Saturday, June 13, 2009

വാ മമ്മീ വാ മമ്മീ വാ....

പണിതീരാത്ത വീട് എന്ന ചിത്രത്തിൽ അമ്മയും മകളും കൂടെ ഒളിച്ചു കളിക്കുന്ന സീനിൽ ഉള്ള നല്ലൊരു പാട്ട്.വയലാർ രാമവർമ്മ രചിച്ച്,എം എസ് വിശ്വനാഥൻ ഈണം നൽകി ലത പാടിയ ഈ ഗാനം ഇന്നും മലയാളി മറക്കുമോ


വാ മമ്മീ വാ മമ്മീ വാ
വന്നൊരുമ്മ താ മമ്മീ താ മമ്മീ താ (2)


ഭൂതത്താൻ മലയിലൊളിച്ചോ മമ്മീ
പൂവള്ളിക്കുടിലിലൊളിച്ചോ(2)
തങ്കക്കോലേ ചുക്കിളിക്കോലെ പറഞ്ഞു താ
താലിക്കുന്നിലെ തേൻ കുയിലമ്മേ കാണിച്ചു താ(2)
കണ്ടു പിടിച്ചേ ഇതാ കണ്ടു പിടിച്ചേ ഹ ഹ ഹ
കണ്ടു പിടിച്ചേ കണ്ടു പിടിച്ചേ
മമ്മി കടം കുടിച്ചേ ( വാ മമ്മീ..



കാറ്റാടിത്തണലിലൊളിച്ചോ മമ്മീ
കണ്ണാടിക്കടവിലൊളിച്ചോ(2)
തിത്തൈ തുമ്പീ തോരണം തുമ്പീ
പിടിച്ചു താ
താഴേക്കാട്ടിലെ താമരമൈനേ കാണിച്ചു താ
കണ്ടു പിടിച്ചേ ഇതാ കണ്ടു പിടിച്ചേ ഹ ഹ ഹ
കണ്ടു പിടിച്ചേ കണ്ടു പിടിച്ചേ
മമ്മി കടം കുടിച്ചേ ( വാ മമ്മീ..)




പത്തായപ്പുരയിലൊളിച്ചോ മമ്മീ
പഞ്ചാരപ്പുരയിലൊളിച്ചോ(2)
കള്ളക്കാക്കേ കോങ്കണ്ണിക്കാക്കേ പറഞ്ഞു താ
കാണാക്കൂട്ടിലെയമ്പലപ്രാവിനെ കാണിച്ചു താ
കണ്ടു പിടിച്ചേ ഇതാ കണ്ടു പിടിച്ചേ ഹ ഹ ഹ
കണ്ടു പിടിച്ചേ കണ്ടു പിടിച്ചേ
മമ്മി കടം കുടിച്ചേ ( വാ മമ്മീ..





ഈ പാട്ട് ഇവിടെ കേൾക്കാം

6 comments:

ജിജ സുബ്രഹ്മണ്യൻ said...

വാ മമ്മീ വാ മമ്മീ വാ
വന്നൊരുമ്മ താ മമ്മീ താ മമ്മീ താ (2)



മലയാളി ഒരിക്കലും മറക്കാത്ത ഒരു മനോഹര ഗാനം.നിങ്ങളും കേട്ടു നോക്കൂ

അനില്‍@ബ്ലോഗ് // anil said...

നല്ല പാട്ടാണ്.
പക്ഷെ പാട്ടിന്റിടയില്‍ മുതുക്കികള്‍ കൊഞ്ചുന്നത് കേള്‍ക്കാന്‍ ഇഷ്ടമല്ല.
:)

വികടശിരോമണി said...

ഈജിപ്റ്റിലെ മമ്മീടെ കാര്യാണോ?

Typist | എഴുത്തുകാരി said...

ഇതു വല്ലപ്പോഴും‍ റേഡിയോയില്‍ കേള്‍ക്കാറുണ്ട്‌.

അരുണ്‍ കരിമുട്ടം said...

പടം ട്രാജഡി ആയതിനാല്‍ ഈ പാട്ടും വെറുത്തു പോയി

ഹരീഷ് തൊടുപുഴ said...

നന്ദി;

ഇതു ഞാന്‍ ആദ്യമായിട്ടാ കേള്‍ക്കുന്നത്..