Friday, August 15, 2008

ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ....

ദൈവത്തിന്റെ വികൃതികള്‍ എന്ന ചിത്രത്തില്‍ മധുസൂദനന്‍ മാഷ് രചിച്ചു മാഷ് തന്നെ ആലപിച്ച ഒരു ഗാനം..



പാട്ട് ഇവിടെ കേള്‍ക്കാം




ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു (2)
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു
ആത്മ ശിഖരത്തിലൊരു കൂടു തന്നു



ഒരു കുഞ്ഞു പൂവിലും തളിര്‍കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറേ (2)
ജീവനൊഴുകുമ്പോളൊരു തുള്ളി ഒഴിയാതെ നീ തന്നെ
നിറയുന്ന പുഴയെങ്ങു വേറെ
കനവിന്റെ ഇതളായി നിന്നെ പടര്‍ത്തി
നീ വിരിയിച്ചൊരാകാശമെങ്ങു വേറെ

ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേര്‍ത്തൊരരുവി തന്‍ താരാട്ട് തളരുമ്പൊഴും (2)

കനിവിലൊരു കല്ലു കനിമധുരമാകുമ്പൊഴും
കാലമിടറുമ്പൊഴും
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോവുന്നു


അടരുവാന്‍ വയ്യ ....
അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും (2)
ഉരുകി നിന്നാത്മാവിനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം (2)
നിന്നിലലിയുന്നതേ നിത്യ സത്യം..

40 comments:

ജിജ സുബ്രഹ്മണ്യൻ said...

ഉരുകി നിന്നാത്മാവിന്നാനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം (2)
നിന്നിലലിയുന്നതേ നിത്യ സത്യം..


രഘുവരന്‍ മരിച്ച സമയത്തു ടി വീ ഓണ്‍ ചെയ്താല്‍ ഈ പാട്ടാണു കേള്‍ക്കാനുണ്ടായിരുന്നത്..ഇന്നലെ ഒരു സുഹൃത്തിണോടു ചോദിച്ചു ഞാന്‍ വാങ്ങിയ ഈ പാട്ട് ഞാന്‍ കേള്‍ക്കുന്നതിനൊപ്പം നിങ്ങളും കേള്‍ക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു..ഒരു പ്രത്യേക മൂഡ് ആണു ഈ പാട്ടിന്...കേട്ടു നോക്കൂ..

ജോബി നടുവില്‍ | JOBY NADUVILepurackal said...

ഒ എന്‍ വി സാറിന്റെ നല്ല വരികള്‍

പ്രയാസി said...

അതെ ഈ പാട്ടു കേട്ടാല്‍ ഞാനും മൂഡാകും.. ചിലപ്പൊ കമന്റുമടിക്കും..!

“അടരുവാന്‍ വയ്യ (2)

നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും (2)
ഉരുകി നിന്നാത്മാവിന്നാനാഴങ്ങളില്‍
വീണു പൊലിയുമ്പൊഴാണെന്റെ സ്വര്‍ഗ്ഗം (2)
നിന്നിലലിയുന്നതേ നിത്യ സത്യം..“

ഇതു പാടിയാ അവളെന്നെ...ങ്ഹീഈഈഈഈഈ

പതാലി said...

പണ്ടേ ഏറെ ഇഷ്ടപ്പെട്ട പാട്ടാണിത്.
കൂടുതല്‍ ആളുകള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും അവസമൊരുക്കിയത് നന്നായി

അനില്‍@ബ്ലോഗ് // anil said...

രഘുവരനു അവാര്‍ഡ് കിട്ടുമെന്നു പറയപ്പെട്ടിരുന്നു, ഈ സിനിമ ഇറങ്ങിയ കാലത്തു.നല്ല കവിതയാണു.

OAB/ഒഎബി said...

തുമ്പി തുമ്പി തുള്ളാന്‍ വായൊ എന്ന പാട്ടാണ്‍ എനിക്കിതിലേറെ ഇഷ്ടം.

PIN said...

nice poem.
thank you for this post.

Manikandan said...

കാന്താരിക്കുട്ടി,
ഈ ഗാനം എനിക്കും വലിയ ഇഷ്ടമാണ്. എന്നാൽ ഒരു തെറ്റ് ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. ഗാനം രചിച്ചതും ആലപിച്ചതും മധുസൂദനൻ മാഷ് തന്നെയാണ്. ഈ ചിത്രത്തിലെ മറ്റുപാട്ടുകൾ ഒ എൻ വി കുറുപ്പ് സാറിന്റേതാണെങ്കിലും ഈ കവിത മധുസൂദനൻ നായർ സാറിന്റേതാണ്. അദ്ദേഹം തന്നെയാണ് ഇതു ആലപിച്ചതും. പലപ്പോഴും ഇതു തർക്കവിഷയം ആവാറുണ്ട്. ചില സുഹൃത്തുക്കൾ കുറുപ്പ്‌സാറിനെ വിളിച്ച് സ്ഥിരീകരിച്ചതാണ് ഈ വിവരം. ഇനിയും സംശയമുള്ളവർക്കായി നെറ്റിൽ നിന്നും സംഘടിപ്പിച്ച അദ്ദേഹത്തിന്റെ വിലാസം ചേർക്കുന്നു.
ഒ എൻ വി കുറുപ്പ്
ഇന്ദീവരനം
വഴുതക്കാട്
തിരുവനന്തപുരം
ഫോൺ 0471 2322579

വിലാസത്തിനു കടപ്പാട്
http://www.keral.com/celebrities/onv/contact.htm

Manikandan said...

"ഇന്ദീവരനം" എന്നത് ഇന്ദീവരം എന്നു തിരുത്തിവായിക്കാൻ അപേക്ഷ.

പാമരന്‍ said...

ഇതു കണ്ടപ്പോഴാണ്‌ കുറച്ചുനാള്‍ മുന്‍പ്‌ ഒരു പോസ്റ്റ്‌ കണ്ടതോര്‍മ്മവന്നത്‌. എത്ര തപ്പിയിട്ടും ഇപ്പോള്‍ അതെവിടെയാണെന്നു കണ്ടുപിടിക്കാന്‍ പറ്റുന്നില്ല.

പക്ഷേ ആ പോസ്റ്റില്‍ കൊടുത്തിരിക്കുന്ന വീഡിയോ ഇവിടെ കാണാം. വളരെ മനോഹരമായി ഈ കവിത ആലപിച്ചിരിക്കുന്നു. പക്ഷേ പോസ്റ്റിന്‌ ആധാരമായ സംഗതി ഈ കുട്ടി മരിച്ചുപോയെന്നുള്ളതാണ്‌.. വിഡിയോയില്‍ അതിന്‍റെ ഭര്‍ത്താവ്‌ അടുത്തിരിക്കുന്നു.. ആ കുട്ടിയുടെ മരണശേഷം അതിന്‍റെ ഭര്‍ത്താവാണു ഈ വീഡീയോ പബ്ലിഷ്‌ ചെയ്തതെന്നു പോസ്റ്റില്‍ പറഞ്ഞിരുന്നു.

കുറേ നാള്‍ ഒരു വേദനയായി ഈ ആലാപനം.

ലിങ്ക് അറിയാവുന്നവരുണ്ടെങ്കില്‍ പങ്കു വയ്ക്കൂ.

പാമരന്‍ said...

അതെ മധുസൂദനന്‍നായരാണ്‌.. ഓഎന്‍വീ അല്ല..

ജിജ സുബ്രഹ്മണ്യൻ said...

നടുവിലാന്‍ :
പ്രയാസീ : അവള്‍ക്കെന്തു പറ്റീ ?
പതാലി :
അനില്‍ :
ഒ എ ബി :
പിന്‍ :
മണികണ്ഠന്‍ : തെറ്റു മനസിലാക്കി തന്നതിന് ഒരു നൂറു നന്ദി..സത്യം പറഞ്ഞാല്‍ ഞാന്‍ ദേവരാഗം ലിങ്കില്‍ പോയാണു പാട്ടിന്റെ ശില്‍പ്പികളുടെ പേരു തപ്പി എടുക്കുന്നത്..അവിടെ ഒ.എന്‍ വി .കുറുപ്പ് മാഷ് എന്നാണു കിടക്കുന്നത്..തെറ്റിദ്ധാരണ മാറ്റിയതില്‍ ഒരിക്കല്‍ കൂടി നന്ദി

പാമരന്‍ ജ്ജീ :

മിര്‍ച്ചി :

ഇവിടെ വന്ന എല്ലാവര്‍ക്കും എന്റെ നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കാന്താരിക്കുട്ടീ,
കോപ്പിറൈറ്റഡ്‌ പാട്ടുകള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ അനുവദനീയമാണോ എന്ന്‌ ഒന്നു കൂടി അന്വേഷിച്ചിട്ട്‌ മാത്രം ഇതു തുടര്‍ന്നാല്‍ മതി എന്നു തോന്നുന്നു. നാം വാങ്ങി എന്നത്‌ നമുക്കു കേള്‍ക്കുവാനുള്ള അനുവാദമേ തരുന്നുള്ളു എന്നാണ്‌ എനിക്കു തോന്നുന്നത്‌.

ബഷീർ said...

കാന്താരിക്കുട്ടി

കുറെ പാട്ടുകളുടെ ഭണ്ഡാരമാണല്ലോ ഇവിടെ..

ഇതിനൊക്കെയുള്ള സമയം എവിടെ നിന്ന് കിട്ടുന്നു എന്നാണു ഞാന്‍ ആലോചിച്ചത്‌.. തല്ലണ്ട.. ഞാ ആലോചന നിര്‍ത്തി

Anil cheleri kumaran said...

'''നിന്നിലലിയുന്നതേ നിത്യ സത്യം.. ''
എനിക്കേറെ ഇഷ്ടപ്പെട്ട വരികളാണിവ.
ഈ പാട്ട് ഷൂട്ട് ചെയ്തത്
പറശ്ശിനിക്കടവു അമ്പലത്തിന്റെ എതിര്‍വശത്തുള്ള നണിയൂര്‍ എന്ന ഗ്രാമത്തില്‍ വെച്ചാണു.
പാട്ട് ഓര്‍മ്മിപ്പിച്ചതിനു നന്ദി.

Anil cheleri kumaran said...

'''നിന്നിലലിയുന്നതേ നിത്യ സത്യം.. ''
എനിക്കേറെ ഇഷ്ടപ്പെട്ട വരികളാണിവ.
ഈ പാട്ട് ഷൂട്ട് ചെയ്തത്
പറശ്ശിനിക്കടവു അമ്പലത്തിന്റെ എതിര്‍വശത്തുള്ള നണിയൂര്‍ എന്ന ഗ്രാമത്തില്‍ വെച്ചാണു.
പാട്ട് ഓര്‍മ്മിപ്പിച്ചതിനു നന്ദി.

smitha adharsh said...

നല്ല കവിത...
പാമുവിന്റെ കമന്റ് ലൂടെ സഞ്ചരിച്ചപ്പോള്‍ മനസ്സു വിങ്ങിപ്പോയി..

കാവാലം ജയകൃഷ്ണന്‍ said...

അടരുവാന്‍ വയ്യ നിന്‍ ഹൃദയത്തില്‍ നിന്നെനിക്കേതു സ്വര്‍ഗ്ഗം വിളിച്ചാലും...

രോമാഞ്ചത്തോടെ ക്കേട്ടിരിക്കാന്‍ പറ്റിയ വരികളും ആലാപനവും. രഘുവരന്‍റെ അഭിനയമികവുംകൂടിയായപ്പോള്‍ അതൊരപൂര്‍വ്വ അനുഭവം തന്നെയായി...

കാന്താരിക്കുട്ടിക്ക് നന്ദി

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

വെള്ളത്തണ്ട് www.vellathandu.blogspot.com


ആ കൈയിങ്ങോട്ടു നീട്ടിക്കോളൂ.. കാക്കത്തൊള്ളായിരം നന്ദികളുടെ ഒരു മഹാകാശമിതാ, വാങ്ങിച്ചോളൂ.. കുറേ കാലമായി കുട്ട്യാട്ടന്‍ ഈ
ആത്മാവു നീറ്റുന്ന പാട്ടിനായലയുന്നു..! ആ പാട്ടിലേക്കുള്ള ഇടവഴി(link) തെളിച്ചു തന്നതിനും നന്ദി..!

ആശിഷ രാജേഷ് said...

പങ്കു വച്ചതിനു നന്ദി.... ഉരുകിനിന്നാത്മാവിനാഴങ്ങളില്‍...
എന്ന വരിയില്‍ കടന്നു കൂടിയിരിക്കുന്ന പിശാചിനെ ഓടിക്കൂ...

ജിജ സുബ്രഹ്മണ്യൻ said...

പണിക്കര്‍ സര്‍: പണ്ടൊരിക്കല്‍ കിരണ്‍സ് ഈ വിഷയം പറഞ്ഞിരുന്നു..പക്ഷേ ഈ പാട്ട് എന്റേതാണു എന്നു ഞാനൊരിക്കലും അവകാശപ്പെടുന്നില്ലല്ലോ..ആരെങ്കിലും നിര്‍ത്താന്‍ പറഞ്ഞാല്‍ അപ്പോള്‍ നിര്‍ത്തും ..അതു വരെ നാലു നല്ല പാട്ട് സ്വയം കേട്ട് മറ്റുള്ളവരെ കേള്‍പ്പിച്ചു മുന്നോട്ട് പോകട്ടെ ഞാന്‍..

കുമാരന്‍:
സ്മിത:
ജയകൃഷ്ണന്‍ മാഷ് :
ബഷീറിക്ക : സമയം കിട്ടുമ്പോള്‍ ഇതു അപ്ലോഡ് ചെയ്തിടും..സൌകര്യം കിട്ടുമ്പോള്‍ പോസ്റ്റും.പിന്നെ പാട്ടെനിക്കു ജീവനാണു..ഓഫീസ് ജോലികള്‍ വീട്ടിലെ കമ്പ്യൂട്ടറില്‍ ചെയ്യുമ്പോളും പാട്ട് കേട്ടു കൊണ്ടാണു ഞാന്‍ ചെയ്യുന്നത്..റ്റെന്‍ഷന്‍ ഇല്ലാതെ ജോലി ചെയ്യാന്‍ എറ്റവും സുഖം അതാ..

ഗണേഷ് :ഞാനും ഏറെ തപ്പി നടന്ന ഒരു പാട്ടാണു ഇത്.ദേവരാഗത്തില്‍ ഇതിന്റെ ലിങ്ക് ഉണ്ട്.പക്ഷേ അതു ഡൌണ്‍ ലോഡ് ചെയ്യാന്‍ പറ്റില്ലയിരുന്നു.പിന്നെ എന്റെ അടുത്ത ഒരു സുഹൃത്താണിത് സംഘടിപ്പിച്ചു തന്നത്..അതു എല്ലാരേം കേള്‍പ്പിക്കണം എന്നു തോന്നി

ആശിഷ : ശരിയാക്കിയിട്ടുണ്ട്.തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി കേട്ടോ..

mmrwrites said...

ങ്ഹും.. എന്റെ പാട്ടേ..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ കാന്താരീ,
നാം വാങ്ങുന്ന പാട്ടു സി.ഡി. യുടെ കവറിനു പുറത്ത്‌ എഴുതിയിട്ടുണ്ടാകും only for private viewing എന്ന പോലെ ചില വാചകങ്ങള്‍. അതിനര്‍ത്ഥം അത്‌ നമുക്ക്‌ എവിടെ വേണമെങ്കിലും കേള്‍ക്കാം പക്ഷെ അതു മറ്റുള്ളവരെ കേള്‍പ്പിക്കുവാനുള്ളതല്ല എന്നാണ്‌ എന്നു തോന്നുന്നു. അതുകൊണ്ടു തന്നെ ആണ്‌ അത്‌ copy ചെയ്ത്‌ (ഹര്‍ഡ്‌ ആയാലും സോഫ്റ്റ്‌ ആയാലും ) കൊടുക്കുവാന്‍ നമുക്ക്‌ അവകാശം ഇല്ല എന്നു പറയുന്നത്‌. ഇങ്ങനെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്‌ നന്നായിരിക്കും

Sunith Somasekharan said...

onnukoodi kelpichathinu nandi

Ranjith chemmad / ചെമ്മാടൻ said...

my favorite!
thanks 4 repost.
all the best

monu said...

hello

Am looking for the mp3 and lyrics of a song sung by G venugopal. it used to be shown in Doordarshan. the songs starts as " sruthithan chirakileri njanoru shyama gramabhoovil...."

am not sure wether the line is correct but its a beutiful song. if u have the lyrics/mp3 of that song can u let me know ?

Thanks

ജിജ സുബ്രഹ്മണ്യൻ said...

എം എം ആറേ : ഉം ഉം ഉം..
പണിക്കര്‍ സര്‍ : ഞാന്‍ ശ്രദ്ധിക്കാം കേട്ടോ..ഒരു കാരണവരെ പോലെ പച്ചകാന്താരിയെ ഉപദേശിച്ചു നന്നാക്കണേ..അടി തരാന്‍ ആളില്ലാത്തതിന്റെ കുഴപ്പം നല്ല പോലെ ഉണ്ടെന്ന് എന്റെ കണ്ണന്‍ പറയും..

മൈ ക്രാക്ക് :
രണ്‍ജിത്ത് :
മോനു : പറഞ്ഞ പാട്ട് എന്റെ കൈയ്യില്‍ ഇല്ല കേട്ടോ..പാമരന്‍ ജീയുടെ കൈയ്യില്‍ ഉണ്ടാകുമോ..വേണുഗോപാലിന്റെ ആരാധകന്‍ അല്ലേ.. അതു കൊണ്ട് പറഞ്ഞതാ ട്ടോ

കാപ്പിലാന്‍ said...

അത് തന്നെ ,ഇപ്പോള്‍ മനസിലായല്ലോ .അടി കിട്ടാത്തതിന്റെ കുഴപ്പം ആണ് എന്ന് .ഇനിയും ഇങ്ങനെ ഒന്നും കാണിക്കരുത് കേട്ട .മൂത്തവരുടെ നോക്കും ( വാക്കും ) ആദ്യം കയ്ക്കും പിന്നെ കായ്ക്കും ( മധുരിക്കും ) എന്നാണല്ലോ പഴ ( പുതു) മൊഴി .

:):)

ഹരിശ്രീ said...

നല്ല കവിതയാണ്.

ആശംസകള്‍

ഹരിശ്രീ said...

ഞാന്‍ ഗാനമലരുകള്‍ എന്ന പോസ്റ്റില്‍ ആദ്യം മധുസൂതനന്‍ നായര്‍ എന്ന് എഴുതി പോസ്റ്റിയപ്പോള്‍ ഇത്തരത്തില്‍ തര്‍ക്കം വന്നിരുന്നു.
അവസാനം എല്ലാവര്‍ക്കും ഒ.എന്‍.വി അല്ല. മധുസൂതനന്‍ നായര്‍ ആണ് ഇതിന്റെ രചനയും ആലാപനവും എന്ന് ബോധ്യമായി.

http://ganamalarukal.blogspot.com/2008/02/blog-post_23.html

Kunjipenne - കുഞ്ഞിപെണ്ണ് said...

കാന്താരി പ്ലീസ് എന്റെ പോസ്റ്റിലൊന്ന് വരണം
നീര്ചോല പറയുന്നത് എന്ന പോസ്റ്റൊന്ന് വായിക്കണം
കഴിയുമെങ്കില് ഒരു മറുപടി
ഒത്തിരി സ്നേഹത്തോടെ കുഞ്ഞിപെണ്ണ്.

Sarija NS said...

“എന്റെ ചിറകിലാകാശവും നീ തന്നു“

എന്‍റെ ചിറകിനാകാശവും നീ തന്നു” എന്നല്ലെ?

joice samuel said...

:)

Kunjipenne - കുഞ്ഞിപെണ്ണ് said...

ഞാനിന്നലെ പെരുന്പാവൂരുടൊക്കെ കറങ്ങുവാരുന്നു
അവിടെങ്ങാനം ഒരു കാന്താരി ഇണ്ടോന്നറിയാന് എവടെ?

ഭൂമിപുത്രി said...

കാന്താരിക്കുട്ടീ,എനിയ്ക്കീപ്പാട്ട് മുഴുവനും ശരിയ്ക്കറിയില്ല,പക്ഷെ മൂന്നാമത്തെ വരിയിലൊരു ചെറീയ(പക്ഷെ അർത്ഥം നോക്കുമ്പോൾ വല്ല്യ)തെറ്റുണ്ടെന്ന് തോന്നുന്നു.
‘എന്റെ ചിറകിനാകാശവും നീതന്നു..’എന്നല്ലെ?
പണിയ്ക്കർസാറിന്റെ warning വായിച്ചപ്പോൾ എനിയ്ക്കുമൊരു പേടി!
ഞാൻ ഒരുപടികൂടിക്കടന്ന്,പാട്ട് ഷെയർ ചെയ്യുകതന്നെയാണല്ലൊ എന്റെ ബ്ലോഗിൽചെയ്യുന്നതു!!
പാട്ട് അപ്ലോഡ് ചെയ്യുമ്പോൾ ‘ടാഗ്’എഡിറ്റ് ചെയ്ത് ക്രെഡിറ്റ്സൊക്കെ കളഞ്ഞാൽ കുഴപ്പമില്ലെന്നാൺ ഒരുസുഹൃത്ത് പറഞ്ഞത്.
കാന്താരിക്കുട്ടീ പറയുന്നത്പോലെ,വല്ലവരും ചോദ്യംചെയ്യാൻ വന്നാൽ അപ്പോൾ നിർത്താമെന്ന് വിചാരിച്ചിരിയ്ക്ക്കയാ‍യിരുന്നു.
പഴയപാട്ടുകളായത്കൊണ്ട് അധികം ടേക്കേഴ്സൊന്നുമില്ല്ല,വയ്യാവേലി വലിച്ച് തലയിൽക്കേറ്റാതെ ബ്ലോഗങ്ങ് ഡിലീ‍റ്റിയാലോന്നാണിപ്പോൾ..

ജിജ സുബ്രഹ്മണ്യൻ said...

കാപ്പിലാന്‍ ജീ : മൂത്തോര്‍ നോക്ക് കൈയ്ക്കും എന്നെനിക്കും മനസ്സിലായീ..


ഹരിശ്രീ : നന്ദി കേട്ടൊ

കുഞ്നിപ്പെണ്ണ് : ആ പോസ്റ്റില്‍ ഞാന്‍ വന്നിരുന്നു കേട്ടോ.പിന്നെ ഞാന്‍ പെരുമ്പാവൂരൊക്കെ തന്നെ ഉണ്ടായിരുന്നു.ഇവിടെ ഏതു പറമ്പില്‍ നോക്കിയാലും കാണും ഒരു കാന്താരിച്ചെടി ..കണ്ടില്ലാരുന്നോ ?


സരിജ : തെറ്റ് തിരുത്തിയിട്ടുണ്ട് നന്ദി കേട്ടോ

മുല്ലപ്പൂ : നന്ദി

ഭൂമിപുത്രി :ഈ കാര്യത്തിനു ഒരു അവസാന വാക്കു ആരെങ്കിലും പറയുന്നതു വരെ ഇങ്ങനെ തുടരാം എന്നാണെനിക്കു തോന്നുന്നത്.ഇതും ഒരു രസമല്ലേ..നല്ല ചില പാട്ടുകള്‍ ചിലതു കിട്ടാതിരിക്കുമ്പോള്‍ ആരെങ്കിലും ഒന്നു തന്നിരുന്നെങ്കില്‍ എന്നു പലപ്പോഴും ആശിച്ചിട്ടുണ്ട്.ഇപ്പോള്‍ ഭാര്യ എന്ന ചിത്രത്തില്‍ പി സുശീല പാടിയ മുള്‍ക്കിരീടമിതെന്തിനു നല്‍കീ എന്ന പാട്ട് ഞാന്‍ തേടികൊണ്ടിരിക്കുകയാണു.ആരുടെ എങ്കിലും കൈയ്യില്‍ ഉണ്ടായിരുന്നെങ്കില്‍ !!!


ഇവിടെ വന്നു പാട്ട് ആസ്വദിച്ച എല്ലാവര്‍ക്കും നന്ദി

ഭൂമിപുത്രി said...

കാന്താരിക്കുട്ടീ,ഇ-മെയിൽ അയയ്ക്കുക.മുൾക്കിരീടം അണിയാൻ കിട്ടാത്ത വിഷമം തീർത്തുതരാം

Sureshkumar Punjhayil said...

Good Work...Best Wishes...!!!

B Shihab said...

കാന്താരിക്കുട്ടി,
നന്നായി

ജിജ സുബ്രഹ്മണ്യൻ said...

സുരേഷ് കുമാര്‍
ഷിഹാബ്
വന്നതിനും പാട്ട് കേട്ടതിനും നന്ദി !!