കുട്ടിക്കാലത്തെപ്പോഴോ കേട്ടു മനസ്സിൽ പതിഞ്ഞ ഒരു പാട്ട്.ഇന്നു യാദൃശ്ചികമായി വീണ്ടും കേൾക്കാൻ ഇടയായി.മറ്റൊന്നും കൊണ്ടല്ല.ബ്ലോഗ്ഗർ കിരൺസിന്റെ കൂടെ മലയാളം പാട്ടുകളുടെ വരികൾ എഴുതുന്ന ഒരു സംരംഭത്തിൽ ഞാനും പങ്കാളിയായി.ഇന്ന് പാട്ടെഴുതാനിരുന്നപ്പോൾ കൈയ്യിൽ തടഞ്ഞത് ഈ പാട്ടാണ്.ഇന്റർവ്യൂ എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതി,വി ദക്ഷിണാമൂർത്തി സംഗീതം പകർന്ന്,പി സുശീലയുടെ മധുരസ്വരത്തിൽ ആലപിച്ച ഈ ഗാനം നിങ്ങളും കേട്ടു നോക്കൂ.
അമ്മക്കും അച്ഛനും കാരാഗൃഹം
അമ്മാവനോ സിംഹാസനം
അന്തപ്പുരത്തിൽ വളരേണ്ട കണ്ണന്
അമ്പാടി ഗോകുല ഗ്രാമം
പൊന്നും കിരീടമിരിക്കേണ്ട തലയില്‍
വര്‍ണ്ണ മയിലിന്റെ പീലി(2)
രത്നാഭരണങ്ങളണിയേണ്ട മാറില്‍
കൃഷ്ണതുളസി പൂമാലാ
അമ്പാടിയമ്മക്കും കണ്ണീര്
ഈ അമ്മൂമ്മക്കും കണ്ണീര്
രാരിരാരോ രാരാരോ
രാരിരാരോ രാരാരോ (അമ്മയ്ക്കും..)
സ്വര്‍ണതളിക ഇരിക്കേണ്ട കയ്യില്‍
കണ്ണന് ചിരട്ട കിണ്ണം(2)
പള്ളിചെങ്കോല്‍ പിടിക്കേണ്ട കയ്യില്‍
ഇല്ലിമുളയുടെ പൂങ്കൊമ്പ്
അമ്പാടിയമ്മക്കും കണ്ണീര്
ഈ അമ്മൂമ്മക്കും കണ്ണീര്
രാരിരാരോ രാരാരോ
രാരിരാരോ രാരാരോ(അമ്മയ്ക്കും..)
Saturday, June 13, 2009
Friday, October 3, 2008
മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ...
സേതു ബന്ധനം എന്ന ചിത്രത്തില്‍ ശ്രീ കുമാരന് തമ്പി രചിച്ച് ജി. ദേവരാജന്‍ ഈണം പകര്‍ന്ന് ലത പാടിയ ഈ മനോഹര ഗാനം ആസ്വദിക്കാത്ത മലയാളി ഉണ്ടോ..ഈ പാട്ട് കുഞ്ഞുന്നാള് മുതലെ നാവിന് തുമ്പില്‍ തത്തിക്കളിച്ചിരുന്നതാണെങ്കിലും അതിന്റെ എം പി 3 ഇന്നാണു എനിക്ക് ലഭിച്ചത്..ഈ ഗാനം എനിക്ക് തന്ന എന്റെ പ്രിയ സുഹൃത്തിന് ഈ ഗാനം സമര്‍പ്പിക്കുന്നു
പാട്ട് ഇവിടെ കേള്‍ക്കാം
മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ
മയില്‍പ്പീലിക്കാട്ടിലെ വര്‍ണ്ണക്കിളീ
അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ
അനിയത്തി കൂട്ടിനുണ്ടോ വീട്ടില്‍
അനിയത്തി കൂട്ടിനുണ്ടോ ( മഞ്ഞക്കിളീ...)
മഞ്ഞിന്റെ കുളിരില്‍ നിങ്ങളെയച്ഛന്‍
മാറില്‍ കിടത്താറുണ്ടോ (2)
താമരപ്പൂവിളം തൂവല്‍ മിനുക്കീ
തഴുകിയുറക്കാറുണ്ടോ
അമ്മ താരാട്ട് പാടാറുണ്ടോ (മഞ്ഞക്കിളീ..)
അമ്മയീ വീട്ടില്‍ അച്ഛനാ വീട്ടില്‍
ഞങ്ങള്‍ അനാഥരല്ലോ (2)
അച്ഛനും അമ്മയും ഒരുമിച്ചു വാഴാന്‍
എത്ര കൊതിയാണെന്നോ
ഞങ്ങള്‍ക്കെത്ര കൊതിയാണെന്നോ (മഞ്ഞക്കിളീ..)
പാട്ട് ഇവിടെ കേള്‍ക്കാം
മഞ്ഞക്കിളീ സ്വര്‍ണ്ണക്കിളീ
മയില്‍പ്പീലിക്കാട്ടിലെ വര്‍ണ്ണക്കിളീ
അമ്മയുണ്ടോ നിനക്കച്ഛനുണ്ടോ
അനിയത്തി കൂട്ടിനുണ്ടോ വീട്ടില്‍
അനിയത്തി കൂട്ടിനുണ്ടോ ( മഞ്ഞക്കിളീ...)
മഞ്ഞിന്റെ കുളിരില്‍ നിങ്ങളെയച്ഛന്‍
മാറില്‍ കിടത്താറുണ്ടോ (2)
താമരപ്പൂവിളം തൂവല്‍ മിനുക്കീ
തഴുകിയുറക്കാറുണ്ടോ
അമ്മ താരാട്ട് പാടാറുണ്ടോ (മഞ്ഞക്കിളീ..)
അമ്മയീ വീട്ടില്‍ അച്ഛനാ വീട്ടില്‍
ഞങ്ങള്‍ അനാഥരല്ലോ (2)
അച്ഛനും അമ്മയും ഒരുമിച്ചു വാഴാന്‍
എത്ര കൊതിയാണെന്നോ
ഞങ്ങള്‍ക്കെത്ര കൊതിയാണെന്നോ (മഞ്ഞക്കിളീ..)
Subscribe to:
Posts (Atom)
