ്റേ..

കാണുമ്പോള്‍ പറയാമോ
കരളിലെ അനുരാഗം ഒരു കുറിയെന്‍ കാറ്റേ...

ഇഷ്ടം എന്ന സിനിമയിലെ പ്രണയാര്‍ദ്രമായ ഒരു ഗാനം..





Kanumbol.mp3

Wednesday, July 9, 2008

ആത്മാവില്‍ ഒരു ചിത...

അച്ഛനുറങ്ങിക്കിടക്കുന്നു നിശ്ചലം
നിശബ്ദത പോലുമന്നു നിശബ്ദമായ്......
വന്നവര്‍ വന്നവര്‍ നാലുകെട്ടില്‍ തങ്ങി നിന്നു പോയ്
ഞാന്ന നിഴലുകള്‍ മാതിരി

ഇപ്പോഴും കേള്‍ക്കുമ്പോള്‍ കണ്ണു നിറയുന്ന ഒരു കവിത..വയലാര്‍ രാമ വര്‍മയുടെ പ്രസിദ്ധമായ ഒരു കവിത..ആലാപനം ആരെന്നെനിക്കറിയില്ല..പക്ഷേ എനിക്കേറെ ഇഷ്ടമാണ് ഈ നൊമ്പര പൂവ്..



Get this widget | Track details | eSnips Social DNA

Monday, July 7, 2008

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍...........

നീയെത്ര ധന്യ എന്ന ചിത്രത്തില് ഒ എന് വി കുറുപ്പു മാഷ് എഴുതി ദേവരാജന്റെ സംഗീത സംവിധാനത്തില് യെശുദാസ് ആലപിച്ച ഈ ഗാനം എന്നും എനിക്കു പ്രിയപെട്ടതാണ്..


ARIKIL NEE UNDAYIR...



അരികില് നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി (2)


രാത്രി മഴ പെയ്തു തോര്‍ന്ന നേരം,കുളിര്‍-
കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില് പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക-
വാതിലിന് ചാരെ ചിലച്ച നേരം (2)
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി ( അരികില്‍ )

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാ‍മാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്‍പ്പം തലോടി നില്‍ക്കെ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ (2)
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി ( അരികില്‍ )

Sunday, July 6, 2008

പുഴയോരഴകുള്ള പെണ്ണ്.. ആലുവ പുഴയോരഴകുള്ള പെണ്ണ്...

എന്റെ നന്ദിനികുട്ടിക്ക് എന്ന ചിത്രത്തില്‍ ദാസേട്ടന്‍ പാടിയ ഈ പാട്ട് എന്റെ എന്നത്തെയും ഇഷ്ടഗാനങ്ങളില്‍ ഒന്നാണ്...



പുഴയോരഴകുള്ള പെണ്ണ് ആലുവ പുഴയോരഴകുള്ള പെണ്ണ്.....
..........................................
...........................................
അവളൊരു പാവം പാല്‍ക്കാരി പെണ്ണ്



പാല്‍ എന്നു പദമുള്ള ഏതു പാട്ടും ഇഷ്ടപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു...ഇപ്പോഴും ഇഷടമാണ്..കേട്ടു നോക്കൂ...




Puzhayorazhakullap...

Saturday, July 5, 2008

നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ .....

നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ

എനിക്കു ഒത്തിരി ഇഷ്ടപ്പെട്ട ഒരു പാട്ട്..ഇന്നു വൈകുന്നേരം കേട്ടപ്പോള്‍ എവിടെ ഒക്കെയോ ഒരു നൊമ്പരം ഉണര്‍ത്തിയ ഒരു പാട്ട്.സിനിമ ഏതാ എന്നൊന്നും എനിക്കു ഓര്‍മ്മയില്ല..പാടിയത് ദാസേട്ടന്‍ ആണെന്നറിയാം..
നിങ്ങള്‍ക്കും ഇഷ്ടപ്പെടും..കേട്ടു നോക്കൂ




NINNE PUNARAN NEET...

Friday, July 4, 2008

തളിര്‍ വലയൊ..താമര വലയോ.........

മീന്‍ എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ ഈ പാട്ട് എനിക്കേറെ ഇഷ്ടമുള്ളതാണ്.കേട്ടു മറന്ന പഴയ പാട്ടുകള്‍..ഈ പാട്ടിനു എന്തൊരു ലാളിത്യമാണ്..കേട്ടു നോക്കൂ..



Get this widget | Track details | eSnips Social DNA