Saturday, June 27, 2009

അക്കരെ നിന്നൊരു കൊട്ടാരം

സ്വാഗതം എന്ന ചിത്രത്തിൽ ബിച്ചു തിരുമല എഴുതി രാജാമണി സംഗീതം പകർന്നു പട്ടണക്കാടു പുരുഷോത്തമൻ.മിന്മിനി.ജഗന്നാഥൻ എന്നിവർ ചേർന്നു ആലപിച്ച ഈ ഗാനം കേൾക്കുമ്പോൾ വേർപിരിയലിന്റെ നൊമ്പരമാണു മനസ്സിൽ ഉണർത്തുന്നത്.ചിത്രത്തിൽ ഭർത്താവിന്റെ മരണത്തെ തുടർന്ന് സ്വബോധം നഷ്ടപ്പെട്ട നിലയിൽ ചിരിച്ചു കളിച്ച് ഭർത്താവിന്റെ ശവസംസ്കാരത്തിനു പോകുന്ന പാർവതി അവതരിപ്പിച്ച കഥാപാത്രത്തെ ഇപ്പോഴും ഓർക്കുന്നു.ഈ പാട്ട് കേട്ടാൽ ശരിക്കും ഉള്ളിൽ തട്ടി സങ്കടം വരും.നിങ്ങളും കേട്ടു നോക്കൂ



അക്കരെ നിന്നൊരു കൊട്ടാരം
കപ്പലു പോലെ വരുന്നേരം
ഇക്കരെ നിങ്ങടെ ചങ്ങാടങ്ങളും
പത്തേമാരിയുമെത്തേണം (2)


പത്തേമാരിയിൽ താലപ്പൊലിയുമായ് വന്നു വിളിക്കേണം
ഞങ്ങളെ നിങ്ങൾ വിളിക്കേണം
കാഹളം വേണം യോഹലം വേണം
ബാൻഡു മേളം വേനം
ആശകളേറെ കൊതിയേറെ
ആറടിമണ്ണിൽ വിധി വേറെ
ആരറിയുന്നു അതിലേറെ (അക്കരെ നിന്നൊരു കൊട്ടാരം..)


ദൂരം തേടുന്ന നൗകകൾ പിന്നെയും തീരത്തു വന്നീടും
തുറമുഖ തീരത്ത് വന്നീടും
കൂടു വെടിഞ്ഞു പോകുന്ന ജീവൻ എന്നു മടങ്ങീടും
പതിവായ് പോകും ഇടമെല്ലാം പിരിയാതെന്നും തുണയാകാൻ
ഇനിയാരാരോ ആരാരോ (അക്കരെ നിന്നൊരു കൊട്ടാരം..)

Monday, June 22, 2009

അണിയം അണിയം പൊയ്കയിൽ

പണി തീരാത്ത വീട് എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതി എം എസ് വിശ്വനാഥൻ ഈണം നൽകി മലയാളിയുടെ പ്രിയ ഗായിക പി സുശീല പാടിയ ആ മനോഹര ഗാനം ഇവിടെ കേൾക്കാം








അണിയം അണിയം പൊയ്കയിൽ പണ്ടോ
രരയന്നമുണ്ടായിരുന്നു (2)
അവൾ ഉദയം മുതൽ അസ്തമയം വരെ
ഉർവശി ചമയുകയായിരുന്നൂ (2) [അണിയം..]

അല്ലിമലർക്കാവിൽ കൂത്തിനു പോയ നാൾ (2)
അവളൊരു മയിലിനെ കണ്ടൂ
നിറമയില്പീലികൾ കണ്ടൂ
തിരുമണിക്കച്ചകൾ കണ്ടൂ നിറുകയിൽ
പൂമ്പൊടി കണ്ടൂ
അന്നാ മയിലിൻ വർണ്ണച്ചിറകുകൾ
അവൾ ചെന്നു കടം മേടിച്ചൂ
അവൾ ചെന്നു കടം മേടിച്ചൂ(അണിയം..)


അഗ്നിമുടിക്കുന്നിൽ വിളക്കിനു പോയ നാൾ(2)
അവളൊരു മാനിനെ കണ്ടൂ
കലയുള്ള കൊമ്പുകൾ കണ്ടൂ
കടമിഴിക്കോണുകൾ കണ്ടൂ
കതിരിട്ട സ്വപ്നങ്ങൾ കണ്ടൂ
അന്നാ മാനിൻ നീലക്കണ്ണുകൾ
അവൾ ചെന്നു കടം മേടിച്ചു
അവൾ ചെന്നു കടം മേടിച്ചൂ (അണിയം..)

അന്നനട കാണാൻ ആ വഴി വന്നവർ (2)
അവളുടെ വികൃതികൾ കണ്ടൂ
മഴവില്ലിൻ പൂങ്കുട കീഴേ
മയിലിന്റെ പീലികളോടെ
മാനിന്റെ കണ്ണുകളോടെ
അവരാ നടനം നോക്കിച്ചിരിച്ചു
അരയന്നം നാണിച്ചു
അരയന്നം നാണിച്ചു (അണിയം..)

Saturday, June 13, 2009

വാ മമ്മീ വാ മമ്മീ വാ....

പണിതീരാത്ത വീട് എന്ന ചിത്രത്തിൽ അമ്മയും മകളും കൂടെ ഒളിച്ചു കളിക്കുന്ന സീനിൽ ഉള്ള നല്ലൊരു പാട്ട്.വയലാർ രാമവർമ്മ രചിച്ച്,എം എസ് വിശ്വനാഥൻ ഈണം നൽകി ലത പാടിയ ഈ ഗാനം ഇന്നും മലയാളി മറക്കുമോ


വാ മമ്മീ വാ മമ്മീ വാ
വന്നൊരുമ്മ താ മമ്മീ താ മമ്മീ താ (2)


ഭൂതത്താൻ മലയിലൊളിച്ചോ മമ്മീ
പൂവള്ളിക്കുടിലിലൊളിച്ചോ(2)
തങ്കക്കോലേ ചുക്കിളിക്കോലെ പറഞ്ഞു താ
താലിക്കുന്നിലെ തേൻ കുയിലമ്മേ കാണിച്ചു താ(2)
കണ്ടു പിടിച്ചേ ഇതാ കണ്ടു പിടിച്ചേ ഹ ഹ ഹ
കണ്ടു പിടിച്ചേ കണ്ടു പിടിച്ചേ
മമ്മി കടം കുടിച്ചേ ( വാ മമ്മീ..



കാറ്റാടിത്തണലിലൊളിച്ചോ മമ്മീ
കണ്ണാടിക്കടവിലൊളിച്ചോ(2)
തിത്തൈ തുമ്പീ തോരണം തുമ്പീ
പിടിച്ചു താ
താഴേക്കാട്ടിലെ താമരമൈനേ കാണിച്ചു താ
കണ്ടു പിടിച്ചേ ഇതാ കണ്ടു പിടിച്ചേ ഹ ഹ ഹ
കണ്ടു പിടിച്ചേ കണ്ടു പിടിച്ചേ
മമ്മി കടം കുടിച്ചേ ( വാ മമ്മീ..)




പത്തായപ്പുരയിലൊളിച്ചോ മമ്മീ
പഞ്ചാരപ്പുരയിലൊളിച്ചോ(2)
കള്ളക്കാക്കേ കോങ്കണ്ണിക്കാക്കേ പറഞ്ഞു താ
കാണാക്കൂട്ടിലെയമ്പലപ്രാവിനെ കാണിച്ചു താ
കണ്ടു പിടിച്ചേ ഇതാ കണ്ടു പിടിച്ചേ ഹ ഹ ഹ
കണ്ടു പിടിച്ചേ കണ്ടു പിടിച്ചേ
മമ്മി കടം കുടിച്ചേ ( വാ മമ്മീ..





ഈ പാട്ട് ഇവിടെ കേൾക്കാം

അമ്മയ്ക്കും അച്ഛനും കാരാഗൃഹം

കുട്ടിക്കാലത്തെപ്പോഴോ കേട്ടു മനസ്സിൽ പതിഞ്ഞ ഒരു പാട്ട്.ഇന്നു യാദൃശ്ചികമായി വീണ്ടും കേൾക്കാൻ ഇടയായി.മറ്റൊന്നും കൊണ്ടല്ല.ബ്ലോഗ്ഗർ കിരൺസിന്റെ കൂടെ മലയാളം പാട്ടുകളുടെ വരികൾ എഴുതുന്ന ഒരു സംരംഭത്തിൽ ഞാനും പങ്കാളിയായി.ഇന്ന് പാട്ടെഴുതാനിരുന്നപ്പോൾ കൈയ്യിൽ തടഞ്ഞത് ഈ പാട്ടാണ്.ഇന്റർവ്യൂ എന്ന ചിത്രത്തിൽ വയലാർ രാമവർമ്മ എഴുതി,വി ദക്ഷിണാമൂർത്തി സംഗീതം പകർന്ന്,പി സുശീലയുടെ മധുരസ്വരത്തിൽ ആലപിച്ച ഈ ഗാനം നിങ്ങളും കേട്ടു നോക്കൂ.


അമ്മക്കും അച്ഛനും കാരാഗൃഹം
അമ്മാവനോ സിംഹാസനം
അന്തപ്പുരത്തിൽ വളരേണ്ട കണ്ണന്
അമ്പാടി ഗോകുല ഗ്രാമം

പൊന്നും കിരീടമിരിക്കേണ്ട തലയില്‍
വര്‍ണ്ണ മയിലിന്റെ പീലി(2)
രത്നാഭരണങ്ങളണിയേണ്ട മാറില്‍
കൃഷ്ണതുളസി പൂമാലാ
അമ്പാടിയമ്മക്കും കണ്ണീര്
ഈ അമ്മൂമ്മക്കും കണ്ണീര്
രാരിരാരോ രാരാരോ
രാരിരാരോ രാരാരോ (അമ്മയ്ക്കും..)


സ്വര്‍ണതളിക ഇരിക്കേണ്ട കയ്യില്‍
കണ്ണന്‍ ചിരട്ട കിണ്ണം(2)
പള്ളിചെങ്കോല്‍ പിടിക്കേണ്ട കയ്യില്‍
ഇല്ലിമുളയുടെ പൂങ്കൊമ്പ്
അമ്പാടിയമ്മക്കും കണ്ണീര്
ഈ അമ്മൂമ്മക്കും കണ്ണീര്
രാരിരാരോ രാരാരോ
രാരിരാരോ രാരാരോ(അമ്മയ്ക്കും..)