മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ മനോഹര ഗാനം.ഗാന ശില്പികള്‍ ദാമോദരന്‍ മാഷും എം കെ അര്‍ജ്ജുനന്‍ മാഷും..
ഒരിക്കല്‍ കിരണ്‍സ് ആവശ്യപ്പെട്ടിരുന്നു ഈ പാട്ട് പോസ്റ്റ് ചെയ്യണം എന്ന് .. അന്നു എനിക്കീ പാട്ട് ലഭിച്ചില്ല..കിട്ടിയപ്പോള്‍ പോസ്റ്റുന്നു..
പാട്ട് ഇവിടെ കേള്‍ക്കാം
ചന്ദ്ര കിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവ മിഥുനങ്ങള്‍
അവയുടെ മൌനത്തില്‍ കൂടണയും
അനുപമ സ്നേഹത്തിന്‍ അര്‍ഥങ്ങള്‍
അന്തരാര്‍ഥങ്ങള്‍... ( ചന്ദ്ര കിരണത്തിന്‍...)
ചിലച്ചും .... ചിരിച്ചും
ചിലച്ചും ചിറകടിച്ചു ചിരിച്ചും
താരത്തളിര്‍ നുള്ളി ഓളത്തില്‍ വിരിച്ചും
നിളയുടേ രോമാഞ്ചം നുകര്‍ന്നും കൊണ്ടവര്‍
നീല നികുഞ്ജത്തില്‍ മയങ്ങും ( 2)
ആ മിഥുനങ്ങളേ അനുകരിക്കാന്‍
ആ നിമിഷങ്ങളേ ആസ്വദിക്കാന്‍ ( ചന്ദ്ര ....)
മദിച്ചും കൊതിച്ചും
മദിച്ചും പരസ്പരം കൊതിച്ചും
നെഞ്ചില്‍ മധുവിധു നല്‍കും മന്ത്രങ്ങള്‍ കുറിച്ചും
ഇണയുടെ മാധുര്യം പകര്‍ന്നും കൊണ്ടവര്‍
ഈണത്തില്‍ താളത്തിലിണങ്ങും (2)
ആ മിഥുനങ്ങളെ അനുഗമിക്കാന്‍
ആ നിമിഷങ്ങളെ ആസ്വദിക്കാന്‍ ( ചന്ദ്ര ... )
Tuesday, September 2, 2008
Friday, August 15, 2008
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ....
ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തില്‍ മധുസൂദനന്‍ മാഷ് രചിച്ചു മാഷ് തന്നെ ആലപിച്ച ഒരു ഗാനം..
പാട്ട് ഇവിടെ കേള്‍ക്കാം
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു (2)
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു
ഒരു കുഞ്ഞു പൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ (2)
ജീവനൊഴുകുമ്പോളൊരു തുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി
നീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവി തന്‍ താരാട്ട് തളരുമ്പൊഴും (2)
കനിവിലൊരു കല്ലു കനിമധുരമാകുമ്പൊഴും
കാലമിടറുമ്പൊഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോവുന്നു
അടരുവാന്‍ വയ്യ ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും (2)
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം (2)
നിന്നിലലിയുന്നതേ നിത്യ സത്യം..
പാട്ട് ഇവിടെ കേള്‍ക്കാം
ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു (2)
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു
ഒരു കുഞ്ഞു പൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ (2)
ജീവനൊഴുകുമ്പോളൊരു തുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി
നീ വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവി തന്‍ താരാട്ട് തളരുമ്പൊഴും (2)
കനിവിലൊരു കല്ലു കനിമധുരമാകുമ്പൊഴും
കാലമിടറുമ്പൊഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോവുന്നു
അടരുവാന്‍ വയ്യ ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും (2)
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം (2)
നിന്നിലലിയുന്നതേ നിത്യ സത്യം..
Subscribe to:
Posts (Atom)
