Thursday, June 12, 2008

ആഷാഡ മേഘങ്ങള്‍ നിഴലുകളെറിഞ്ഞൂ..........

ശ്രീ ഗുപ്തൻ ആവശ്യപ്പെട്ട “ആഷാ‍ഡ മേഘങ്ങൾ നിഴലുകളെറിഞ്ഞു വിഷാദ ചന്ദ്രിക മങ്ങിപ്പടർന്നു.. വിരഹം വിരഹം രാവിനു വിരഹം രാഗാർദ്രനാം കിളി തേങ്ങിത്തളർന്നു...എന്ന ഗാനം പോസ്റ്റുന്നു. വിരഹത്തിന്റെ തീവ്രമായ ഭാവം ഈ ഗാനത്തിലുണ്ട്.. എനിക്കും പ്രിയപ്പെട്ട ഈ ഗാനം നിങ്ങളും കേട്ടു നോക്കൂ..














Get this widget |Track details |eSnips Social DNA





ആഷാഡ്ഡ മേഘങ്ങള്‍ നിഴലുകളെറിഞ്ഞു
വിഷാദ ചന്ദ്രിക മങ്ങി പടര്‍ന്നു
വിരഹം വിരഹം രാവിനു വിരഹം
രാഗാര്‍ദ്രനാം കിളി തേങ്ങിത്തളര്‍ന്നു

മോഹാശ്രു ധാരയില്‍ ഒഴുകി വരും
സ്നേഹമെന്‍ ബാഷ്പ മേഘമേ
അകലെയെന്‍ പ്രിയനവന്‍ മിഴിനീരില്‍
എഴുതിയ വിരഹ സന്ദേശവുമാ‍യ്
നീ ഇതു വഴി വന്നൂ.............
പിരിയാന്‍ വിതുമ്പുമീ നീര്‍മണിപ്പൂവിന്റെ
നിശ്വാസങ്ങള്‍ അറിയുന്നുവോ പ്രിയനറിയുന്നുവോ
അറിയുന്നു ഞാന്‍ അറിയുന്നു ഞാന്‍ (വിരഹം )


മൂകമീ രാവിന്‍ മാറില്‍ തളര്‍ന്നൊരു
വിഷാദബിന്ദു ഞാനടിയുമ്പോള്‍
എന്റെ നിഷാദങ്ങള്‍ പൊഴിയുമ്പോള്‍
അകലെയെന്‍ ഇണക്കിളി പാടുന്നുവോ
ഏതോ ഗദ്ഗദ ഗാനം
മധുമൊഴിയവളുടെ നീര്‍മിഴിയിതളുകള്‍
കവിയും കണ്ണീരിലുലയുന്നുവോ
മനമഴിയുന്നുവോ
അഴിയുന്നൂ മനം അഴിയുന്നൂ (ആഷാഡ്ഡ)

14 comments:

ഗുപ്തന്‍ said...

യ്യൊ താങ്ക്സ്‌ട്ടാ.. ഞാന്‍ ഈ വേര്‍ഷന്‍ കേട്ടിട്ടേയില്ല എന്ന് തോന്നുന്നു.. സ്ത്രീശബ്ദത്തില്‍ മാത്രം ഒരു വേര്‍ഷന്‍ ഉണ്ടെന്നായിരുന്നൂ എന്റെ ഓര്‍മ്മ..

ശരിക്കും നന്ദി. :)

Sureshkumar Punjhayil said...

Good work... Best Wishes...!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

താങ്ക്സ്...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

:)

Kiranz..!! said...

ഗുപ്തൂസ്..ഈ പാട്ടുകള്‍ക്കൊന്നും കോ‍പ്പിറൈറ്റ് ബാധകമല്ലല്ലേ ?

കാന്താരീ..കോപ്പിറൈറ്റ് പ്രശ്നമൊന്നുമില്ലെങ്കില്‍ ഒന്നു രണ്ടു പാട്ടുകള്‍ കൂടി ഇടുവോ ?

1.ചന്ദ്രകിരണത്തിന്‍ ചന്ദനമുണ്ണും- ചിത്രം :-മിഴിനീര്‍പ്പൂക്കള്‍
2.പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു - ചിത്രം :- ചില്ല്

ഗുപ്തന്‍ said...

പാട്ടിനും കൊള്ളാവുന്ന പെണ്‍പിള്ളേര്‍ക്കും കോപ്പീറൈറ്റ് ഇല്ല കിരണ്‍സേ. :-))

അതിമോഹമില്ലാതെ ആസ്വദിക്കാം :)

ഗുപ്തന്‍ said...

യ്യൊ ഫെമിനിസ്റ്റോള്‍സ് അടിക്കാന്‍ വരല്ലേ.. ഒരു പത്തുപന്ത്രണ്ടടി ദൂരെ നിന്നുള്ള ആസ്വാദനത്തിന്റെ കാര്യാണ്.. പ്യുവര്‍ലി സെന്‍ഷ്വല്‍ ...നോട്ട് സെക്ഷ്വല്‍.

ജിജ സുബ്രഹ്മണ്യൻ said...

എന്റമ്മൊ കോപ്പിറൈറ്റ് പ്രശ്നം ഉണ്ടോ എന്നെനിക്കറിയില്ല കേട്ടൊ...ഉണ്ടെങ്കില്‍ ആരെങ്കിലും ഒന്നു പറഞ്ഞു തരണേ..നല്ല പാട്ടുകള്‍ ഞാന്‍ കേള്‍ക്കുന്നതിനൊപ്പം എല്ലാരെം കേള്‍പ്പിക്കാം എന്നൊരു ദുരുദ്ദേശ്യം മാത്രേ എനിക്കുള്ളൂ....
അഭിപ്രായം പറഞ്ഞ എല്ലാര്‍ക്കും നന്ദി...ഞാന്‍ പാടിയ പാട്ടല്ലാത്തതു കൊണ്ട് കുഞ്ഞു നന്ദിയേ പറയുന്നുള്ളൂ‍...

കാഴ്‌ചക്കാരന്‍ said...

കാന്താരി, രസത്തോടെ കേട്ടു. നന്ദി.

ഒരു ഓ.ടോ. : ഈ നന്ദുവിന്റെ മുടി അകത്തേക്കാണോ പുറത്തേക്കാണോ കൊഴിഞ്ഞു വീണത്‌ ? അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ കാണുമ്പോള്‍, മുടികള്‍ മടികൂടാതെ മണ്ടക്കുള്ളിലേക്ക്‌ വീണോന്നൊരു സംശയം.
(പ്രായത്തെ ബഹുമാനിക്കാത്തതില്‍ ക്ഷമിക്കുക)

ഹരീഷ് തൊടുപുഴ said...

ഷെവലിയാര്‍ മിഖായേല്‍ എന്ന സിനിമയിലെ നദി നദീ നിളാനദി എന്നു തുടങ്ങുന്ന ഗാനം ഉണ്ടെങ്കില്‍ പോസ്റ്റാമോ?

ജിജ സുബ്രഹ്മണ്യൻ said...

എന്റെ അമ്മച്ചിയേ !!!! ഞാന്‍ ഈ പരിപാടിക്ക് ഇനി ഇല്ലേ ......എനിക്കു ഇഷ്ടപ്പെട്ട പാട്ടുകള്‍ മറ്റുള്ളവരേം കേള്‍പ്പിക്കാം എന്നു മാത്രേ ഞാന്‍ കരുതിയുള്ളൂ..അതിനി വിവാദം ആക്കണ്ടാ...ഞാന്‍ ഈ പരിപാടി നിങ്ങളുടെ എല്ലാവരുടേം സമ്മതത്തോടേ നിര്‍ത്താന്‍ പോകുവാ..
യ്യോ ഞാന്‍ ഓടീ........

Unknown said...

മനസിനെ സ്പര്‍ശിക്കുന്ന മറ്റൊരു മനോഹരഗാനം
കൂടി നന്നായിട്ടുണ്ട്
ഓളങ്ങളിലെ വേഴാമ്പല്‍ കേഴും വേനല്‍ കോടീരം
എന്ന ഗാനമൊന്നു കേള്‍പ്പിക്കുമോ ചേച്ചി
എന്ന്
അനിയന്‍
പിള്ളേച്ചന്‍

siva // ശിവ said...

ആദ്യമായാണ് ഈ ഗാനം കേള്‍ക്കുന്നത്.

നന്ദി.

siva // ശിവ said...

അഞ്ജനക്കണ്ണെഴുതി ആലിലത്താലി ചാര്‍ത്തി അറപ്പുര വാതിലില്‍ ഞാന്‍ കാത്തിരുന്നു എന്ന ഗാനം ചേച്ചിയുടെ ശബ്ദത്തില്‍ പാടി പോസ്റ്റ് ചെയ്യാമോ?