Saturday, June 13, 2009

അമ്മയ്ക്കും അച്ഛനും കാരാഗൃഹം

കുട്ടിക്കാലത്തെപ്പോഴോ കേട്ടു മനസ്സിൽ പതിഞ്ഞ ഒരു പാട്ട്.ഇന്നു യാദൃശ്ചികമായി വീണ്ടും കേൾക്കാൻ ഇടയായി.മറ്റൊന്നും കൊണ്ടല്ല.ബ്ലോഗ്ഗർ കിരൺസിന്റെ കൂടെ മലയാളം പാട്ടുകളുടെ വരികൾ എഴുതുന്ന ഒരു സംരംഭത്തിൽ ഞാനും പങ്കാളിയായി.ഇന്ന് പാട്ടെഴുതാനിരുന്നപ്പോൾ കൈയ്യിൽ തടഞ്ഞത് ഈ പാട്ടാണ്.ഇന്റർവ്യൂ എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതി,വി ദക്ഷിണാമൂർത്തി സംഗീതം പകർന്ന്,പി സുശീലയുടെ മധുരസ്വരത്തിൽ ആലപിച്ച ഈ ഗാനം നിങ്ങളും കേട്ടു നോക്കൂ.


അമ്മക്കും അച്ഛനും കാരാഗൃഹം
അമ്മാവനോ സിംഹാസനം
അന്തപ്പുരത്തിൽ വളരേണ്ട കണ്ണന്
അമ്പാടി ഗോകുല ഗ്രാമം

പൊന്നും കിരീടമിരിക്കേണ്ട തലയില്‍
വര്‍ണ്ണ മയിലിന്റെ പീലി(2)
രത്നാഭരണങ്ങളണിയേണ്ട മാറില്‍
കൃഷ്ണതുളസി പൂമാലാ
അമ്പാടിയമ്മക്കും കണ്ണീര്
ഈ അമ്മൂമ്മക്കും കണ്ണീര്
രാരിരാരോ രാരാരോ
രാരിരാരോ രാരാരോ (അമ്മയ്ക്കും..)


സ്വര്‍ണതളിക ഇരിക്കേണ്ട കയ്യില്‍
കണ്ണന്‍ ചിരട്ട കിണ്ണം(2)
പള്ളിചെങ്കോല്‍ പിടിക്കേണ്ട കയ്യില്‍
ഇല്ലിമുളയുടെ പൂങ്കൊമ്പ്
അമ്പാടിയമ്മക്കും കണ്ണീര്
ഈ അമ്മൂമ്മക്കും കണ്ണീര്
രാരിരാരോ രാരാരോ
രാരിരാരോ രാരാരോ(അമ്മയ്ക്കും..)

Friday, October 3, 2008

മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ...

സേതു ബന്ധനം എന്ന ചിത്രത്തില്‍ ശ്രീ കുമാരന്‍ തമ്പി രചിച്ച് ജി. ദേവരാജന്‍ ഈണം പകര്‍ന്ന് ലത പാടിയ ഈ മനോഹര ഗാനം ആസ്വദിക്കാത്ത മലയാളി ഉണ്ടോ..ഈ പാട്ട് കുഞ്ഞുന്നാള്‍ മുതലെ നാവിന്‍ തുമ്പില്‍ തത്തിക്കളിച്ചിരുന്നതാണെങ്കിലും അതിന്റെ എം പി 3 ഇന്നാണു എനിക്ക് ലഭിച്ചത്..ഈ ഗാനം എനിക്ക് തന്ന എന്റെ പ്രിയ സുഹൃത്തിന് ഈ ഗാനം സമര്‍പ്പിക്കുന്നു


പാട്ട് ഇവിടെ കേള്‍ക്കാം



മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ
മയില്‍പ്പീലിക്കാട്ടിലെ വര്‍ണ്ണക്കിളീ
അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ
അനിയത്തി കൂട്ടിനുണ്ടോ വീട്ടില്‍
അനിയത്തി കൂട്ടിനുണ്ടോ ( മഞ്ഞക്കിളീ...)

മഞ്ഞിന്റെ കുളിരില്‍ നിങ്ങളെയച്ഛന്‍
മാറില്‍ കിടത്താറുണ്ടോ (2)
താമരപ്പൂവിളം തൂവല്‍ മിനുക്കീ
തഴുകിയുറക്കാറുണ്ടോ
അമ്മ താരാട്ട് പാടാറുണ്ടോ (മഞ്ഞക്കിളീ..)


അമ്മയീ വീട്ടില്‍ അച്ഛനാ വീട്ടില്‍
ഞങ്ങള്‍ അനാഥരല്ലോ (2)
അച്ഛനും അമ്മയും ഒരുമിച്ചു വാഴാന്‍
എത്ര കൊതിയാണെന്നോ
ഞങ്ങള്‍ക്കെത്ര കൊതിയാണെന്നോ (മഞ്ഞക്കിളീ..)