മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ മനോഹര ഗാനം.ഗാന ശില്പികള്‍ ദാമോദരന്‍ മാഷും എം കെ അര്‍ജ്ജുനന്‍ മാഷും..
ഒരിക്കല്‍ കിരണ്‍സ് ആവശ്യപ്പെട്ടിരുന്നു ഈ പാട്ട് പോസ്റ്റ് ചെയ്യണം എന്ന് .. അന്നു എനിക്കീ പാട്ട് ലഭിച്ചില്ല..കിട്ടിയപ്പോള്‍ പോസ്റ്റുന്നു..
പാട്ട് ഇവിടെ കേള്‍ക്കാം
ചന്ദ്ര കിരണത്തിന്‍ ചന്ദനമുണ്ണും
ചകോര യുവ മിഥുനങ്ങള്‍
അവയുടെ മൌനത്തില്‍ കൂടണയും
അനുപമ സ്നേഹത്തിന്‍ അര്‍ഥങ്ങള്‍
അന്തരാര്‍ഥങ്ങള്‍... ( ചന്ദ്ര കിരണത്തിന്‍...)
ചിലച്ചും .... ചിരിച്ചും
ചിലച്ചും ചിറകടിച്ചു ചിരിച്ചും
താരത്തളിര്‍ നുള്ളി ഓളത്തില്‍ വിരിച്ചും
നിളയുടേ രോമാഞ്ചം നുകര്‍ന്നും കൊണ്ടവര്‍
നീല നികുഞ്ജത്തില്‍ മയങ്ങും ( 2)
ആ മിഥുനങ്ങളേ അനുകരിക്കാന്‍
ആ നിമിഷങ്ങളേ ആസ്വദിക്കാന്‍ ( ചന്ദ്ര ....)
മദിച്ചും കൊതിച്ചും
മദിച്ചും പരസ്പരം കൊതിച്ചും
നെഞ്ചില്‍ മധുവിധു നല്‍കും മന്ത്രങ്ങള്‍ കുറിച്ചും
ഇണയുടെ മാധുര്യം പകര്‍ന്നും കൊണ്ടവര്‍
ഈണത്തില്‍ താളത്തിലിണങ്ങും (2)
ആ മിഥുനങ്ങളെ അനുഗമിക്കാന്‍
ആ നിമിഷങ്ങളെ ആസ്വദിക്കാന്‍ ( ചന്ദ്ര ... )
Tuesday, September 2, 2008
Subscribe to:
Posts (Atom)