Monday, July 7, 2008

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍...........

നീയെത്ര ധന്യ എന്ന ചിത്രത്തില് ഒ എന് വി കുറുപ്പു മാഷ് എഴുതി ദേവരാജന്റെ സംഗീത സംവിധാനത്തില് യെശുദാസ് ആലപിച്ച ഈ ഗാനം എന്നും എനിക്കു പ്രിയപെട്ടതാണ്..


ARIKIL NEE UNDAYIR...



അരികില് നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി (2)


രാത്രി മഴ പെയ്തു തോര്‍ന്ന നേരം,കുളിര്‍-
കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില് പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക-
വാതിലിന് ചാരെ ചിലച്ച നേരം (2)
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി ( അരികില്‍ )

മുറ്റത്തു ഞാന്‍ നട്ട ചെമ്പകതയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാ‍മാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദ്ധ സങ്കല്‍പ്പം തലോടി നില്‍ക്കെ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ (2)
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചു പോയി ( അരികില്‍ )

15 comments:

ജിജ സുബ്രഹ്മണ്യൻ said...

നീയെത്ര ധന്യ എന്ന ചിത്രത്തില് ഒ എന് വി കുറുപ്പു മാഷ് എഴുതി ദേവരാജന്റെ സംഗീത സംവിധാനത്തില് യെശുദാസ് ആലപിച്ച ഈ ഗാനം എന്നും എനിക്കു പ്രിയപെട്ടതാണ്..

ഹരീഷ് തൊടുപുഴ said...

എന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണിത്...
പാട്ടു കേള്‍പിച്ചുതന്നതിനു നന്ദിയുണ്ട് ട്ടോ...
പിന്നെ ഒരു ഹെല്പ് ചെയ്യാമോ, എങ്ങിനെയാണ് ഇങ്ങനെ പാട്ടു പോസ്റ്റുന്നതെന്നു പറഞ്ഞു തരാമോ? എനിക്കും ഒരു പാട്ടു ബ്ലോഗ് തുടങ്ങാനാണ്..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ ഫേവറേറ്റ് ആണ് ഇത് ..
പണ്ട് ക്ലാസില്‍ വെച്ച് അവളോട് പറഞ്ഞൂ
"അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍"

അപ്പോഴേക്കും പ്രഫസര്‍ വന്നു പറഞ്ഞു മോന്‍ പടിച്ചത് മതി ഇനി വീട്ടുകാരോട് പറയ് കെട്ടിക്കാറായിന്ന് ഹിഹിഹി..
ശ്സൊ ഓര്‍മകള്‍ ഓര്‍മകള്‍ നല്ല സുഖം കഴിഞ്ഞ ഇന്നലെകള്‍ക്ക്.

ജിജ സുബ്രഹ്മണ്യൻ said...

സജീ: കൊള്ളാം ഏതു ക്ലാസ്സില്‍ പഠിച്ചപ്പോഴാണ് അങ്ങനെ പാടിയത് ?? അഞ്ചില്‍ പഠിക്കുംപ്പോള്‍ അല്ല എന്നു വിചാരിക്കട്ടേ..അവള്‍ തന്നെ അല്ലേ ഇപ്പോള്‍ കൂടെ ഉള്ളത്...

ഹരീഷ് : ഞാന്‍ ഈ പാട്ടുകള്‍ പോസ്റ്റുന്നത് ഇങ്ങ്െ ആണ്

www.esnips.com ഇല്‍ പോയി sign up ചെയ്യണം.എന്നിട്ട് upload files എടുക്കണം.നമ്മുടെ കമ്പ്യൂട്ടറില്‍ ഉള്ള പാട്ട് അപ്ലോഡ് ചെയ്യണം,അപ്പോള്‍ അവിടെ ചോദിക്കുന്ന വിവരങ്ങള്‍ ഒക്കെ കൊടുക്കണം
അപ്ലോഡിങ്ങ് കഴിയുമ്പോള്‍ പാട്ടിനു താഴെ MP3 widget എന്നുണ്ടാകും.അതു സെലക്റ്റ് ചെയ്യണം
അതില്‍ ഇഷ്ടമുള്ള widget സെലക്റ്റ് ചെയ്യാം. എന്നിട്ട് അതിന്റെ കോഡ് കോപ്പി ചെയ്തു നമ്മുടെ ബ്ലോഗ്ലില്‍ പേസ്റ്റ് ചെയ്യണം.. അത്രേ ഉള്ളൂ ..പണി എളുപ്പമാ..ഇനി നല്ല പാട്ടുകള്‍ ഹരീഷിന്റെ ബ്ലോഗില്‍ കൂടി കേള്‍ക്കാന്‍ കഴിയും എന്നു വിശ്വസിക്കുന്നു..

ജിജ സുബ്രഹ്മണ്യൻ said...

ഹരീഷ് തൊടുപുഴയില്‍ എവിടെ ആണ് ?? ഞാന്‍ ഇടക്ക് തൊടുപുഴ പോകാറുണ്ട്..സിവില്‍ സ്റ്റേഷനില്‍ ആയിരുന്നു നേരത്തെ ഞങ്ങളുടെ ജില്ലാ ഓഫീസ്.ഇപ്പോള്‍ ഞാന്‍ എറണാകുളത്താണ്..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അഞ്ചില്‍ പഠിക്കുംപ്പോള്‍ അല്ല നാലിലായിരുന്നു ഹഹഹ.

ഗോപക്‌ യു ആര്‍ said...

my coment said by harish!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അതേ കാന്താരിക്കുട്ടിയേയ് എന്തായാലും എനിക്കൊരു പൊസ്റ്റിനുള്ള വകയായി കെട്ടാ ഈ പാട്ട് ഹിഹി..

പാമരന്‍ said...

കൊല്ലും ഞാന്‍! ഇതെന്‍റെ മാത്രം പാട്ടാ..

ഇതുപാടിപ്പാടി അയലത്തുകാരെ എത്ര ഒറക്കം കെടുത്തിയിരിക്കുന്നു! 8 കൊല്ലം പാടിപ്പാടി അവസാനം 'പൂമുഖവാതില്‍ക്കല്‍..' ന്നു മാറ്റിപ്പാടേണ്ടി വന്നു. :)

ചാണക്യന്‍ said...

കാന്താരീ..
കല്യാണം കഴിയും വരെയും എനിക്കീ പാട്ട് വളരെ ഇഷ്ടമായിരുന്നു.. ഉറങ്ങാന്‍ കിടക്കും മുന്‍പേ ഒരു തവണയെങ്കിലും ഇത് കേള്‍ക്കാറുമുണ്ടായിരുന്നു...
എന്നാല്‍ ഇന്നിപ്പോ ഇത് കേള്‍ക്കാനുള്ള ത്രാണിയില്ല. കാരണം അവളിപ്പോള്‍ എന്റെ അരികില്‍ തന്നെയുണ്ട്....ഒരുമാത്രയല്ല ജീവിതം മുഴുവന്‍ ......
ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്ന പാട്ട്
പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്ക്......
ഇതാ...
എന്നാലും ആശംസകള്‍ ....
പാട്ടുകളുടെ കുറെ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു...

siva // ശിവ said...

ഒരിക്കല്‍ എനിക്ക് ഈ പാട്ട് ഏറെ ഇഷ്ടമായിരുന്നു...ഇപ്പോള്‍ ഇല്ല...ഇതൊക്കെ ഓര്‍മ്മിപ്പിച്ചതിനും...ഇപ്പോള്‍ എന്നെ വിഷമിപ്പിച്ചതിനും നന്ദി..

സസ്നേഹം,

ശിവ

ഹരീഷ് തൊടുപുഴ said...

ഞാന്‍ തൊടുപുഴയില്‍ മണക്കാട് ഗ്രാമത്തില്‍ ആണ്.(പണ്ട്പ്പിള്ളി, ആരക്കുഴ വഴി മുവാറ്റുപുഴ റൂട്ട്) ആദംസ്റ്റാര്‍ കോമ്പ്ലെക്സില്‍ പൂജ ഡെക്കറേഷന്‍ എന്ന സ്ഥാപനം നടത്തുന്നു.

Unknown said...

ഈ പാട്ട് വേണ്ടായിരുന്നു.
വീണ്ടും ഞാന്‍ ദേവിയേ ഓര്‍ത്തൂ
ആ ടെന്‍ഷന്‍ മാറ്റാന്‍
ഒരു പെഗ്ഗ് അടിച്ചു
അവളെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ ഈ പാട്ട്
എന്റെ ഓര്‍മ്മയില്‍ വരും.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ അനൂപ് ഭായ് 2 പെഗ്ഗല്ലെ അടിച്ചുള്ളൂ ഞന്‍ പോയി ഒരു പോസ്റ്റും ഇട്ടു പഴയ ചില ചുറ്റിക്കളികള്‍ ഹിഹി അവളെ കുറിച്ച് ഞാനും ഓറ്ത്തുപോയി ശ്ശൊ ഈ നൊസ്റ്റാള്‍ജിയ വല്ലാത്തൊരു സംഗതിയാണല്ലെ

ശ്രീലാല്‍ said...

കേട്ട് കേട്ടിരിക്കാറുള്ള ഒരു പാട്ട്. വരികള്‍ ഇവിടെ ചേര്‍ത്തുവച്ചതിന് ഒരു സ്മൈലി :)