പണി തീരാത്ത വീട് എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതി എം എസ് വിശ്വനാഥൻ ഈണം നൽകി മലയാളിയുടെ പ്രിയ ഗായിക പി സുശീല പാടിയ ആ മനോഹര ഗാനം ഇവിടെ കേൾക്കാം
അണിയം അണിയം പൊയ്കയിൽ പണ്ടോ
രരയന്നമുണ്ടായിരുന്നു (2)
അവൾ ഉദയം മുതൽ അസ്തമയം വരെ
ഉർവശി ചമയുകയായിരുന്നൂ (2) [അണിയം..]
അല്ലിമലർക്കാവിൽ കൂത്തിനു പോയ നാൾ (2)
അവളൊരു മയിലിനെ കണ്ടൂ
നിറമയില്പീലികൾ കണ്ടൂ
തിരുമണിക്കച്ചകൾ കണ്ടൂ നിറുകയിൽ
പൂമ്പൊടി കണ്ടൂ
അന്നാ മയിലിൻ വർണ്ണച്ചിറകുകൾ
അവൾ ചെന്നു കടം മേടിച്ചൂ
അവൾ ചെന്നു കടം മേടിച്ചൂ(അണിയം..)
അഗ്നിമുടിക്കുന്നിൽ വിളക്കിനു പോയ നാൾ(2)
അവളൊരു മാനിനെ കണ്ടൂ
കലയുള്ള കൊമ്പുകൾ കണ്ടൂ
കടമിഴിക്കോണുകൾ കണ്ടൂ
കതിരിട്ട സ്വപ്നങ്ങൾ കണ്ടൂ
അന്നാ മാനിൻ നീലക്കണ്ണുകൾ
അവൾ ചെന്നു കടം മേടിച്ചു
അവൾ ചെന്നു കടം മേടിച്ചൂ (അണിയം..)
അന്നനട കാണാൻ ആ വഴി വന്നവർ (2)
അവളുടെ വികൃതികൾ കണ്ടൂ
മഴവില്ലിൻ പൂങ്കുട കീഴേ
മയിലിന്റെ പീലികളോടെ
മാനിന്റെ കണ്ണുകളോടെ
അവരാ നടനം നോക്കിച്ചിരിച്ചു
അരയന്നം നാണിച്ചു
അരയന്നം നാണിച്ചു (അണിയം..)
Monday, June 22, 2009
Subscribe to:
Post Comments (Atom)
16 comments:
അണിയം അണിയം പൊയ്കയിൽ പണ്ടോ
രരയന്നമുണ്ടായിരുന്നു
അവൾ ഉദയം മുതൽ അസ്തമയം വരെ
ഉർവശി ചമയുകയായിരുന്നൂ
എനിക്കൊത്തിരി ഇഷ്ടമുള്ള പഴയ ഒരു പാട്ട്.
എനിയ്ക്കും ഇഷ്ടമുള്ള ഗാനമാണിത്.
കേള്‍ക്കാന്‍ ഒരു പ്രത്യേക സുഖമുള്ള പാട്ടാണിത്
ശരിയാ, നല്ല ഗാനമാ:)
അവരാ നടനം നോക്കിച്ചിരിച്ചു
അരയന്നം നാണിച്ചു
:)
എനിക്കൊത്തിരി ഇഷ്ടമുള്ള ഒരു പാട്ട്
നന്നായി കാന്തൂസ്...
മൊഞ്ചുള്ള പാട്ട്.
വീണ്ടും പഴയ സുന്ദര നാളുകള്‍
nalla paattu chechi...
ഇഷ്ട ഗാനം കേള്‍പ്പിച്ചതിനു നന്ദി....
പണ്ട് കുട്ടിയായിരുന്നപ്പോള്‍ പാടിനടന്ന ഓര്‍മ്മയിലെത്തിച്ചു.
റേഡിയോയില്‍ പോലും അധികം കേള്‍ക്കാറില്ലാത്ത പഴയ പാട്ടുകള്‍ കേള്‍പ്പിച്ചു തരുന്നതിനു് നന്ദി.
അരയന്നം നാണിച്ചു
ഈ പാട്ടെനിക്ക് ഇഷ്ടമാണ്
എന്താണ് അണിയം എന്ന വാക്കിന്റെ അർത്ഥം ?
അണിയം എന്ന വാക്കിന്റെ അർത്ഥം ഈ സന്ദർഭത്തിൽ എന്താണ്? 'വള്ളത്തിന്റെ മുൻഭാഗം' എന്ന അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. പക്ഷേ, അത് ഇവിടെ ചേരുകയില്ലല്ലോ.
Post a Comment